ഉലുവ തടയാത്ത രോഗങ്ങള്‍ അപൂര്‍വ്വം മാത്രം.
35 ഗ്രാം ഉലുവ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍
ഷുഗര്‍, ബീപി, ശ്വാസ കോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, തുടങ്ങി അനേകം രോഗങ്ങള്‍ നിശ്ശേഷം മാറ്റാനും ശരീരത്തിന് തീര്‍ത്തും നാച്ചുറല്‍ ആയ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും.
പ്രായം കൂടും തോറും ശരീരം ദുര്‍ബ്ബലം ആവുന്നതും രോഗങ്ങള്‍ കൂടുന്നതും ശരീരത്തിന്റെ എല്ലാ ഹോര്‍മോണ്‍ ഗ്രന്ഥികളുടെയും പ്രവര്‍ത്തനം ക്ഷയിച്ചു വരുന്നത് കൊണ്ടാണ്. ശരീര ഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ആണ് രോഗ പ്രതിരോധ ശേഷിയും ശരീരത്തിന്റെ ആരോഗ്യവും നില നിര്‍ത്തുന്നത്.
പ്രായം ആയാലും ശരീരത്തിലെ ഹോര്‍മോണ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തന ക്ഷമത സ്വാഭാവികമായി നിലനിര്‍ത്തുവാന്‍ ഉലുവയോളം നല്ല പ്രതിവിധിയില്ല .
പ്രായം ശരീരത്തെ ബാധിക്കുന്നത് വളരെ ഫലപ്രദമായി ഉലുവ തടയുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യം നില നിര്‍ത്തുന്ന ശ്രവങ്ങള്‍ നന്നായി ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രായം മൂലം ചര്‍മ്മത്തില്‍ ചുളിവ് വരുന്നത് ഉലുവ ഫലപ്രദമായി തടയും.
കൂടാതെ, ദഹന രസം,
രക്തത്തിലെ പഞ്ചസാരയെ ക്രമീകരിക്കുന്ന ഇന്‍സുലിന്‍,
സന്ധികളുടെ ആരോഗ്യം നിലനിര്‍ത്തുന്ന കൊഴുപ്പുകള്‍,
രക്ത ചംക്രമണം സ്വാഭാവികമായി നിലനിര്‍ത്താന്‍ ആവശ്യമായ ലൂബ്രിക്കേശന്‍
തുടങ്ങി അനേകം ആന്തരിക ശ്രവങ്ങളുടെ ഉല്‍പ്പാദനം ഉലുവ ത്വരിതപ്പെടുത്തും.
പ്രത്യുല്‍പ്പാദന ക്ഷമതയും, ലൈങ്ങികാരോഗ്യവും വര്‍ദ്ധിപ്പിക്കുക, പ്രായാധിക്യം മൂലമുണ്ടാകുന്ന അവശതകള്‍ പരിഹരിക്കുക എന്നിവ വളരെ ഭംഗിയായി ഉലുവ നിര്‍വ്വഹിക്കുന്നു എന്ന് ആധുനിക വൈദ്യശാസ്ത്രവും തെളിയിച്ചു കഴിഞ്ഞു.
മുലയൂട്ടുന്ന അമ്മമാരില്‍ പാലുല്‍പാദനം കൂട്ടാന്‍ ഉത്തമമാണ് ഉലുവ. സ്തനത്തിലെ കലകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കുമത്രേ. പ്രമേഹം കുറയ്ക്കാനും ഉലുവ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറയ്ക്കാന്‍ ഉലുവയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇതുമൂലം ഇന്‍സുലിന്‍ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമത്രേ. രാത്രിയില്‍ ഉലുവ കഴുകി വെള്ളത്തിലിട്ട് വച്ച് കാലത്ത് ആ വെള്ളം കുടിയ്ക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്.
കൊളസ്‌ട്രോള്‍ മൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ഉലുവ ഒരു അനുഗ്രഹമാണ് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഉലുവയ്ക്് കഴിവുണ്ട്. സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവ വേദനകള്‍ കുറയ്ക്കാനും ക്രമം തെറ്റിയ ആര്‍ത്തവം ക്രമത്തിലാക്കാനുമെല്ലാം ഉലുവയ്ക്ക് കഴിവുണ്ടത്രേ. തൊലിയിലുണ്ടാകുന്ന തടിപ്പുകള്‍ക്കും ചൊറിച്ചിലുകള്‍ക്കും ഉലുവ അരച്ച് പുരട്ടുന്നത് നല്ലതാണ്.
പ്രത്യേക സീസണുകളില്‍ മാത്രമേ ഉലുവ കഴിക്കാവൂ എന്നുള്ള നമ്മുടെ നാട്ടിലെ വിശ്വാസങ്ങള്‍ക്ക് ഒരു അടിസ്ഥാനവും ആധുനിക പഠനങ്ങളില്‍ കാണുന്നില്ല.
എണ്ണി പറഞ്ഞാല്‍ തീരാത്ത ഉലുവയുടെ നന്മകള്‍ ഇനിയും ഉണ്ട്.
0 comments:
Post a Comment