ബുദ്ധി വികാസത്തിനു വളരെ പ്രയോജനം ചെയ്യുന്ന ഒരു മരുന്നാണിത്. ബുദ്ധിശക്തിയും മേധാശക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് പ്രഥമഗണനീയമാണ് ഈ സസ്യം. ഉറക്കം വര്‍ദ്ധിപ്പിക്കാനും പനി കുറയ്ക്കുവാനും കഴിവുള്ള ഈ ഔഷധസസ്യത്തിന്റെ വേരും പൂവും ചിലപ്പോള്‍ സമൂലവും ഉപയോഗിക്കുന്നു. ശംഖുപുഷ്പത്തിന്റെ വേര് പച്ചയ്ക്ക് അരച്ച് നെയ്യിലോ വെണ്ണയിലോ വെറും വയറ്റില്‍ നല്കിയാല്‍ കുട്ടികള്‍ക്ക് ബുദ്ധിശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്കും.
പൂവിന് ഗര്‍ഭാശയത്തിലെ രക്തസ്രാവം കുറക്കാനുള്ള ശക്തിയുണ്ട്. ശംഖുപുഷ്പത്തില്‍ വെള്ളക്കാണ് കൂടുതല്‍ ഔഷധഗുണം. സമൂലമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.
ഇതിന്റെ ചില ഔഷധ പ്രയോഗങ്ങള്‍ :
ഇതിന്റെ വേര് ഉണക്കി പൊടിച്ചു ചൂര്‍ണം ആക്കി 1-3 ഗ്രാം വരെ കൊടുത്താല്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന കൃമി ശല്യം മാറും .
ഇല ഉണക്കി പൊടിച്ചു ചൂര്‍ണം ആക്കി മൂക്കില്‍ വലിച്ചാല്‍ മൈഗ്രൈന്‍ മാറും ഓര്‍മ്മ ശക്തി കൂടും .
ഇല ചാര്‍ -5 മില്ലി
ഇഞ്ചി നീര് -5 മില്ലി
തേന്‍ - ആവശ്യത്തിനു
ഇവകള്‍ ഒന്നായി യോജിപ്പിച്ച് രാവിലെയും വൈകുന്നേരവും ഒരാഴ്ച്ചകുടിച്ചാല്‍ മൈഗ്രൈന്‍ മാറും . മനോ വിഭ്രമം ഉള്ളവര്‍ 48 ദിവസം കുടിച്ചാല്‍ വിഭ്രാന്തി കുറയും .
സമൂലം അരച്ച് ഇഞ്ചി ,കല്ലുപ്പ് ചേര്‍ത്തു ലിമ്ഫ്‌നോഡ് വീക്കത്തിന് , മറ്റു മുഴകള്‍ക്കു മേലയും പൂച്ചിട്ടാല്‍ മുഴകള്‍ ശമിക്കും .
സമൂലം -5 ഗ്രാം
ഇഞ്ചി -5 ഗ്രാം
പനം ചക്കര അല്ലെങ്കില്‍ പനം കല്‍ക്കണ്ടം ഇവകള്‍ വെള്ളത്തില്‍ ഇട്ടു കാച്ചി കഷായം ആക്കി കുടിച്ചാല്‍ ഗര്‍ഭാശയ വേദന , ഇടുപ്പ് വേദന തുടങ്ങി ഒരു വിധ വേദനകള്‍ക്കും ശമനം തരും
Thursday, 2 July 2015
21:35
0 comments:
Post a Comment