Saturday, 11 July 2015

രോഗപ്രതിരോധശേഷി പകരുന്ന മുള്ളാത്ത

അര്‍ബുദ രോഗത്തിനെതിരേ പ്രതിരോധശേഷി പകരുമെന്ന വിശ്വാസത്താല്‍ അടുത്തകാലത്ത്‌ താരപദവി നേടിയ ഫലവര്‍ഗമാണ്‌ മുള്ളാത്ത. ഈ ഫലത്തിലുള്ള അസറ്റൊജെനില്‍ എന്ന ജൈവ രാസവസ്‌തു അര്‍ബുദം ബാധിച്ച ശരീരകോശങ്ങളെ നശിപ്പിക്കും. മുള്ളന്‍ചക്ക, സൊര്‍സെപ്‌, ലക്ഷ്‌മഫല്‍, ഗ്വാനബാനോ, ഗ്രാവിയോള തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഈ പഴം അര്‍ബുദം ബാധിച്ച കോശങ്ങളുടെ വളര്‍ച്ച തടയുകയും ആരോഗ്യമുള്ള കോശങ്ങളെ കാന്‍സര്‍ ബാധയില്‍നിന്ന്‌ തടയുകയും ചെയ്‌തുന്നു. പൂര്‍ണമായും ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അടുത്തകാലത്ത്‌ കാന്‍സര്‍ ചികിത്സയില്‍ ഗവേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ ഇതിന്‌ വലിയ പ്രചാരമാണ്‌ ലഭിച്ചിരിക്കുന്നത്‌.,

കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ ലഘൂകരിക്കുന്നതിനും ഫലവര്‍ഗത്തിനു കഴിയും. രോഗപ്രതിരോധശേഷി പകരുന്നതിനു പുറമെ നല്ല ഉറക്കം നല്‍കുന്നതിനും മാനസിക പിരിമുറുക്കം കുറച്ച്‌ ഉണര്‍വ്‌ പകരുന്നതിനുമെല്ലാം ഈ ഫലം നല്ലതാണ്‌. മൈഗ്രേന്‍, വിളര്‍ച്ച, ദഹനക്കുറവ്‌, മൂത്രാശയ രോഗങ്ങള്‍, ശരീരവേദന എന്നിവയെല്ലാം മാറ്റുന്നതിനു ഇതിനു കഴിയും. ശരീരത്തിലെ ട്യൂമര്‍ വളര്‍ച്ചക്കെതിരേയും പ്രവര്‍ത്തിക്കുന്ന മുള്ളാത്ത മൊത്തത്തില്‍ ശരീരത്തിന്‌ ആരോഗ്യവും ഉന്മേഷവും പകരുന്ന പഴവര്‍ഗമാണ്‌.

രോഗപ്രതിരോധശേഷി പകരുന്നതിനോടൊപ്പം പോഷകമേന്മയിലും മികച്ചതാണ്‌ മുള്ളാത്ത. വൈറ്റമിന്‍ സി, ബി1, ബി2, ബി3, ബി5, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, സോഡിയം, കാര്‍ബഹൈഡ്രേറ്റ്‌ എന്നിവയുടെ സമ്പന്നമായ ഒരു സ്രോതസ്സാണ്‌ മുള്ളാത്ത. ആത്തക്കച്ചക്കയുടെ വര്‍ഗത്തില്‍ വരുന്നതാണെങ്കിലും കാഴ്‌ചയിലും സ്വാദിലും വ്യത്യസ്‌തമാണ്‌ മുള്ളാത്ത. ഫലം കടും പച്ചനിറത്തോടുകൂടിയും നിറെയ മുള്ളുകള്‍ പോലുള്‌ല പുറംതോടോടുകൂടിയതുമാണ്‌. പുറംതോട്‌ മൃദുലവും മാംസളവുമായ മുള്ളുകളാല്‍ പൊതിഞ്ഞിരിക്കുന്നു പഴത്തിന്‌ രണ്ട്‌ മുതല്‌ നാല്‌ വരെ കിലോഗ്രാം ഭാരം ഉണ്ടായിരിക്കും.

അണ്ഡാകൃതിയിലോ ഹൃദയാകൃതിയിലോ വളഞ്ഞ ആകൃതിയോ പഴം കാണപ്പെടുന്നു. പഴത്തിന്റെ ഉള്ളില്‍ 67.6 ശതമാനവും വെള്ളനിറത്തിലോ മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലോ ഉള്ള മാംസളമായ പള്‍പ്പാണ്‌ പള്‍പ്പിനുള്ളില്‍ കറുത്ത നിറത്തിലുള്ള വിത്തുകളുണ്ട്‌. തിളങ്ങുന്ന കടും പച്ച നിറത്തിലുള്ള വലിയ ഇലകളാണ്‌ മുള്ളാത്തയുടേത്‌.

