മുടിയഴക് പെണ്ണിന് പകുതി സൗന്ദര്യം നല്‍കുമെന്ന് എല്ലാര്‍ക്കും അറിയാം. പനങ്കുല പോലെയുള്ള മുടി പണ്ട് നാട്ടിന്‍പുറങ്ങളിലെ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു. നല്ല മുടി എല്ലാവരുടെയും സ്വപ്‌നമാണെങ്കിലും പരിചരണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മിക്കവരും പിന്‍വാങ്ങുകയാണ്. വെളുത്ത മുടി കറുപ്പിക്കാം... താരനും, മുടി കൊഴിച്ചിലും അകറ്റുന്നതിനും സമൃദ്ധമായി മുടി വളരുന്നതിനും ഒട്ടേറെ നാടന്‍ പൊടിക്കൈകളുണ്ടായിരുന്നു പഴയ തലമുറയ്ക്ക്. അല്പം ഒന്നു ശ്രമിച്ചാല്‍ നിങ്ങള്‍ക്കും അഴകേറുന്ന മുടി സ്വന്തമാക്കാം. മുടി വളര്‍ത്താം നാടന്‍ വഴികളിലൂടെ..1/6 അഴകേറും മുടിയിഴകള്‍ ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച് പകുതിയാകുമ്പോള്‍ അതിലേക്ക് ആവണക്കെണ്ണ ഒരു സ്പൂണ്‍ ചേര്‍ക്കുക. ഇത് തലയില്‍ തേച്ച് രണ്ട് മണിക്കൂറിനുശേഷം കുളിക്കുക. മുടി കൊഴിച്ചില്‍ മാറുകയും മുടിക്ക് നിറം ലഭിക്കുകയും ചെയ്യുന്നു.
കറ്റാര്‍വാഴ, കയ്യോന്നി എന്നിവയുടെ നീര് ചെറുതായി ചൂടാക്കി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
നെല്ലിക്ക ചതച്ച് പാലില്‍ ഇട്ടുവെച്ച് ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടുക. ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ മുടി കൊഴിച്ചില്‍ മാറി മുടി നന്നായി വളരും.
തേങ്ങാപ്പാല്‍ തലയില്‍ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുകയാണെങ്കില്‍ താരന് പരിഹാരമാകും.
മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂര്‍ തിളപ്പിക്കുക. തണുക്കുമ്പോള്‍ ഇതിലേക്ക് ഒരു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കാം. ഇത് തലയില്‍ പുരട്ടുന്നത് അകാലനര മാറി മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കും
0 comments:
Post a Comment