രുചിക്കൂട്ടായി മാത്രമല്ലാ, വണ്ണം കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും. വെളിച്ചെണ്ണ ദഹിക്കുവാന്‍ എളുപ്പമാണ്. ഇതില്‍ ഫാറ്റി ആസിഡുകള്‍ കുറവാണെന്നതാണ് ഇതിന് കാരണം. മറ്റു ഭക്ഷണങ്ങള്‍ ദഹിക്കാനും വെളിച്ചെണ്ണ സഹായിക്കും. ദഹനം സ്വഭാവികമായും വണ്ണം കുറയ്ക്കുകയും ചെയ്യും.
വെളിച്ചെണ്ണയില്‍ ഗ്ലിസറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അപചയപ്രക്രിയ എളുപ്പമാക്കുകയും ഫാറ്റി ആസിഡുകളെ ഊര്‍ജമാക്കി മാറ്റുകയും ചെയ്യും.
ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. വിശപ്പു കുറയ്ക്കാന്‍ ഇത് സഹായിക്കും. ഭക്ഷണം കുറച്ചാല്‍ തടി കുറയും.
ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ കലര്‍ത്തി കുടിയ്ക്കുന്നത് തടി കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇതിന് കഴിയും.
വണ്ണം കുറയ്ക്കുന്നതിന് പുറമെ എല്ലുകളുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ സഹായിക്കും. ശരീരത്തിന് കൂടുതല്‍ വേഗത്തില്‍ കാല്‍സ്യം വലിച്ചെടുക്കാനുള്ള കഴിവു നല്‍കാന്‍ വെളിച്ചെണ്ണയ്ക്കാവും. ഇതുവഴി സ്ത്രീകളില്‍ മെനോപോസിനോട് അനുബന്ധമായി കണ്ടു വരുന്ന ഓസ്റ്റിയോപെറോസിസ് വരുന്നതു തടയാന്‍ വെളിച്ചെണ്ണയ്ക്കാവും.
ചര്‍മ, കേശ സംരക്ഷണത്തിനും വെളിച്ചെണ്ണ വളരെയേറെ ഗുണം ചെയ്യും.
0 comments:
Post a Comment