പ്രമേഹ രോഗികള്‍, വൃക്ക രോഗികള്‍, ബ്ലഡ് പ്രഷര്‍ കൂടുതല്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവാനുള്ള സാധ്യതയുണ്ട്...
മഞ്ഞള്‍ സ്ഥിരമായി കഴിച്ചാല്‍ ഈ സാധ്യത കുറയ്ക്കാം...
ഡയബറ്റിസ് ഉള്ള മൃഗങ്ങളില്‍ നടത്തിയ പരീക്ഷണ ങ്ങളില്‍ തുടര്‍ച്ചയായി 8 ആഴ്ച മഞ്ഞള്‍ കൊടുത്ത മൃഗങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം കൂടിയതായി കണ്ടു..
അതുപോലെ മൂത്രം വഴി നഷ്ടപ്പെട്ടുകൊണ്ടിരുന്ന പ്രോട്ടീന്‍ (ആല്‍ബുമിന്‍) ന്റെ അളവ് ഗണ്യമായി കുറഞ്ഞതായും കണ്ടു...കൂടാതെ ബ്ലഡ് ഷുഗര്‍ , കൊഴുപ്പിന്റെ അളവും കുറയ്ക്കാനും, കാന്‍സര്‍ രോഗവും അല്‍ഷീമെഴ് സ് രോഗവും പ്രതിരോധിക്കാനും മഞ്ഞളിന് കഴിവുണ്ട്.. നമ്മള്‍ മലയാളികള്‍ ആഹാരത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തും എങ്കിലും ആഹാരത്തോടൊപ്പം മഞ്ഞള്‍ ശരീരം വലിച്ചെടുക്കുന്നത് കുറവാണ്.. അതിനാല്‍ കഴിയുന്നതും വെറും വയറ്റിലോ നെല്ലിക്ക നീരിനോപ്പമോ മഞ്ഞള്‍ കഴിക്കുക..
ഒരുദിവസം 200 മില്ലിഗ്രാം മഞ്ഞള്‍ ശരീരത്തില്‍ എത്തിയാല്‍ നന്ന്
0 comments:
Post a Comment