Thursday, 25 June 2015

ദശപുഷ്പങ്ങളും അവയുടെ ഔഷധ ഗുണങ്ങളും...!!


A, കറുക. പുല്ലുവര്ഗ്ഗത്തില്പെട്ട ഒരു ഔഷധിയാണ് . തമിഴ്നാട്ടിലെ പ്രധാന ചികിത്സാരീതിയായ സിദ്ധം ഇതിനെ ആദിമൂലം ആയിട്ടാണ് കരുതുന്നത്. അതായത് സസ്യജാലങ്ങളുടെ ഉല്പത്തിയിലുളത്. അതിനാല്‍ എന്റെ ഈ ചെറിയ സംരംഭം ഇതില്‍ നിന്നും തുടങ്ങട്ടെ. ദശപുഷ്പങ്ങളില്‍ പെടുന്ന
ഈ സസ്യം വളരെ പവിത്രമായി കരുതപെടുന്നു. അതിനാല്‍‍ ഇവയെ ഹോമത്തിന്നും , ചില്‍ പൂജകള്ക്കും ഉപയോഗിക്കാറുണ്ട് . പ്രത്യേകിച്ച് ബലിതര്പ്പണതില്‍ ഇത് ഒഴിച്ചുകൂടാന്‍‍ കഴിയാത്ത ഒരു ദ്രവ്യമാണ്.
അതിനാല്‍ ഇതിനെ ബലികറുക എന്നും വിളിച്ചുവരുന്നു.
കാലിലുണ്ടായ ചൊറിമാറുന്നതിന് ‍ "ഒരു പിടി കറുക ഒരു തുടം പാലില്‍ കുറുകി കഴിച്ചാല്‍ ഏതു ദുഷ്ടവ്രണവും മാറും" നാട്ടു വൈദ്യത്തില്‍ പറയുന്നു..
ഇത് പ്രധാനാമയും പിത്ത കഫഹരമാണ് . താരന്‍ , ചൊറി ചിരങ്ങ് , വട്ടപുണ്ണ് , (ത്വക്ക് രോഗങ്ങള്‌ , ദൂഷ്ടവ്രണങ്ങള്‍) തുടങ്ങിയരോഗങ്ങള്ക്ക് പുറമെ പുരട്ടുന്നതിന്നു സേവിക്കുന്നതിന്നും ഉപയോഗിക്കുന്നു.ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്ക്ക് കറുകനീര്‍ വളരെ ഫലപ്രദമാണ്‍. നാഡിരോഗങ്ങള്‍ക്കും തലചോറിന് സംബന്ധിക്കുന്ന രോഗങ്ങള്ക്കും ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിര്ത്താ നും മുലപാല്‍ വര്ദ്ധിഗക്കുന്നതിനും നന്ന്‍.
B, മുക്കുറ്റി.. കഫ,പിത്തഹരമായ ഈ ഔഷധം സ്ത്രീകള്ക്കുണ്ടാക്കുന്ന ഉഷ്ണരോഗങ്ങൾക് ഒരു ദിവ്യ ഔഷധമായി കരുത്തുന്നു. ചില അവസരങ്ങളില്‍ സ്ത്രീകള്ക്കുണ്ടാക്കുന്ന രക്തസ്രാവം നിര്ത്തു ന്നതിന്‍ ഇത് ഉപയോഗിക്കുന്നു. അതിനാല്‍ ഇതിന് തീണ്ടാനാഴി എന്നും പേരുണ്ട്. ചില സ്ഥലങ്ങളിൽ ഒരു തെങ്ങിന്റെ രുപമുള്ള ഇതിനെ നിലം തെങ്ങ് എന്നും വിളിച്ചുവരുന്നു.അതിസാരം, ജ്വരം എന്നി അസുഖങ്ങള്‍ ഒറ്റമൂലിയായും ഉപയോഗിക്കുന്നു.
C, തിരുതാളി*** ഇത് പിത്തഹരംമായ് ഒരു ഔഷധിയാണ്, സ്ത്രീകള്ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്ഭ പാത്രസംബന്ധമായ അസുഖങ്ങള്ക്കും അത്യുത്തമം ചില ഔഷധപ്രയോഗങ്ങൾ
തിരുതാളി കല്കവും കഷായവും ആയി ചേര്ത്ത നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും , വേര് പാലകഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും.
