വേനല്‍ക്കാലത്ത് ശരീരം മാത്രമല്ല, ശിരോചര്‍മവും ഇതേത്തുടര്‍ന്ന് മുടിയും വിയര്‍ക്കുന്നത് സാധാരണമാണ്. മുടി വിയര്‍ക്കുന്നത് മുടി കൊഴിച്ചിലുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. വിയര്‍പ്പ് ഒരു വിധത്തില്‍ തലയെ തണുപ്പിക്കാനുള്ള മാര്‍മാണെങ്കിലും ഈ വിയര്‍പ്പ് മുടിയ്‌ക്ക് ദോഷമാണ് ചെയ്യുന്നത്.
തലയില്‍ ചെളി പിടിക്കാനും മുടിയുടെ വൃത്തിക്കും ഇത് ദോഷം ചെയ്യുന്നു. വിയര്‍പ്പ് മുടിക്ക് ദോഷം വരുത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് ഇതിനുള്ള പരിഹാരം. മുടിയിലെ വിയര്‍പ്പൊഴിവാക്കുന്നതിനുള്ള പ്രധാന വഴി മുടി ദിവസവും കഴുകുകയെന്നതാണ്. ചൂടുകാലത്ത് കഴിയുമെങ്കില്‍ രണ്ടു നേരം മുടി കഴുകുന്നതാണ് നല്ലത്. തണുത്ത വെള്ളത്തില്‍ മുടി കഴുകാന്‍ ശ്രദ്ധിക്കുക.
ക്ലോറിനോ മറ്റു മാലിന്യങ്ങളോ മുടി കഴുകുന്ന വെള്ളത്തില്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക. മുടിയില്‍ വേനല്‍ക്കാലത്ത് ഷാംപൂവിനേക്കാള്‍ ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക. കാരണം വേനല്‍ മുടിയെ വരണ്ടതാക്കുകയും ചെയ്യും. ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്‌നം വീണ്ടും രൂക്ഷമാകും. മുടി അഴിച്ചിട്ടു യാത്ര ചെയ്യുന്നത് ഒഴിവാക്കുക. അതുപോലെ മുറുകെ കെട്ടുകയുമരുത്. കാരണം മുടി മുറുകെക്കെട്ടിയില്‍ വായുസഞ്ചാരം കുറയും.
നല്ലപോലെ മുടി ചീകുന്നത് തലയോടിലേക്കുള്ള രക്‌തസഞ്ചാരം വര്‍ദ്ധിപ്പിക്കും. മുടികൊഴിച്ചില്‍ കുറയ്‌ക്കും. മുടിവളര്‍ച്ചയ്‌ക്ക് സഹായിക്കും. വേനല്‍ക്കാലത്ത് മുടിയില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുക. ഇതിനു ശേഷം ആവി പിടിക്കുക. മുടികൊഴിച്ചില്‍ ഒരു പരിധി വരെ കുറയ്‌ക്കാന്‍ ഇത് സഹായിക്കും.
0 comments:
Post a Comment