Tuesday, 28 July 2015

ആയുർവേദം....... വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത്‌ ഒരു100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം

നമ്മുടെ ശരീരത്തിലെ വാത,പിത്ത,കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം,ഈ വാത,പിത്ത,കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമം,ഇത് എന്റേതല്ല വാഘ്ബടൻ മഹർഷിയുടെതാണ്,അദ്ദേഹം തൻറെതന്റെ രണ്ടു ഗ്രന്ഥത്തിൽ(അഷ്ടാംഗഹൃദയം,അഷ്ടാംഗസംഗ്രഹം)ഏഴായിരം സൂത്രങ്ങൾ(നിയമങ്ങൾ)എഴുതിവെച്ചിട്ടുണ്ട്,മനുഷ്യൻ തന്റെ നിത്യജീവിതത്തിൽആരോഗ്യത്തോടെ ജീവിക്കാൻ പാലിക്കേണ്ട നിയമങ്ങൾ,അതിൽ 4 നിയമങ്ങൾ പറയാം നല്ലതാണെന്ന് തോന്നിയാൽ സ്വയംപാലിക്കുക,മറ്റുള്ളവർക്കുംപറഞ്ഞുകൊടുക്കുക,അതിൽ ഒന്നാമത്തെ നിയമം ഭക്ഷണം കഴിക്കുമ്പോഴും,കഴിച്ചഉടനെയും വെള്ളംകുടിക്കാതിരിക്കുക,വാഘ്ബട്ട മഹർഷി പറയുന്നു"ഭോജനാന്തേ വിഷംവാരി"ഭക്ഷണത്തിന്ശേഷം കുടിക്കുന്നവെള്ളം വിഷം കുടിക്കുന്നതിന്തുല്യമാണെന്ന്,നിങ്ങൾ ചോദിക്കുംഎന്താണ് കാരണം,ഞാൻ സരളമായഭാഷയിൽ പറയാം,നാം കഴിക്കുന്നഭക്ഷണം മുഴുവൻ നമ്മുടെ ശരീരത്തിൽഒരുസ്ഥലത്ത് പോയി കേന്ദ്രീകരിക്കും അതിന് സംസ്കൃതത്തിലും,ഹിന്ദിയിലും ജട്ടർ എന്നുവിളിക്കും,മലയാളത്തിൽ ആമാശയംഎന്ന് പറയും,ഇംഗ്ലീഷിൽ ഇതിനെ epicastrium എന്നും പറയും,അപ്പോൾ ശരീരത്തിൽ നടക്കുന്നതെന്തെന്ന് ഞാൻ പറയാം.നാം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ആമാശയത്തിൽ അഗ്നി പ്രജ്വലിക്കും,ഈഅഗ്നിയാണ് ഭക്ഷണത്തെ പചിപ്പിക്കുന്നത്,ഇംഗ്ലീഷിൽ ഇതിനെ digestion process എന്ന് പറയും,എങ്ങിനെയാണോ അടുപ്പിൽ തീകത്തിച്ചാൽ ഭക്ഷണം പാകമാവുന്നത് അതുപോലെയാണ് ജട്ടറിൽ തീകത്തുമ്പോൾ ഭക്ഷണം പചിക്കുന്നത്,അപ്പോൾ ഞാൻ ഒരുകാര്യം ചോദിച്ചോട്ടെ നിങ്ങൾ ഭക്ഷണം കഴിക്കാൻതുടങ്ങി ആമാശയത്തിൽ തീകത്തി,ആഅഗ്നി ഭക്ഷണത്തെ ദഹിപ്പിക്കും,ആഅഗ്നിയുടെ മുകളിൽ വെള്ളം ഒഴിച്ചാൽ എന്താ സംഭവിക്കുക??