നിരവധി പേര്‍ക്ക് ഉണ്ടാകുന്ന ഒരു പ്രശ്നം .തുമ്മലിന്റെ ശക്തിയില്‍ ചിലര്‍ക്ക് മല മൂത്രങ്ങള്‍ അറിയാതെ പോകും .ഇന്നത്തെ ഭക്ഷ്യ വസ്തുക്കള്‍ മോശം ആയത് കാരണം ശരീരത്തില്‍ ആവശ്യത്തിനുള്ള രക്തം ,ശരീര ബലം ഉണ്ടാകില്ല . തുമ്മല്‍ സ്ഥിരമായി ഉള്ളവര്‍ ആപ്പിള്‍ ,ബീറ്റ് റൂട്ട് ,കാരറ്റ് ജ്യൂസ് കുടിക്കണം . മോരോ തൈരോ കഴിക്കരുത് . പഞ്ഞി മെത്തയില്‍ കിടക്കണം .മുറിയില്‍ ശുദ്ധ വായൂ കേറണം , .സത്ത് കൂടുതല്‍ ഉള്ള ഭക്ഷണം കഴിക്കണം .തലയില്‍ തേക്കാന്‍ ശുദ്ധമായ വെളിച്ചെണ്ണ നല്ലത് , ഭക്ഷണത്തില്‍ നാടന്‍ പശുവിന്റെ നെയ്യ് ഉള്‍പെടുത്താം . പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് നോക്കാം .
മരുന്നുകള്‍ :
അകത്തിയുടെ ഇളം ഇല അരച്ച ചാര്‍ - ഒരു സ്പൂണ്‍
കുരുമുളക് -7 എണ്ണം
ജീരകം -ഒരു സ്പൂണ്‍
തേന്‍ - ആവശ്യത്തിനു
ചെയ്യണ്ട വിധം :
കുരുമുളക് പൊടിച്ചു , ജീരകം , ചതച്ചു അകത്തി ഇല ചാറില്‍ ചേര്‍ത്തു രാവിലെ കുടിക്കുക . തുടര്‍ന്ന് 3 ദിവസം കഴിക്കുക , വ്യത്യാസം വന്നാല്‍ മരുന്ന് ശരീരത്തില്‍ പിടിക്കുന്നു . അങ്ങനെ എങ്കില്‍ തുടര്‍ന്ന് 48 ദിവസം വരെ കഴിച്ചാല്‍ തുമ്മലിന്റെ പ്രശ്നമേ മാറും . മദ്യപാനി, പുക വലിക്കുന്നവര്‍ ഇത് ഉപയോഗിക്കരുത് .
(അകത്തി തൊലി, ഇല, പൂവ് , ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുൺ(കുടൽപ്പൂൺ,ആകാരം),ഉഷ്ണ രോഗങ്ങൾ മാറുന്നത്തിന് ഉപയോഗിക്കുന്നു.)
Saturday, 11 July 2015
09:34
0 comments:
Post a Comment