പലര്‍ക്കും ഉണ്ടാകുന്ന ഒരു പ്രശ്നം ആണ്‍ മൂക്കടപ്പും ജല ദോഷവും തുടര്‍ന്ന് സൈനസിടിസ് , പിന്നീട്മൂ ക്കില്‍ ദശ ആയി പരിണാമം ഉണ്ടാകുന്നു . തലവേദന ,മൂക്കടപ്പ് ,ശ്വാസം വായില്‍ കൂടെ എടുക്കണം ..സുഖമായ ഉറക്കം കിട്ടില്ല . കാരണങ്ങള്‍ ശരീരത്തില്‍ പ്രതിരോധ ശക്തി ഇല്ല , കഴിക്കുന്ന ഭക്ഷണം പോഷകാഹാരം അല്ല. തലയില്‍ തേക്കുന്ന എണ്ണ, ആധുനിക ക്രീമുകള്‍ ഇവകള്‍ ഒക്കെ അടിസ്ഥാനം . ഇതിനു പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് . കയ്യോന്നി മഞ്ഞയും വെളുപ്പും വീടുകളില്‍ വളര്‍ത്താവുന്ന ചെടികള്‍ ആണ് .
മരുന്നുകള്‍ :
മഞ്ഞ/ വെള്ള കയ്യോന്നി ഇല - ഒരെണ്ണം
ഇതിന്റെ ഒരു ഇല എടുത്തു വെറ്റില ചുരുട്ടുന്നത് പോലെ ചുരുട്ടി വായില്‍ കവിളില്‍ ഒതുക്കി രാവിലെ ഇടുക . ചവക്കരുത് വൈകു ന്നേരം തുപ്പി കളയുക .രാത്രി കിടക്കുന്നതിനു മുന്‍പും ഒരില ചുരുട്ടി വായില്‍ ഒതുക്കി ഇടുക . രാവിലെ തുപ്പി കളയുക . ഇങ്ങനെ ഒരാഴ്ച ചെയ്‌താല്‍ തലയില്‍ കിടക്കുന്ന കഫം വരെ ഇളകി പുറത്തു പോകും. ഇതിന്റെ ഇല പറിച്ചു തലയിണയില്‍ വിതറി ഇട്ടു കിടക്കുന്നതും നല്ലത് .
കയ്യോന്നി ഇല കിട്ടിയില്ലേ വിഷമിക്കണ്ട . ചിറ്റരത്ത (അങ്ങാടി മരുന്ന് കടകളില്‍ കിട്ടും) അത് അരയിഞ്ചു നീളം മുറിച്ചു 4 കുരുമുളക് ചേര്‍ത്തു വായില്‍ ഒതുക്കി ഇട്ടു മുകളില്‍ പറഞ്ഞ രീതിയില്‍ ചെയ്യുക .
0 comments:
Post a Comment