Sunday, 5 July 2015

അമ്മമാരുടെ മാനസികസമ്മര്‍ദ്ദം കുട്ടികളെയും ബാധിക്കും

സ്ത്രീകളിലും പുരുഷന്‍മാരിലും മാനസിക സമ്മര്‍ദ്ദം ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ കുറവാണ്‌. എന്നാല്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സ്ട്രസ്സ് അഥവാ മാനസിക സമ്മര്‍ദ്ദം അവരെ മാത്രമല്ല ബാധിക്കുന്നത്‌ കുടുംബത്തേയും ബാധിക്കുന്നു. പ്രത്യേകിച്ച് കുട്ടികളെ. സ്ത്രീകളുടെ മാനസിക സമ്മര്‍ദ്ദത്തിന്‍റെ ഇരയായി മാറുന്നത് കുട്ടികളാണ്‌. സ്ത്രീകള്‍ അവരുടെ ഗര്‍ഭാവസ്ഥയില്‍ മാനസിക സമ്മര്‍ദ്ദത്തില്‍ ആയാല്‍ അത് ഗര്‍ഭസ്ഥശിശുവിനേയും ബാധിക്കുന്നു.
ഗര്‍ഭാവസ്ഥയില്‍ ചില സ്ത്രീകള്‍ പല കാരണങ്ങളാല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കാറുണ്ട് ഇത്‌ ഗര്‍ഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുന്നു എന്ന്‍ പഠനം. ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന അമ്മനാരുടെ കുട്ടികള്‍ ഭാവിയില്‍ ഓട്ടിസം, ഉത്കണ്ഠ, നാഡീസംബന്ധമായ നിരവധി രോഗങ്ങള്‍ കുട്ടികള്‍ക്ക് ബാധിക്കാന്‍ ഇടയാകുന്നു.

ഗര്‍ഭകാലത്ത്‌ അമ്മമാര്‍അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ബാധിക്കുന്നത്‌ ഗര്‍ഭസ്ഥശിശുക്കളുടെ തലച്ചോറിനെയാണ്‌. 2013ല്‍ ചൈല്‍ഡ് ഡെവലെപ്മെന്റ്‌ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ ഗര്‍ഭകാലത്ത്‌ അനുഭവപ്പെടുന്ന മാനസിക സമ്മര്‍ദ്ദം കുട്ടികളെ തലച്ചോറിന്‍റെ വളര്‍ച്ചയേയും ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്‍റെ സ്വാഭാവിക കഴിവിനേയും ദോഷകരമായി ബാധിക്കുന്നു.
ഒരു കുട്ടി ജനിച്ചതിനുശേഷം വീട്ടില്‍ നടക്കുന്ന ഓരോ സംഭവങ്ങളും കുട്ടികളേയും ബാധിക്കാറുണ്ട്. ഹ്യൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ ഡഫ്നെയ് ഫര്‍ണാണ്ടസ് അഭിപ്രായപെടുന്നത്‌ കുടുംബത്തില്‍ അനുഭവിക്കുന്ന മാനസിക പിരുമുറുക്കം കുട്ടികളെയും ദോഷകരമായി ബാധിക്കുന്നു. വിദഗ്ദരുടെ അഭിപ്രായത്തില്‍ അത് കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ പൊണ്ണത്തടി, അമിതവണ്ണം എന്നീ അവസ്ഥയിലേയ്ക്കും നയിക്കുന്നു.

ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിന്‍ പുറത്തുവിട്ട കണക്കനുസരിച്ച് മാനസിക പിരിമുറുക്കം കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ അമിതവണ്ണത്തിന്‌ കാരണമാകുന്നു ഇതുകൂടാതെ കുടുംബത്തില്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി കുട്ടികളുടെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നു.
മാനസിക പിരിമുറുക്കം സ്ത്രീകളിലും പുരുക്ഷന്‍മാരിലും അനുഭവപ്പെടുന്നത്‌ വ്യത്യസ്ഥമായിരിക്കും. സ്ട്രസ്സ് ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്‌ കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, സാമ്പത്തികപ്രശ്ങ്ങള്‍, ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന മാനസിക പിരുമുറുക്കം എന്നിവ . ഇത്തരത്തില്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ കഴിയുന്നതും വേഗം ഒരു കൌണ്‍സിലിംഗിന് ചേരേണ്ടതും ഇതുകൂടാതെ യോഗ, ധ്യാനം എന്നിവയില്‍ ഏര്‍പ്പെടുകയും ചെയ്യുക.

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...