ഈ പ്രശ്നങ്ങള്‍ക്ക് മുഖ്യ കാരണക്കാരന്‍ നമ്മള്‍ കഴിക്കുന്ന രാസ പ്രയോഗം ചെയ്ത ഭക്ഷണ സാധനങ്ങളും തലയില്‍ എണ്ണ തേക്കാതെ ഉള്ള കുളിയും ഷാമ്പൂ , ക്രീമുകളുടെ ഉപയോഗം . മുടിയുടെ മൂട് വരെ നശിപ്പിക്കുന്ന ക്രീമുകള്‍ ഭക്ഷണത്തില്‍ പോഷകങ്ങള്‍ ഇല്ല . പൊഴിയാനും തല ചൊറിയാനും തുടങ്ങുമ്പോള്‍ മരുന്നും ലോഷനും ഒക്കെ തേച്ചു കൂടുതല്‍ വഷളാക്കുക. തല കുളിര്‍ക്കെ എള്ള് എണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ തേച്ചു കുളിക്കുന്ന കാലം ഒക്കെ പോയി ദിനേശാ . ഷാമ്പൂ /ക്രീം കമ്പനികളുടെ പരസ്യം കണ്ടു പോയി കുറെ വാങ്ങി പുരട്ടി ഫ്രീക്കന്‍/ ഫ്രീക്കി ആയി നെറ്റി കയറാന്‍ തുടങ്ങുമ്പോള്‍ കരച്ചിലും പിഴിച്ചിലും നെട്ടോട്ടം .
മരുന്നുകള്‍ :
പൊടുതല ഇല ( പടം ഇവിടെ പോസ്റ്റുന്നു ) നീര്‍ തിപ്പലി എന്നും പേര് കാണുന്നു phyla nodiflora എന്ന ശാസ്ത്രീയ നാമം
അഞ്ചിതള്‍ ചെമ്പരത്തി പൂവിന്റെ ഇതള്‍ ( ചെമ്പരത്തൈ എന്നാണു തമിഴ് പേര് ഇതിന്റെ നിറം കടും ചുവപ്പ് അല്ല പടം കാണുക)
ആര്യവേപ്പില .
പശുവിന്‍ പാല്‍ .
ചെയ്യണ്ട വിധം :
പൊടുതല ഇല ,ചെമ്പരത്തി ഇതള്‍ മാത്രം ( നാമ്പ് എടുക്കരുത് ) ആര്യവേപ്പില ഇവകള്‍ സമം എടുത്തു മരുന്ന് അരക്കുന്ന കല്ലില്‍ നല്ല വണ്ണം അരച്ച് പാലില്‍ കലക്കി തലയില്‍ തേച്ചു പിടിപ്പിക്കുക .തലയില്‍ തേച്ചിട്ട് തലയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ പുറത്തു നടക്കുകയോ ഒക്കെ ചെയ്യാം .വീടിനുള്ളില്‍ കയറി ഇരിക്കരുത് ജലദോഷം ഉണ്ടാകും . തേച്ചു പിടിപ്പിച്ചു നല്ല വണ്ണം ഉണങ്ങിയതിനു ശേഷം രണ്ടു മണികൂര്‍ കഴിഞ്ഞു തല കഴുകാം . കഴുകാന്‍ ചീവക്കായ ശിക്കകായ് എന്നും പറയും അല്ലെങ്കില്‍ താളി അല്ലെങ്കില്‍ പയര്‍ പൊടി ഇവ ഏതെങ്കിലും മാത്രമേ ഉപയോഗിക്കാവൂ . ഇങ്ങനെ മൂന്നുദിവസം അടുപ്പിച്ചു ചെയ്യണം . പ്രശ്നങ്ങള്‍ മാറി മുടി കൊഴിച്ചിലും ചൊറിച്ചിലും താരനും നില്‍ക്കും .മുടിയുടെ മൂടു കിളിര്‍ക്കാന്‍ തുടങ്ങും .
Thursday, 2 July 2015
21:34
0 comments:
Post a Comment