ഒരു തമാശ എന്ന് തോന്നുന്ന ചെടിയാണ് ഇവിടെ പറയാന്‍ പോകുന്നത് . ചെവി വേദന, ചെവിയില്‍ പഴുപ്പ് , ചെവിയില്‍ പുണ്ണ് ഇവകള്‍ക്ക് ഫല പ്രഥം എന്ന് പാരമ്പര്യ വൈദ്യം പറയുന്നു .
മരുന്ന :
മരുള്‍ എന്ന്‍ തമിഴ് പേരും മലയാളത്തില്‍ സര്‍പ്പപോള, അമ്മായിയമ്മ നാക്ക് എന്നും snake പ്ലാന്റ് എന്ന് ഇംഗ്ലീഷ് . ഇത് പല വീടുകളിലും അലങ്കാര ചെടി ആയി വളര്‍ത്തുന്നുണ്ട് . (പടം കാണുക )
ചെയ്യണ്ട വിധം :
ഈ ചെടിയുടെ ഒരു പോള എടുത്തു ആവണക്ക് എണ്ണ പുരട്ടി എള്ള് എണ്ണ ഒഴിച്ച് തിരി കത്തിച്ചു വാട്ടി പിഴിഞ്ഞ് എടുത്തതു 3 തുള്ളി ചെവിയില്‍ ഒഴിക്കണം . ഈ മരുന്ന് ഒഴിക്കുന്നതിനു മുന്‍പ് മൈലാഞ്ചി ഇല അരച്ച് ഒരു നെല്ലിക്ക അളവ് എടുത്തു 300 മില്ലി വെള്ളത്തില്‍ തിളപ്പിച്ച് ആറ്റി അത് ചെവിയില്‍ ഒഴിച്ച് കഴുകണം .എന്നിട്ട് ഈ മരുന്ന് ഒഴിക്കുക . ചെവി പഴുപ്പ് ,പുണ്ണ്‍ ഇവകള്‍ക്ക് 7 ദിവസം ഒഴിക്കണം .
0 comments:
Post a Comment