മത്തങ്ങ പലപ്പോഴും അടുക്കളയില്‍ എത്താത്ത പച്ചക്കറിയാണ്. അധികമാരും മത്തങ്ങ വിഭവങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ നിങ്ങളുടെ ദിവസവുമുള്ള ഡയറ്റില്‍ മത്തങ്ങ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വൈറ്റമിന്‍ എ, സി,ഇ, ആന്റിയോക്‌സിഡന്റ്‌സ്, ആല്‍ഫ, ബീറ്റാ കരോട്ടീന്‍, റെറ്റിനോയിക് തുടങ്ങി പോഷകങ്ങളുടെ കലവറയാണ് മത്തങ്ങ. ബ്ലൂബെറി ഫേസ്മാസ്‌ക്ക് കറുപ്പുമാറ്റും മത്തങ്ങ നിങ്ങളുടെ ചര്‍മത്തില്‍ നിര്‍ജ്ജീവമായിക്കിടക്കുന്ന കോശങ്ങളെ പുനര്‍നിര്‍മ്മിക്കാടന്‍ സഹായിക്കും. ചര്‍മത്തിന് മികച്ച തിളക്കവും സമ്മാനിക്കും. തലയോട്ടിനും മികച്ച യഗുണം നല്‍കാന്‍ മത്തങ്ങയ്ക്ക് സാധിക്കും. മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മികച്ച മാര്‍ഗമാണിത്. എല്ലാത്തരം ചര്‍മക്കാര്‍ക്കും മത്തങ്ങ കൊണ്ടുള്ള ഫേസ് ക്രീമുകള്‍ ഉപയോഗിക്കാം. മത്തങ്ങ ചര്‍മത്തിനേകും അഴക്1/6 എല്ലാ ചര്‍മകാര്‍ക്കും മത്തങ്ങ പേസ്റ്റാക്കി ഒരു ടീസ്പൂണ്‍ എടുക്കുക. ഇതിലേക്ക് അരടീസ്പൂണ്‍ തേനും പാലും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കറുവാപ്പട്ട പൗഡറും ചേര്‍ത്ത് മുഖത്ത് തേക്കുക.
വരണ്ട ചര്‍മത്തിന് മത്തങ്ങ പേസ്റ്റില്‍ ശുദ്ധമായ ക്രീമും തേനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് രണ്ട്‌സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കുക. മികച്ച മോയിചറൈസര്‍ ആയിരിക്കും ഇത്
ഓയില്‍ ചര്‍മത്തിന് ഒരു ടീസ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ മത്തങ്ങ പേസ്റ്റില്‍ ചേര്‍ക്കുക. അതിലേക്ക് രണ്ട്‌സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് മുഖത്തു പുരട്ടുക.
മുഖക്കുരുവിന് ഒരു മുട്ടയുടെ വെള്ളയും മത്തങ്ങ പേസ്റ്റും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കഴുകുക.
തിളക്കത്തിന് ഒരു മുട്ടയുടെ വെള്ളയും രണ്ട്ടീസ്പൂണ്‍ മത്തങ്ങയും ഒരു ടീസ്പൂണ്‍ പാലും ചേര്‍ത്ത് നേരിയ പേസ്റ്റാക്കിയെടുക്കാം. തിളക്കം ലഭിക്കാന്‍ ഈ ഫേസ്പാക്ക് ഉപയോഗിക്കാം
0 comments:
Post a Comment