കുഞ്ഞുങ്ങൾക്ക് ശരീര കാന്തിയുണ്ടാവാനും, ത്വക് ദോഷങ്ങൾ വരാതിരിക്കാനും ഈ എണ്ണ കൂട്ട് ഉപയോഗിക്കാം.
തേങ്ങ പാൽ വറ്റിച്ച് എടുത്ത എണ്ണ - 1 - ലിറ്റർ/കല്ല് വാഴ കൂമ്പിൻ പോള- 3 എണ്ണം./
കദളിപ്പഴം 16-എണ്ണം / ചെത്തിപ്പൂവ് 150- ഗ്രാം/പച്ച കർപ്പൂരം 20- ഗ്രാം./
എണ്ണ അടുപ്പേറ്റി അതിൽ കല്ല് വാഴ കൂമ്പിൻ്റെ പോള ചെറുതായി അരിഞ്ഞതും, കദളിപ്പഴം അരിഞ്ഞതും, ചെത്തിപ്പവും. ചേർത്ത് ചെറുതീയിൽ ചേരുവകൾ കരിയുന്നതുവരെ, വെച്ച് വാങ്ങി, അരിച്ചെടുത്തതിൽ പച്ച കർപ്ടരം പാത്ര പാകം ചേർത്ത്, ഒരു ഓട്ടു മുരുടയിൽ 20- ഗ്രാം കുങ്കുമപ്പൂവ് ഇട്ട് അതിൽ എണ്ണ പകർന്ന് സൂക്ഷിക്കുക.7 ദിവസത്തിനു ശേഷം തുടർച്ചയായി ഉപയോഗിക്കാം.
കുഞ്ഞുങ്ങൾക്ക് ത്വക് രോഗങ്ങൾ വരികയുമില്ല. നല്ലകാന്തിയുണ്ടാവുകയും ചെയ്യും.
Thursday, 25 June 2015
07:21
0 comments:
Post a Comment