അഗ്നിയും,ജലവുമായി ഒരിക്കലും ചേരില്ല,ആവെള്ളം അഗ്നിയെ കെടുത്തും,അപ്പോൾ നമ്മൾ കഴിച്ച ഭക്ഷണം വയറിൽ കിടന്ന് അടിയും,ആ അടിയുന്ന ഭക്ഷണം ഒരുനൂറ്തരത്തിലുള്ള വിഷങ്ങൾ ഉണ്ടാക്കും,ആവിഷം നമ്മുടെ ജീവിതം നരക തുല്യാമാക്കും,ചിലരൊക്കെ പറയാറുണ്ട്‌ ഭക്ഷണം കഴിച്ചഉടനെ എന്റെ വയറ്റിൽ ഗ്യാസ്കയറുന്നു,എനിക്ക്പുളിച്ച്തികട്ടാൻവരുന്നു എന്നൊക്കെ,ഇതിന്റെ അർത്ഥം ഭക്ഷണം വയറ്റിൽപോയി ദഹിച്ചില്ല എന്നാണ്,അപ്പോൾ നിങ്ങൾ ചോദിക്കും എത്രസമയംവരെ വെള്ളം കുടിക്കാൻ പാടില്ല എന്ന്,കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും,കാരണം ഈ അഗ്നിപ്രജ്വലിക്കുന്ന പ്രക്രിയ കുറഞ്ഞത്‌ ഒരുമണിക്കൂർവരെ ആണ്,അപ്പോൾ നിങ്ങൾ ചോദിക്കും ഭക്ഷണത്തിന് മുൻപേ വെള്ളം കുടിക്കാമോ എന്ന്,ഹാ കുടിച്ചോ 40 മിനിറ്റ് മുൻപേ കുടിച്ചോ,ഓക്കേ വെള്ളംകുടിക്കുന്നില്ല എന്നാൽ മറ്റുവല്ലതും കുടിക്കാമോ,കുടിക്കാം,മോര് കുടിക്കാം,തൈര്കുടിക്കാം,പഴവര്ഗങ്ങളുടെ നീര്(ജ്യൂസ്‌)കുടിക്കാം,നാരങ്ങവെള്ളം കുടിക്കാം,അല്ലെങ്കിൽ പാലുംകുടിക്കാം,പക്ഷെ ഒരുകാര്യം പാലിച്ചാൽ നല്ലത്,രാവിലെത്തെ പ്രാതലിന് ശേഷം,ജ്യൂസ്‌,ഉച്ചക്ക് മോര്,തൈര്,നാരങ്ങവെള്ളം,രാത്രി പാല്,വെള്ളം ഒരുമണിക്കൂറിനുശേഷം,ഈ ഒറ്റ നിയമംപാലിച്ചാൽ വാത,പിത്ത,കഫങ്ങൾ മൂലമുണ്ടാകുന്ന 80 രോഗത്തിൽ നിന്ന് രക്ഷപ്പെടാം,രണ്ടാമത്തെ നിയമം വെള്ളം എപ്പോഴും.സിപ് ബൈ സിപ്പായി(കുറേശെ)കുടിക്കുക,ചായ,കാപ്പി മുതലായവ കുടിക്കുന്നത്പോലെ,ഈ ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം തെറ്റാണ്,പ്രകൃതിയിലെ മൃഗങ്ങളെയും,പക്ഷികളെയും നോക്കൂ, ഒരു പക്ഷി എങ്ങിനെയാണ് വെള്ളംകുടിക്കുന്നത് ഒരു കൊക്കിൽ കുറച്ച് വെള്ളമെടുത്തു കൊക്ക് മുകളിലൊട്ടുയർത്തി സാവധാനത്തിലാണ് വെള്ളം കുടിക്കുന്നത്,അത്പോലെ പൂച്ച,പട്ടി,സിംഹം,പുലി മുതല്ലയവയും എല്ലാ മൃഗങ്ങളും,പക്ഷിക്കളും വെള്ളം നക്കിയിട്ടും,കൊക്ക് ചാലിപ്പിചിട്ടുമാണ് വെള്ളം കുടിക്കുന്നത്,അവര്ക്കൊന്നും ഷുഗറും,പ്രഷറും,നടുദവേനയുമൊന്നുമില്ല കാരണം അവർ വെള്ളം സിപ്ബൈസിപ്പയിട്ടാണ് കുടിക്കുന്നത്,അവർക്ക് ഇതൊക്കെ ആരാ പഠിപ്പിച്ച് കൊടുത്തത്??അത് അവർക്ക് ജന്മനാൽ കിട്ടിയ അറിവാണ്,നമ്മൾ മനുഷാരോ,നമ്മൾക്ക് പഠിക്കാൻ സ്കൂൾ,കോളേജ്,വായനശാല എന്ന് വേണ്ട ടീച്ചർ,അധ്യാപകർ,അധ്യാത്മഗുരു എല്ലാവരും ഉണ്ടായിട്ടും നമ്മൾക്ക് ഈവക കാര്യങ്ങളൊന്നുംഅറിയില്ല!!,,മൂന്ന് ജീവിതത്തിൽ എത്രതന്നെ ദാഹിചാലും ഐസിട്ട വെള്ളം,ഫ്രിഡ്ജിൽവെച്ചവെള്ളം,വാട്ടർകൂളറിലെവെള്ളം