ലോകത്ത് ഏറ്റവും കൂടുതല്‍ പേരെ അലട്ടുന്ന രോഗമായി മാറിയിരിക്കുന്നു പ്രമേഹം. മാറിയ ജീവിതശൈലി, ഭക്ഷണരീതികള്‍, വ്യായാമമില്ലായിമ എന്നിവ പ്രമേഹത്തിന് കാരണമാകുന്നു.
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണു പ്രമേഹം. നാം കഴിക്കുന്ന ആഹാരം വിഘടിച്ച് ഗ്ലൂക്കോസായി രക്തത്തില്‍ കലരുന്നു. ഈ ഗ്ലൂക്കോസ് ശരീരകോശങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ ശരീരം ഉത്‌പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ അത്യാവശ്യമാണ്. കോശങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതും അധികം വരുന്ന ഗ്ലൂക്കോസിനെ ഗൈക്കോജനാക്കി മാറ്റുന്നതും ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ്. ഇതിന്റെ അഭാവമാണു പ്രമേഹത്തിനു കാറണമാകുന്നത്.
ശരീരത്തില്‍ ഈ ഇന്‍സുലിന്‍ ഇല്ലാത്ത അവസ്ഥയെ ടൈപ്പ് 1 പ്രമേഹമെന്നും ഇന്‍സുലിന്‍ ഉണ്ടായിരുന്നിട്ടും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയെ ടൈപ്പ്2 പ്രമേഹമെന്നും പറയുന്നു.
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് പലതരത്തിലാണു ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്നത്. ഇത് പ്രധാനമായും ബാധിക്കുന്നത് നാഡീവ്യവസ്ഥയെയാണ്. അത് തലച്ചോറിലേയ്ക്ക് നിര്‍ദേശങ്ങള്‍ എത്തുന്നതിന് തടസമുണ്ടാക്കും. കാല്‍പ്പാദങ്ങളിലാകും ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുക. ഇത് കാലുകളിലെ നാഡികളെ ഗുരുതരമായി ബാധിക്കുന്നു. ഇതുമൂലം പ്രമേഹരോഗ ബാധിതനായ ഒരു വ്യക്തിയുടെ കാലില്‍ ഒരു മുറിവ് പറ്റിയാല്‍ അതില്‍ പെട്ടെന്ന് അണുബാധയുണ്ടാകുന്നതിനും പിന്നീട് മറ്റ് ഗുരുതരമായ പ്രശ്നങ്ങളിലേയ്ക്കും നയിക്കുന്നു.
വിദ്ധരുടെ അഭിപ്രായത്തില്‍ പ്രമേഹരോഗികള്‍ കാല്‍പാദങ്ങള്‍ വളരെയധികം ശ്രദ്ധയോടെ പരിരക്ഷിക്കേണ്ടതാണ്. എല്ലായ്പ്പോഴും ഇത്തരക്കാരുടെ കാല്‍ പാദങ്ങള്‍ അണുവിമുക്തമായിരിക്കണം. രോഗം മൂര്‍ച്ചിച്ചാല്‍ കാല്‍ മുറിച്ച് മാറ്റേണ്ടതായിപ്പോലും വരാം.
പ്രമേഹരോഗികള്‍ പാദസംരക്ഷണത്തിന് എന്തൊക്കെ ചെയ്യണം:
1) വീടിനുള്ളിലും പുറത്തും പാദരക്ഷകള്‍ ധരിക്കുക. ദിവസവും കാലുകള്‍ കഴുകി ടവ്വല്‍ ഉപയോഗിച്ച് തുടക്കുക. നനഞ്ഞപാദങ്ങള്‍ തുടച്ചുമാറ്റിയില്ലെങ്കില്‍ കാലില്‍ പൂപ്പല്‍ ബാധയുണ്ടാകാന്‍ ഇടയാകും. മഴക്കാലത്താണ് ഇത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
ഷൂസ് ഉപയോഗിക്കുന്നവരാണെങ്കില്‍ കോട്ടണ്‍ സോക്സ് ഉപയോഗിക്കുക. ഇറുകിയ ഇലാസ്റ്റിക്ക് ഉപയോഗിക്കാന്‍ പാടില്ല .
2) നഖം വളരുമ്പോള്‍ത്തന്നെ മുറിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അതു വശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി മുറിവുണ്ടാകും
3) നേരത്തെ കാലുകളില്‍ എന്തെങ്കിലും ഓപ്പറേഷന്‍ ചെയ്തിട്ടുള്ളവര്‍, കാല്‍ മുറിച്ചുമാറ്റിയവര്‍ എന്നിവര്‍ക്ക് വീണ്ടും കാലില്‍ അണുബാധയുണ്ടാകാന്‍ ഇടയുണ്ട്. അതിനാല്‍ ഇത്തരക്കാര്‍ വളരെയധികം ശ്രദ്ധിക്കണം.
4) പ്രമേഹമുള്ളവര്‍ പുകവലി ഒഴിവാക്കുക. കാലില്‍ എന്തെങ്കിലും പ്രശ്നം ഉള്ളതായിതോന്നിയാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറുടെ ഉപദേശം തേടണം.
5) പ്രമേഹരോഗികള്‍ ആഹാരകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. പച്ചകറികളും പഴവര്‍ഗങ്ങളും ആഹാരത്തില്‍ ഉള്‍കൊള്ളിക്കുകയും ഓട്സ് കഴിക്കുന്നതും ഉത്തമമായിരിക്കും.
0 comments:
Post a Comment