Thursday, 25 June 2015

ചില ഒറ്റമൂലി പ്രയോഗങ്ങള്*

വയറുവേദന-മാങ്ങയണ്ടിയിലെ പരിപ്പ് ഉണക്കി പൊടിച്ച് തേനില് ചാലിച്ച് സേവിച്ചാല് എത്ര ശക്തമായ വയറുവേദനയും ശമിക്കും. കൈപ്പക്കയുടെ നീര് രണ്ടു ടീസ്പൂണ് വീതം മൂന്ന് നേരം കഴിക്കുന്നതും വയറുവേദനയ്ക്ക് ഉത്തമമാണ്.കുഴിനഖം-കുഴിനഖം കൊണ്ട് അസഹ്യമായ വേദന അനുഭവിക്കുന്നവര് ഒരു ചെറുനാരങ്ങ ഞെച്ചുഭാഗം തുറന്ന് വിരല് അതിനകത്ത് കയറ്റി വയ്ക്കുക. വേഗം സുഖപ്പെടും.മൈലാഞ്ചിയില ചതച്ചു പുരട്ടിയാലും എരിക്കിന് പാല് പുരട്ടിയാലും വേദന ശമിക്കും.കൃമികടി,വിരശല്യം-ചുവന്ന ഉള്ളി പിഴിഞ്ഞെടുത്ത നീരില് അത്രയും തന്നെ ഇഞ്ചി നീര് ചേര്ത്ത് ചെറുതേന് കലര്ത്തി രാത്രി ഭക്ഷണത്തിനു ശേഷം സേവിക്കുക. ശമനം കിട്ടും. കപ്പക്ക (കര്മൂസ്) തൊലിചെത്തിയാല്കിട്ടുന്ന പാല്കറ പഞ്ചസാര ചേര്ത്ത് കഴിക്കുക,വിരശല്യംഒഴിവാക്കും.ചതവ്,മുറിവ്-തേന് എല്ലാറ്റിനും ഉത്തമമാണ്. മുറിവോ, ചതവോ വന്നാല് ഉടനെ തേന്പുരട്ടുക.ഛര്ദ്ദി-ഇന്തുപ്പ് പൊടിച്ച് പശുവിന് നെയ്യ് ചേര്ത്ത് സേവിച്ചാല് ഛര്ദ്ദി ശമിക്കും. നെല്ലിക്ക ചാറില് ഇന്തുപ്പും പശുവിന് നെയ്യും ചേര്ത്ത് കഴിച്ചാലും ഇത് ശമിപ്പിക്കാം.തലവേദന-കൃഷണതുളസി ഇല നീര് ചന്ദനത്തിലരച്ച്നെറ്റിയില് പുരട്ടുക. തുമ്പയില അരച്ച് പുരട്ടിയാലും തലവേദന ശമിക്കും. കൈപ്പയുടെ ഇലയോ നാരകത്തിലയോ ഇപ്രകാരം ഇടിച്ചു പുരട്ടിയാലും ഉത്തമമാണ്. ചുകന്ന ചന്ദനം അരച്ചിടുന്നതും ഉത്തമമാണ്.പല്ലു വേദനഗ്രാമ്പു, കുരുമുളക്, ഉപ്പ്, ഇവ സമം ചേര്ത്ത് ചതച്ച് കടിച്ചുപിടിച്ചാലും ശമനം കിട്ടും.തൊണ്ടയടപ്പ്വെറ്റില, കുരുമുളക്, പച്ചക്കര്പ്പൂരം ഇവ മൂന്നും വായിലിട്ട് ചവച്ച് കുറേശ്ശെയായി അലിച്ചിറക്കിയാല് ഒച്ചയടപ്പ് പൂര്ണ്ണമായും മാറികിട്ടും.നെഞ്ചെരിച്ചില്പന്ത്രണ്ട് കരുമുളക് ഉപ്പും കൂട്ടി ചവച്ചിറക്കിയാല് നെഞ്ചരിച്ചല് ശമിക്കും. ഇളനീര് വെള്ളത്തില് ചുക്കുപൊടിയിട്ട് കുടിച്ചാലും ശമനം കിട്ടും.