ഭക്ഷണത്തിന് എരിവ് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. എരിവുള്ള ആഹാരം കഴിച്ചാല്‍ പൊണ്ണത്തടി കുറയുമെന്നാണു പുതിയ കണ്ടെത്തല്‍. മുളകിലും കുരുമുളകിലും അടങ്ങിയിരിക്കുന്ന കാപ്‌സൈസിന്‍ എന്ന ഘടകം പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണു ഗവേഷകര്‍ അഭിപ്രായപെടുന്നത്. അതിനാല്‍, ആഹാരത്തില്‍ ധാരാളം മുളകും, കുരുമുളകുമൊക്കെ കഴിച്ചോള്ളൂ..!
വ്യോംമിഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണു പുതി പഠനത്തിന് പിന്നില്‍. പൊണ്ണത്തടിക്ക് കാരണം കലോറികൂടിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും ഇതുമൂലംലഭിക്കുന്ന ഊര്‍ജ്ജം ഉപയോഗിക്കാത്തതുമാണെന്നു വ്യോംമിഗ് യൂണിവേഴ്സിറ്റിയിലെ വിവേക് ക്യഷണന്‍ അഭിപ്രായപെടുന്നു. ശരീരത്തിലെ വെളുത്ത കോശങ്ങള്‍ ശരീരത്തിലെ ഊര്‍ജ്ജത്തേയും ബ്രൗണ്‍ നിറത്തിലുള്ള കോശങ്ങള്‍ കോശങ്ങള്‍ ആവശ്യമുള്ള കൊഴുപ്പിനെ സ്വീകരിക്കുകയും ആവശ്യമില്ലാത്തവയെ എരിച്ചുകളയുകയും ചെയ്യുന്നു.
കലോറി കൂടുതലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുകയും അതിനനുസരിച്ചൂള്ള വ്യായാമം ഇല്ലാതെയിരിക്കുകയും ചെയ്യുന്നതാണു പൊണ്ണത്തടിക്ക് കാരണം. മെറ്റബോളിസം കുറയുന്നതും പൊണ്ണത്തടിക്ക് കാരണമാകുന്നു. കാപ്‌സൈസിന്‍ ശരീരത്തിലെ ആവശ്യമില്ലത്ത കൊഴുപ്പിനെ നശിപ്പിക്കുന്നു. ഇതോടൊപ്പം ദിവസവുമുള്ള വ്യായാമവും പൊണ്ണത്തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇതുമൂലം പൊണ്ണത്തടി കുറയുകമാത്രമല്ല ടൈപ്പ് 2 ഡയബെറ്റീസ്, ഹ്യദ്രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയരോഗങ്ങള്‍ക്കും പരിഹാരമാണു മുളകിലും കുരുമുളകിലും അടങ്ങിയിരിക്കുന്ന കാപ്‌സൈസിന്‍ എന്ന ഘടകം. ബയോപ്സിറ്റി സൊസൈറ്റിയുടെ ബാല്ടിമൂറില്‍ നടന്ന 59ആം വാര്‍ഷിക സമ്മേളനത്തിലാണ് ഈ പ്രബന്ധം അവതരിപ്പിച്ചത്.
0 comments:
Post a Comment