എന്നിവ കുടിക്കാതിരിക്കുക,നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ വേനല്ക്കാലത്ത് മണ്‍കലത്തിൽ വെച്ചവെള്ളം കുടിക്കാം,തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളു ഉണ്ട്,കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും,ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയിൽ ആണല്ലോ,അപ്പോൾ ഐസിട്ട വെള്ളത്തിന്റെയും,ഫ്രിഡ്ജിൽ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങൾ ആലോചിച്ചാൽ മനസ്സിലാകും,ഈവെള്ളം വയട്ടിനുള്ളിൽ ചെന്നാൽ അവിടെ അടിനടക്കും,ശരീരത്തിന് ഈവെള്ളത്തെ ചൂടാക്കാൻ വളരെ പാട്പെടേണ്ടിവരും,അല്ലെങ്കിൽ ഈവെള്ളംപോയി ശരീരത്തെ തണുപ്പിക്കും,ശരീരം തണുത്താൽ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ? ഒരുപക്ഷിയും,മൃഗങ്ങങ്ങളും തണുത്തവെള്ളം കുടിക്കുന്നില്ല,മനുഷ്യന്റെ കാര്യം ജനിക്കുമ്പോൾ തന്നെ ഫ്രിഡ്ജും കൊണ്ടാ ജനിച്ചത്
അതുപോലെയാ പലരുടെയും അവസ്ഥ!!!നാലാമത്തേതും അവസാനത്തേതുമായ നിയമം കാലത്ത് എഴുന്നേറ്റ ഉടനെ മുഖംകഴുകാതെ 2,3 ഗ്ലാസ്‌ വെള്ളം കുടിക്കുക കാരണം രാവിലെ നമ്മുടെ ശരീരത്തിൽആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും.നമ്മുടെ വായിൽ ഉണ്ടാകുന്ന ഉമിനീര് നല്ലഒരു ക്ഷാരീയപദാർതമാണ് ഇത് കാലത്ത് തന്നെ വെള്ളത്തിന്റെകൂടെ വയറിൽ എത്തിയാൽ വയറിലെ ആസിഡിന്റെ മാത്ര നോര്മാലാകും,അതുകൂടാതെ ഈവെള്ളം വൻകുടലിൽ ചെന്ന് വയറിൽ നല്ലപ്രഷർ ഉണ്ടാക്കും,നിങ്ങൾക്ക് രണ്ടോ,മൂന്നോ മിനുട്ട് കൊണ്ട് കക്കൂസിൽ പോകാൻ തോന്നും,വയറ് നല്ലവണ്ണം ക്ളിയരറാവുകയും ചെയ്യും,ഏതൊരു വ്യക്തിയുടെയും വയർ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാൽ ജീവിത്തത്തിൽ ഒരുരോഗവും വരാൻ സാധ്യതയില്ല, "വെള്ളം കുടിക്കുന്ന ഈ 4 നിയമങ്ങൾ (ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിന് ശേഷം വെള്ളം കുടിക്കുക,വെള്ളം എപ്പോഴും കുറേശെകുറേശെ ആയികുടിക്കുക,തണുത്ത വെള്ളം ഒരിക്കലും കുടിക്കാതിരിക്കുക,കാലത്ത് എഴുന്നേറ്റഉടനെ(ഉഷാപാൻ)വെള്ളംകുടിക്കുക) പാലിച്ച് നമുക്ക് ഓരോരുത്തർക്കും നിരോഗിയായി ജീവിക്കാം

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...