10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു പെറു നിത്യഹരിത വൃക്ഷമാണ്‌ മുള്ളാത്ത. മധ്യ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളുമാണ്‌ ജന്മദേശം. പ്ലാവ്‌ വളരുന്ന അതേ കാലാവസ്‌ഥയില്‍ വളരുന്ന ഒരു ഉഷ്‌ണമേഖലാ വൃക്ഷമാണ്‌ മുള്ളാത്ത. സമുദ്രനിരപ്പില്‍നിന്നും 1000 മീറ്റര്‍വരെ ഉയരമുള്ള പ്രദേശങ്ങളില്‍ നന്നായി വളരും. തീരെ തണുത്ത കാലാവസ്‌ഥ ഇതിന്‌ അനുയോജ്യമല്ല. നല്ല സുര്യപ്രകാശം വളര്‍ച്ചക്ക്‌ അത്യാവശ്യമാണ്‌്. വേരുകള്‍ അധികം ആഴത്തില്‍ പോകാത്തതിനാല്‍ കാറ്റില്‍നിന്നും സംരക്ഷണം നല്‍കണം. മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍, വെസ്‌റ്റ് ഇന്‍ഡീസ്‌, ചൈന, ആസ്‌ത്രേലിയ, വിയറ്റ്‌നാം, മലേഷ്യ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലാണ്‌ പ്രധാനമായും കൃഷി. ഇന്ത്യയില്‍ തമിഴ്‌നാട്‌, കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്‌ എന്നീ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ മുള്ളാത്ത കൃഷി ചെയ്‌തുവരുന്നു. ക്‌ാന്‍സര്‍ ചികിത്സയില്‍ പ്രചാരം ലഭിച്ചതിനെ തുടര്‍ന്ന്‌ അടുത്തകാലത്ത്‌ മുള്ളാത്ത കൃഷി ദക്ഷിണേന്ത്യയില്‍ പല സ്‌ഥലങ്ങളിലും വാണിജ്യാടിസ്‌ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്‌. ആണ്ട്‌ മുഴുവന്‍ പുഷ്‌പിക്കുമെങ്കിലും ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളാണ്‌ ദക്ഷിണേന്ത്യയിലെ പ്രധാന സീസണ്‍.
വളക്കൂറും ആഴവും നല്ല നിര്‍വാര്‍ച്ചയുമുള്ള മണ്ണാണ്‌ മുള്ളാത്ത കൃഷി ചെയ്യാന്‍ അനുയോജ്യം. വിത്ത്‌ മുളപ്പിച്ചുണ്ടാക്കുന്ന തൈകളും ഗ്രാഫ്‌റ് തൈകളു നടാനുപയോഗിക്കും. വിത്ത്‌ മുളപ്പിച്ചുണ്ടാക്കുന്ന തൈകള്‍ മൂന്ന്‌ നാല്‌ വര്‍ഷംകൊണ്ട്‌ കായ്‌ച്ച് തുടങ്ങും. മധുരമുള്ള ഇനവും പുളിയുള്ള ഇനങ്ങളും മുള്ളാത്തയിലുണ്ട്‌. പഴമായി ഭക്ഷിക്കാന്‍ മധുരമുള്ള ഇനങ്ങളും സംസ്‌കരിച്ച്‌ ഉല്‌പന്നങ്ങള്‍ തയ്യാറാക്കാന്‍ പുളിയുള്ള ഇനങ്ങളും ഉപയോഗിക്കുന്നു. 50 സെന്റിമീറ്റര്‍ ആഴവും നിളവും വീതിയുമുള്ള കുഴികളില്‍ മേല്‍മണ്ണും ജൈവവളവും കുട്ടിക്കലര്‍ത്തി നിറച്ചിതനുശേഷം തൈകള്‍ നടാം 4-4 മീറ്റര്‍ മുതല്‍ 8-8 മീറ്റര്‍ വരെ അകലം നല്‌കി തൈകള്‍ നടാം. മഴക്കാലത്തിന്റെ ആരംഭത്തിലാണ്‌ തൈകള്‍ നടേണ്ടത്‌. ഒരടി ഉയരമെത്തിയ തൈകള്‍ നടാം. കടുത്ത വേനലില്‍ നനച്ചു കൊടുക്കണം. വേരുകള്‍ അധികം ആഴത്തില്‍ പോകാതിരിക്കാന്‍ കൂടെകൂടെ കളയെടുക്കണം. വേനല്‍കാലത്ത്‌ ചുവട്ടില്‍ പുതയിട്ട്‌ മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കണം., കൊമ്പുകോതല്‍ നടത്തി വളര്‍ച്ച നിയന്ത്രിച്ചു നിര്‍ത്തണം.

പൂര്‍ണമായി വളര്‍ച്ചയെത്തിയതും പച്ചനിറത്തിലുള്ളതുമായ ഫലങ്ങളാണ്‌
വിളവെടുക്കേണ്ടത്‌. മരത്തില്‍നിന്ന്‌ പഴുക്കാന്‍ അനുവദിച്ചാല്‍ താഴെ വീണ്‌ പൊട്ടിപ്പോകും. വിളവെടുത്താന്‍ അധികം ദിവസം സംഭരിച്ചുവെക്കാനാവില്ല. പെട്ടെന്ന്‌ കേടാകുന്ന പഴമാണിത്‌. പഴത്തിന്റെ പള്‍പ്പ്‌ സംസ്‌കരിച്ച്‌ ജ്യൂസ്‌, ഐസ്‌ക്രീം, നെക്‌ടര്‍, ക്യാന്‍ഡി, ജാം, ജെല്ലി തുടങ്ങിയ ഉല്‌പന്നങ്ങള്‍ തയ്യാറാക്കാം. ഔഷധഗുണവും പോഷകമേന്മയും ഒത്തിണങ്ങിയ മുള്ളത്തയുടെ ഒരു തൈ എങ്കിലും വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുന്നത്‌ എന്തുകൊണ്ടും പ്രയോജനകരമാണ്‌

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...