D,വിഷ്ണുക്രാന്തി*** നിലം പറ്റിവളരുന്ന ഒരു സസ്യമാണ് വിഷണുക്രാന്തി, പിത്തഹരമായ ഒരു ഔഷധിയാണ്. പൊതുവായി സ്ത്രീകളുടെ ശരീരപുഷ്ടിക്കും ഗര്ഭരക്ഷയ് ക്കും ഉപയോഗിക്കുന്നു.ഒര്മ്മ കുറവ്, ജ്വരം, ആസ്മ, ബാലനര,മുടികൊഴിച്ചില് മുതലയവക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു.
E, കയ്യോന്നി*** കഫവാത ഹരമായ ഒരു ഔഷധിയാണ് കയ്യോന്നി, കൈയ്യുണ്യം . കുടൽ‌പ്പൂണിനും, കാഴ്ചശക്തിയുടെ വർദ്ധനയ്ക്കും,കേശസംരക്ഷണതിനും, കരൾ സംബന്ധമായ രോഗങ്ങൾക്കു ഉപയോഗിക്കുന്നു.ഇത് നല്ലഒരു വേദനസംഹാരിക്കുടിയാണ്. സാധരണയായി മൂന്നു വിധം വെള്ള,മഞ്ഞ, നീല
F, മുയല്ചെവവിയന്‍*** ദശപുഷ്പതിലെ അടുത്ത ഇനം മുയല്ചെവിയന്‍. നിലം പറ്റി നില്ക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഇത് വാത, കഫഹരം മായ ഒരു ഔഷധമാണ്‍. ഈ സസ്യതിന്റെൾ ഇലകള്ക്ക് മുയലിഎന്റെയ ചെവിയോട് സദ്ര്സ്യം ഉള്ള്തിനാല്‍ ഇതിന്‍ മുയല്ചെവിയന്‍ എന്നു പേര്‍ വന്നു . തൊണ്ടസംബന്ധമായ സര്‍വ രോഗങ്ങള്ക്കും നല്ലത് .
G,പൂവാംകുറുന്തല്‍ *** ദശപുഷ്പങ്ങളില്‍ പെടുന്ന മറ്റ് ഒരു ഔഷധിയാണ്‍ പൂവ്വാകുറുന്തല്‍. മുടിക്ക് നിറം കിട്ടുവാന്നും , നേത്ര രോഗങ്ങള്ക്ക്സ ,ശിരോരക്ഷകായും ഇത് ഉപയോഗിച്ചു കാണുന്നു. ഇത് വാത, പിത്തഹരമായ് ഒരു ഔഷധ മാണ്‍. സാധാരണയായി ഇതിന്റെ പൂഷ്പിക്കുന്ന്തിന്നു മുന്പായിസമൂലം നീര്‍ എടുത്താണ്‍ ഉപയോഗിക്കുന്നത്. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേള്‍ വിഷം എന്നിവയ്ക്ക്‌ ഔഷധമാണ്‌.
H, ഉഴിഞ്ഞ*** പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്. ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .
I, ചെറൂള ***ഇത് ഒരു പിത്തഹരമായ ഔഷധമാണ്. മൂത്രാശയ രോഗങ്ങൾക്കു ഉത്തമം, ചെറിയ വെള്ള പൂകൾ ഉള്ളതും ബലിതർപ്പണതിൽ ഉപയോഗിക്കുന്നതിനാൽബലിപൂവ് എന്നും പേരുണ്ട്.
J, നിലപ്പന *** പിത്ത വാതഹരമായ ഒരു ഔഷധമാണ്. മഞ്ഞകാമില(മഞ്ഞപിത്തം),ഉഷ്ണരോഗങ്ങൾ,ധാതുപുഷ്ടിക്കും ഇത് ഔഷധമായി ഉപയോഗിക്കുന്നു.മുസലീഖദീരാദികഷായതിൽ ചേരുന്ന ഒരു പ്രധാന മരുന്നും; സ്ത്രീപുരുഷൻമാരിലുണ്ടാക്കുന്ന മൂത്രചുടിച്ചിൽ, ലൈംഗിക ബലഹീനത ഇവ മാറ്റുന്നതിനു ഉത്തമായി കരുത്തുന്നു.

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...