കുരുവിന് -‌വാളന് പുളിയുടെ ഇല ഞെട്ട് (ഇലകളടര്ത്തി കഴഞ്ഞ ഞെട്ട്) പശുവിന് പാലില് പുഴുങ്ങി, തേന് ചേര്ത്ത് അരച്ചുരുട്ടി കുരുവില് പുരട്ടുക. പശുവിന് വെണ്ണ പുരട്ടിയാല് (രണ്ടുനേരം) കണ്ണ് തെളിഞ്ഞ് കുരു പൊട്ടാന് സജ്ജമാകും.വളം കടി(പുഴുക്കടി)-കുറച്ചു പുകയില എള്ളെണ്ണയില് കാച്ചി പുരട്ടിയാല് വളം കടി മാറിക്കിട്ടും. നവസാരം,ചെറു തേനില് ചാലിച്ച് പുരട്ടിയാലും മതി. ഉണങ്ങിയ തേങ്ങ ചിരട്ട കത്തിച്ചാല് കിട്ടുന്ന കറുത്ത എണ്ണ പുരട്ടിയാല് പുഴുക്കടി മാറും.തീപ്പൊള്ളല്-ചെറുതേനാണ് ഉത്തമ ഔഷധം. വേപ്പിന് കുരുവും പച്ച മഞ്ഞളും അരച്ചു പുരട്ടുന്ന തും പ്രതിവിധിയാണ്. പന്നിനെയ്യും, പശുവിന് നെയ്യും പുരട്ടുന്നതും ഉത്തമമാണ്.മലബന്ധത്തിന്-ഒരു കുരുമുളക് വലിപ്പം പാല്കായം ചെറുപഴത്തിനകത്ത് രാത്രി കിടക്കുമ്പോള് കഴിക്കുക. ഒന്നോ രണ്ടോകടുക്കാത്തോട് പൊട്ടിച്ച് മോരില് ചേര്ത്ത് തലേ ദിവസം അടച്ചു വയ്ക്കുക. രാവിലെ വെറും വയറ്റില് കഴിക്കുക. തഴുതാമയില ഉപ്പു കൂടാതെ ഓലന് (തോരന്) വച്ചു കൂട്ടിയാലും മലശോധന ഉണ്ടാകും.മൊട്ടുസൂചി;തുടങ്ങിയവ വിഴുങ്ങിയാല് -ഏത്തപ്പഴം (നേന്ത്രപ്പഴം),അധികം ചവക്കാതെ വിഴുങ്ങുക. വാഴപ്പിണ്ടി (കാമ്പ് ) നാരു കളയാതെ വേവിച്ചു തിന്നുക. മലത്തോടൊപ്പം പോകും.മോണപഴുപ്പ്-വഴുതിനയുടെ രണ്ടില രണ്ട് ഗ്ലാസ് വെള്ളത്തില് തിളപ്പിച്ച് പല പ്രാവശ്യം കവിളില് കോളുക. നാരകത്തിന്റെ 10 ഇല പറിച്ച് രണ്ട് ഗ്ലാസ് വെള്ളത്തില് തിളപ്പിച്ച് കവിളില് കോളുക.വയറിളക്കം-കടുപ്പത്തില് രണ്ട് സ്പൂണ് കട്ടന് ചായയില് ഉപ്പ് ചേര്ത്ത് കഴിച്ചാല് ഏത് വയറിളക്കവും നിലക്കും. ചെറു നാരങ്ങാനീരില് അതിന്റെ ഇരട്ടി തേന് ചേര്ത്ത് കഴിച്ചാല് പെട്ടന്ന് ശമനം കിട്ടും. ഇഞ്ചി നീരില് ഉപ്പിട്ട് സേവിച്ചാലും പ്രതിവിധിയാകും.സുഖമായ ഉറക്കത്തിന് -ഇരട്ടിമധുരം പൊടിയാക്കി ഒരു കദളിപ്പഴത്തോടൊപ്പം രാത്രി സേവിക്കുക. ചൂട് വെള്ളം നിറച്ച് റബ്ബര് ബാഗോ , കുപ്പിയോ കൊണ്ട് ഉള്ളം കാല് ചൂടാക്കുക. ഒരു ഗ്ലാസ് എരുമപ്പാല് കാച്ചികുടിച്ചാലും ഉറക്കം കിട്ടും.