തണുത്തതെന്തങ്കിലും കഴിക്കുമ്പോള്‍, അല്ലെങ്കില്‍ ചൂട് ചായ പോലുള്ളവ കുടിക്കുകയോ കഴിക്കുകയോ ചെയ്യുമ്പോള്‍ പല്ലുകളില്‍ പുളിപ്പ് അല്ലെങ്കില്‍ മരവിപ്പ് ചിലര്‍ക്കെങ്കിലും അനുഭവപ്പെടാറുണ്ട്. പല്ലുകളിലെ സെന്‍സിറ്റിവിറ്റി മൂലം പല്ലുകളിലെ ഇനാമലിന് കേടുവരുമ്പോഴാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. ഇതുകൂടാതെ നമ്മള്‍ കഴിക്കുന്ന ചില ആഹാരസാധനങ്ങളും സെന്‍സിറ്റിവിറ്റിയിലേയ്ക്ക് നയിക്കാറുണ്ട്. സെന്‍സിറ്റിവിറ്റിയില്‍ നിന്ന്‍ ഒഴിവാകാന്‍ ഏതൊക്കെ ആഹാരസാധനങ്ങള്‍ കഴിക്കണം എന്ന് നോക്കാം...
ഫൈബര്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ധാരാളം ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കുക. അതായത് പഴങ്ങള്‍, പച്ചകറികള്‍ നട്ട്സ് എന്നിവ ആഹാരത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുക. കാബേജ്, കടല, ബീന്‍സ് എന്നിവ ധാരാളം കഴിക്കുക
കാത്സ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍
പല്ലിനുണ്ടാകുന്ന ഏത് പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് കാല്‍സ്യം. പാലും പാല്‍ ഉത്പന്നങ്ങളും ധാരാളം കഴിക്കുകയാണ് ഇതിന് പരിഹാരം. ഇത് പല്ലിന്റെ ഇനാമലിന്റെ പുനര്‍നിര്‍മ്മാണത്തിനും പല്ലിന് ചുറ്റുമുള്ള എല്ലുകളുടെ ബലത്തിനും അത്യാവശ്യമാണ്.
മുട്ട
പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ എ, ഡി എന്നിവയുടെ കലവറയാണ്. ഇത് പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.
ധാരാളം വെള്ളം കുടിക്കുക
ദിവസവും നാല് ലിറ്റര്‍ വെള്ളം കുടിക്കുക. വെള്ളംകുടി പ്രധാനമായും ആഹാരം കഴിച്ചതിനു ശേഷമാകണം. ആഹാരം കഴിച്ചതിനുശേഷം പല്ലിന്റെ ഇടയില്‍ പറ്റിയിരിക്കുന്ന ആഹാരത്തിന്റെ അംശങ്ങള്‍ പോകുന്നതിനും പല്ല് കേടാകുന്നത് തടയുകയും ചെയ്യുന്നു.
ഏതൊക്കെ ആഹാരസാധങ്ങള്‍ ഒഴിവാക്കണം
അമ്ലഗുണം കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. പ്രധാനമായും ജുസുകള്‍, നാരങ്ങനീര്, ഓറഞ്ച് തക്കാളി ജുസുകള്‍, സോഡ എന്നിവ ഒഴിവാക്കുക. ഇതുകുടാതെ മധുരം കുടുതല്‍ അടങ്ങിയ പനീയങ്ങള്‍ ഒഴിവാക്കുക. ഇത് പല്ലിന് കേടുവരുത്തും. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന പനീയങ്ങളും ഒഴിവയ്ക്കുക. അതില്‍ മധുരത്തിന്റെ അംശം വളരെ കൂടുതലായിരിക്കും. പനീയങ്ങള്‍ കുടിക്കുമ്പോള്‍ കഴിയുന്നതും സ്ട്രോ ഉപയോഗിച്ച് കുടിക്കുക. രാവിലയും വൈകുന്നേരവും ആഹാരം കഴിച്ചതിനുശേഷം പല്ല തേയ്ക്കുക.
മധുരമുള്ള ആഹാരസാധങ്ങള്‍ ഒഴിവാക്കുക
മധുരമുള്ള ആഹാരസാധങ്ങള്‍ പല്ലിന്റെ ഇനാമാലിന് കേടുവരുത്തുന്നു. ഇത് പല്ലിന്റെ ഇടയില്‍ ബാക്ടീരിയയുടെ ആക്രമണം ഉണ്ടാകുകയും പല്ല് കേടുവരുത്തുകയും ചെയ്യുന്നു.
പുളിപ്പുള്ള മിഠായികള്‍
മധുരമുള്ള മിഠായികള്‍ മാത്രമല്ല, പുളിപ്പുള്ള മിഠായികളും കഴിക്കുന്നത് പല്ലിന്റെ ഇനാമാലിന് കേടുവരുത്തുന്നു
മദ്യം
മദ്യം അമ്ലഗുണത്തോട് കൂടിയതാണ് ഇത് പല്ലിന്റെ മഞ്ഞ നിറത്തിന് കാരണമാകുന്നു
പല്ലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഡെന്‍ന്റെയിന്‍ റ്റുബിക്കിള്‍ എന്ന ചെറിയ ഘടകങ്ങള്‍ കൊണ്ടാണ്. ഇതില്‍ ഒരു ദ്രാവകം അടങ്ങയിരിക്കുന്നു. തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ അത് ഈ ദ്രാവകത്തില്‍ എത്തുകയും, പല്ലുകള്‍ക്ക് മരവിപ്പ് അല്ലെങ്കില്‍ പുളിപ്പ് ഉണ്ടാക്കുന്നു. അതിനാല്‍ പല്ലുകള്‍ക്ക് കേടുവരുത്തുന്ന ഇത്തരം ആഹാരസാധങ്ങള്‍ ഒഴിവാക്കുക, പല്ല് സംരക്ഷിക്കുക.
0 comments:
Post a Comment