സ്വരശുദ്ധിക്കുംബുദ്ധിശക്തിക്കും കുട്ടികള്ക്കുണ്ടാകുന്ന പനി, വയറുവേദന, അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവും ശ്വാസസംബന്ധവുമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വയമ്പിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേന് ചേര്ത്ത് കൊടുക്കുന്നതു നല്ലതാണ്. അര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേര്ത്ത് ദിവസേന കൊടുത്താല് വില്ലന്ചുമ ശമിക്കും.വയമ്പ് മുലപ്പാലില് അരച്ച് നാക്കില് തേച്ച് കൊടുക്കുകയാണെങ്കില് കുട്ടികള്ക്കുണ്ടാകുന്ന വയറുവേദനശമിക്കും.വയമ്പ് മറ്റ് താളികളുമായി ചേര്ത്ത് തല കഴുകിയാല് പേൻ, ഈര് എന്നിവ നശിക്കും. ദിവസവും രാവിലെ രണ്ട് ഗ്രാം വയമ്പുപൊടി 200 മില്ലി പശുവിന് പാലില് ചേര്ത്ത് കഴിക്കുന്നത് ഉന്മാദത്തിനും ഫലപ്രദമാണ്.നല്ല ഒരു brain tonic ഉം വിശപ്പിനെ ഉണ്ടാക്കുന്നതുംആണ്.ബ്രോന്കൈടിസ്, സൈനസൈടിസ് ഇവയിലും ഫലപ്രദമാണ്.ചെറിയ അളവില് കഴിച്ചാല് അസിഡിറ്റി ഇല്ലാതാക്കുകയുംകൂടിയ അളവില്ദഹന രസങ്ങളെ കൂടുതലായി ഉണ്ടാക്കുകയും ചെയ്യും. വളരെ കൂടുതല് അളവില് ഉപയോഗിച്ചാല് ചര്ദ്ദി ഉണ്ടാക്കും.fitz ഇല് ഇതിന്റെ കിഴങ്ങ് പൊടിച്ചത് തേന് ചേര്ത്ത് ഉപയോഗിച്ചാല് വളരെ ഫലപ്രദമാണ്. ഇത് ഴിക്കുമ്പോള് പാല് മാത്രം ഭക്ഷണമായി ഉപയോഗിച്ചാല് കൂടുതല് ഫലം കിട്ടും.വയമ്പും ഇരട്ടി മധുരവും കൂടി കഷായം വെച്ചുകൊടുത്താല് കുട്ടികളിലുണ്ടാകുന്ന പനി, ചുമ വയറുവേദന ഇവയില്ഫലപ്രദമാണ്.ചെറിയ കുട്ടികള്ക്ക് ഇത് ഒരു ഉത്തമ ഔഷധമാണ്.സംസാരിക്കാനുള്ളകഴിവ്, കാഴ്ച ശക്തി പൌരുഷം ഇവ ഉണ്ടാക്കുന്നു.ഇതിന്റെ കിഴങ്ങ് പൊടിച്ചത് ദിവസം രണ്ടു നേരം നൂറു മുതല്എഴുനൂറു മില്ലി ഗ്രാം വരെ കൊടുത്താല് നാടീ വ്യൂഹം ശക്തിപ്പെടുന്നു.ഒരു ഗ്രാമില് കൂടുതല് കഴിച്ചാല് ചര്ദ്ദി ഉണ്ടാക്കും.വയമ്പ് കായം അതിവിടയം ചുക്ക് ഇവ കഷായം വെച്ച് കഴിച്ചാല്ദഹനക്കേട് ശമിക്കും.
Sunday, 13 September 2015
തേനും വയമ്പും
പഴങ്കഞ്ഞി
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു.എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്തബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.1. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള് ധാരാളം അടങ്ങിയിട്ടുണ്ട്.2.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.3.ചോറ് വെള്ളത്തിലിട്ടുഏറെ നേരം വയ്ക്കുമ്പോള് ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്, പൊട്ടാസ്യം, അയേണ് തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്ദ്ധിപ്പിയ്ക്കും.4.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.5.ബ്ലഡ് പ്രഷര്, ഹൈപ്പര് ടെന്ഷന്,എന്നീഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പംദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.6.അലര്ജിയും ചര്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന് ഇത് ഏറെഗുണപ്രദമാണ്7.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില് ഉല്പാദിപ്പിക്കപ്പെടും.8.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.9.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.10.അണുബാധകള് വരാതെ തടയുവാന് ഇത് വളരെയേറെ നല്ലതാണ്.