വായുക്ഷോഭം-കാട്ടുജീരകം, നല്ല ജീരകം,ഇവ പൊടിച്ച് ചൂടുവെള്ളത്തിലിട്ട് കഴിക്കുക. വെളുത്തുള്ളി ചതച്ച് കാച്ചിയ പാല് നിത്യേന രാത്രി കുടിക്കുക. (2) വെളുത്തുള്ളി തൈരില് അരിഞ്ഞിട്ട് കാല് മണിക്കൂറിനു ശേഷം കഴിക്കുക.പേന് നശിപ്പിക്കാന് -1)വേപ്പിന് കുരു പൊടിച്ച് എണ്ണയോടൊപ്പം തേക്കുക. (2)പടിക്കാരം കലര്ത്തിയ വെള്ളം കൊണ്ട് തലകഴുകുക.മുഖത്തെ പാടുകള്ക്ക്-(1)കാഞ്ഞിരക്കുരു പാലില് അരച്ച് രാത്രി മുഖത്ത് പുരട്ടുക. (2)കുങ്കുമപ്പൂ വിളഞ്ഞ തേങ്ങാപ്പാലില്അരച്ച് മുഖത്ത് പുരട്ടുക. (3)രാമച്ചം പൊടിച്ച് തേനില് ചാലിച്ച് പുരട്ടുക. (4)സ്ഫടിക കാരം,രക്തചന്ദനംഇവ ചേര്ത്ത മിശ്രിതംചെറു നാരങ്ങാ നീരില് ആദ്യം കഴുകി മുഖത്ത് പുരട്ടുക.ദുര്ഗന്ധ നിവാരണം-മഞ്ഞള് അരച്ച് ശരീരത്തില് തേച്ച് അര മണിക്കൂര് കഴിഞ്ഞ് കുളിച്ചാല് നല്ല വ്യത്യാസം ഉണ്ടാകും. ഉണങ്ങിയ കച്ചോലംകിഴങ്ങ് അരത്തുടം തിളച്ചാറിയ പാലില് ഒരു നെല്ല് വലിപ്പത്തില് അരച്ച് വെറും വയറ്റില് സേവിച്ചാല് വിയര്പ്പുനാറ്റം മാറിക്കിട്ടും.അരണവിഷം-വെറ്റില അരച്ച് പശുവിന് പാലില് ചേര്ത്ത് കഴിക്കുക.ചിലന്തി വിഷം-തുളസി നീരില് മഞ്ഞള് കലര്ത്തി സേവിക്കുക. പുറമെ അതുതന്നെ പുരട്ടുക.തേള് വിഷം-തുമ്പയില കശക്കി കടിച്ച ഭാഗം തേക്കുക.കരിങ്കണ്ണ് (പഴുതാര) വിഷം-ചുകന്നുള്ളി മുറിച്ച് ഉരക്കുക. കരിന്തള്ളി പച്ചമഞ്ഞള് ഇവ മുലപ്പാലില് ചേര്ത്ത് പുരട്ടുക.പാമ്പു വരാതിരിക്കാന്-പാല് കായവും വെളുത്തുള്ളി നീരും കലര്ത്തിയ വെള്ളം മുറ്റത്തും തൊടിയിലും തളിച്ചാല് പാമ്പ് വരില്ല.ഷെയര് ചെയ്യുക ആര്ക്കെങ്കിലും ഉപകാരപ്പെടും തീര്ച്ചയായുംഎക്കിട്ട (എക്കിള് )-അലഹ്യമായ എക്കിട്ട ശമിപ്പിക്കാന് തൊട്ടാവാടി കശക്കിയെടുത്ത് നീര് കഴിച്ചാല് മതി.ചെന്നിക്കുത്ത്-(1)മല്ലിയിലെ അരച്ച് നെറ്റിയില് പുരട്ടുക. (2)പുതിനയില അരച്ച് നെറ്റിയില് പുരട്ടുക. (3)തുമ്പയില അരച്ച് പുരട്ടുക. (4)തുളസിയിലയും ചന്ദനവും അരച്ച് പുരട്ടുക.

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...