വെളുത്തുള്ളി...
Botanical Name:Allium Sativum
• ചുമയ്ക്കും ജ്വരത്തിനും *
വെളുത്തുള്ളിയെടുത്ത് അല്പം വെള്ളം ചേര്ത്ത്ഉ നല്ലതുപോലെ ചതച്ചു നീരെടുത്ത് സമം പഞ്ചസാരയും ചേര്ത്ത്് കലക്കി 30 ml വീതം രണ്ട് നേരവും കഴിക്കുക...
• ക്ഷയരോഗത്തിന് *
വെളുത്തുള്ളിയും സമം വിഴാലരിയും എടുത്ത് ശുദ്ധമായ പശുവിന്‍ പാലില്‍ ചേര്ത്ത് കാച്ചി കഴിക്കുക..
• തൊണ്ടവീക്കം വന്നാല്‍ *
വെളുത്തുള്ളി ചൂടാക്കി അത് കഴിക്കുകയും , ഒരു വെളുത്തുള്ളി മുഴുവന്‍ വെള്ളം ചേര്ക്കാതെ അരച്ച് തൊണ്ടയില്‍ പുരട്ടുകയും ചെയ്യുക...
• രക്ത സമ്മര്ദ്ദ്ത്തിന് *
ആറു വെളുത്തുള്ളി തൊലി കളഞ്ഞു ശുദ്ധമായ പശുവിന്‍ പാലില്‍ ചേര്ത്ത് കാച്ചി ദിവസേന രാവിലെ കഴിക്കുക.. ഹൃദ് രോഗത്തിനും ഈ മരുന്ന് ഉപയോഗിക്കാം..
• പ്രമേഹ രോഗികള്ക്ക് ദഹനകുറവ് ഉള്ളപ്പോള്‍*
ഒന്നോ രണ്ടോ വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാവിലെ ദിവസവും കഴിക്കുക..
• മലശോധനക്കുറവും , വായുസ്തംഭനവും ഒഴിവാക്കാന്‍ *
പെരുംങ്കായം നെയ്യില്‍ വറുത്തതും കുറച്ചു വെളുത്തുള്ളി ,പുളി,ഉപ്പ്,കറിവേപ്പില എന്നിവ ചേര്‍ത്ത് ചമന്തി ഉണ്ടാക്കി കഴിക്കുക.
വെളുത്തുള്ളി കുറച്ച് എടുത്ത് തൊലികളഞ്ഞ് ചെറുതായി അരിഞ്ഞു ദിവസേന ഭക്ഷണത്തിലൂടെ കഴിക്കുക.
• മുറിവ് ,ചതവ് ഇവയ്ക്ക് *
വെളുത്തുള്ളി തൊലികളഞ്ഞ് നല്ലതുപോലെ അരച്ച് പുരട്ടുക.പിന്നീട് തുണികൊണ്ട് കെട്ടുക..
• സ്വരശുദ്ധിക്ക്*
വെളുത്തുള്ളി നീര് തേനുമായി കൂട്ടിച്ചേര്ത്ത്ു 30 ml വീതം ഒരു മാസം തുടര്ച്ചളയായി കഴിക്കുക.
• വളം കടിക്ക് *
വെളുത്തുള്ളിയും സമം പച്ചമഞ്ഞളും ചേര്ത്ത് അരച്ച് തുടര്ച്ചീയായി പുരട്ടുക.
• വെള്ള പാണ്ടിന് *
വെളുത്തുള്ളി തൊലികളഞ്ഞ് വൃത്തിയാക്കി തേനിലിട്ടു 45 ദിവസം അടച്ച് വയ്ക്കുക.പിന്നീട് 30 ml വീതം ദിവസവും കഴിക്കുക.
• മൂത്ര തടസ്സത്തിന് *
വെളുത്തുള്ളി ചതച്ച് അടിവയറ്റത്ത് വച്ചുകെട്ടുക.
• വാത വ്യാധികള്‍ *
വെളുത്തുള്ളിയുടെ നീരില്‍ വെളുത്തുള്ളി തന്നെ കല്ക്കതമാക്കി കാച്ചിയ നെയ്യ് സേവിക്കുന്നത് സകലവിധ വാതരോഗങ്ങള്ക്കും ഗുണകരമാണ്.
വെളുത്തുള്ളി ചേര്ത്ത് കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് എല്ലാവിധ വാതരോഗങ്ങള്ക്കും വളരെയധികം നല്ലതാണ്.
.png)
0 comments:
Post a Comment