1, കാബേജില്‍ വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞെടുത്ത ഉരി നീരില്‍ 5 ഗ്രാം കുരുമുളകുപൊടി ചേര്ത്ത് കാലത്ത് കഴിച്ചാല്‍ കൊളസ്ട്രോളും ട്രൈഗ്ലിസറൈയിഡ്സും കുറയുന്നതാണ്. അതുകൊണ്ട് ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം കാബേജ് ഒരു അനുഗ്രഹമാണ്
2,കറിവേപ്പിലയരച്ച് ഒരു പൊളിച്ച അടയ്ക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ വര്ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്ക്ക് ശമനം കിട്ടും.
3,ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്ട്രോള്‍ വര്ധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാന്‍ കഴിയും. ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്പ്പെ്ടുത്തുന്നത് വളരെ ഗുണപ്രദമാണ്...
4,കൊളസ്ട്രോള്‍ വര്ധിച്ചുണ്ടാകുന്ന രോഗാവസ്ഥകളിലെല്ലാം ഏലക്കായപ്പൊടി ജീരക കഷായത്തില്‍ ചേര്ത്ത് തുടര്ച്ചയായി കഴിച്ചാല്‍ നല്ല ഫലമുണ്ടാകും.
നിലക്കടലയെണ്ണ കൊളസ്ട്രോളിനെ വര്ധിധപ്പിക്കുകയില്ല.
ചെറുതരം മത്സ്യങ്ങള്‍ കൊഴുപ്പ് കൂടാതെ പാകം ചെയ്ത് ഉപയോഗിച്ചാല്‍ ശരീരം മെലിയുകയും വെണ്ണയോ കൊഴുപ്പോ ധാരാളമായി ചേര്ത്ത് പാകം ചെയ്തുപയോഗിച്ചാല്‍ ശരീരം തടിക്കുന്നതുമാണ്. എളുപ്പത്തില്‍ ദഹനമുണ്ടാക്കുന്നതാണ് മത്സ്യം. കാത്സ്യം ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികള്ക്കും വൃദ്ധന്മാര്ക്കും കൂടുതല്‍ പ്രയോജനപ്രദമാണ്. ഇതിലെ കൊഴുപ്പ് കൊളസ്ട്രോള്‍ വര്ധിപ്പിക്കാത്തതാണ്.........
കൊളസ്ട്രോളും ബ്ലഡ് പ്രഷറും അകറ്റി നിര്ത്താന്‍ ഓട്സ് ശീലമാക്കിയാല്‍ മതി. കൊളസ്ട്രോള്‍ മൂലമുള്ള ഹൃദയാഘാതം തടയും. നല്ല കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാതെ ചീത്ത കൊളസ്ട്രോള്‍ കുറക്കും. പ്രമേഹം നിയന്ത്രിക്കും. കാന്സളര്‍ വരാനുള്ള സാധ്യത കുറയ്ക്കും. ആരോഗ്യവും ഉണര്വ്നല്കും. ലയിച്ചു ചേരുന്ന നാരുകള്‍ (സോലുബിള്‍ ഫൈബര്‍) ധാരാളം അടങ്ങിയതാണു ഓട്സ്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയത്തിനു സംരക്ഷണം നല്കാന്‍ ഈ ഫൈബര്‍ സഹായിക്കുന്നു. മൂന്നു ഗ്രാം സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം ദിവസേന കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറക്കും. ഓട്സ് ചേര്ത്ത ഒരു കപ്പു പാലില്‍ നിന്ന് നാലു ഗ്രാം സോലുബിള്‍ ഫൈബര്‍ കിട്ടും. കൊളസ്ട്രോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാതിരിക്കാന്‍ സഹായകമാണ് സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഓട്സ്. കൊളസ്ട്രോള്‍ അടിഞ്ഞു അടയുന്ന രക്തക്കുഴലുകളില്‍ അവസാനം, രക്തം കട്ടപിടിച്ച് ഹൃദയാഘാതം ഉണ്ടാവുകയാണു പതിവ്.
കൂടാതെ തിപ്പലി കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവര്ത്തിക്കുന്നു. ആറു തിപ്പലി രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ അരച്ചു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യണം. 15 ദിവസങ്ങള്ക്കു ള്ളില്‍ കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാകുന്നു.
ഇന്ത്യന്‍ മള്ബനറി, ബീച്ച് മള്ബ്റി എന്നെല്ലാം അറിയപ്പെടുന്ന ഔഷധസസ്യമാണ് നോനി. സര്‍വരോഗ സംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ചമരുന്നുകളിലൊന്നാണ് ഈ സസ്യം. നാല്പതോളം ഒഷധക്കൂട്ടുകളിലെചേരുവയാണിത്. വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധഗുണങ്ങളുള്ളവയാണ്. സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുന്നതിന് നോനിയുടെ പഴച്ചാറ് അതിവിശിഷ്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്സറിനെ പ്രതിരോധിക്കാനും കൊളസ്ട്രോള്‍ കുറക്കാനും പുകവലിമൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും ഇവക്കാവും.
തേനിന്റെ മറ്റൊരു പ്രത്യേകതയാണ് ശരീരത്തിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാനുള്ള കഴിവ്. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവയെ ശരീരത്തില്‍ ക്രമീകരിച്ചു നിര്ത്തും . സമ്പൂര്ണ്ണ ആഹാരമായ തേന്‍ രോഗങ്ങള്‍ വരാതെ കാത്തു സൂക്ഷിക്കുന്നു.
Thursday, 2 July 2015
21:38
0 comments:
Post a Comment