നാട്ടു വൈദ്യത്തിലെ ഔഷധങ്ങൾ .എല്ലാം ഗുണമുള്ളതാണു .എന്നാൽ ഏതു ഔഷധ മായാലും അതിനു ഗുണമുള്ള പോലെ ചീത്ത ഗുണവും ഉണ്ട്
അതുകൊണ്ടു ഏതു ഔഷധമായാലും ശുദ്ധി ചെയുന്നത് ഗുണവും അതിനു വീര്യവും കൂടും .
====================
ശുദ്ധി .
1,കടുക്ക =*കറ്റാർവാഴയുടെ നീരിലോ കാടിയിലോമൂന്നു ദിവസ്സം ഇട്ടുവെക്കുക.
2)താന്നിക്ക .തഴുതാമ നീരിൽ ഇട്ടു വെച്ച് എടുത്തു കഴുകി ഉണക്കുക
3)നെല്ലിക്ക .ചൂട് വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടു എടുക്കുക
3).ഇഞ്ചി അരച്ച് വെള്ളത്തിൽ കലക്കി തെളി എടുക്കുക
4)കുരു മുളക് .പുളിച്ച മോരിൽ ഇട്ടു 3ദിവസം കഴിഞ്ഞു എടുക്കുക
5)തിപ്പലി നാരങ്ങ നീരിൽ ഇട്ടു .എടുത്തു കഴുകി ഉണക്കുക .
6)ഗജതിപ്പലി.കാടിയിൽ ഇട്ടു കഴുകി ഉണക്കുക
7).കൊടുവേലി .അതിലെ നടുക്കുള്ള നാരു കളഞ്ഞു ചുണ്ണാമ്പിൽ ഇട്ടു ചുവന്ന നിറം മാറുന്ന വരെ കഴുകണം
8)കരിം ജീരകം .ചുണ്ണാമ്പു തെളിയിൽ ഇട്ടു ഒരുമണിക്കൂർ കഴിഞ്ഞു കഴുകി ഉണക്കുക .
9)കായം .പൊടിച്ചു പശുവിൻ പാലിൽ ഇട്ടു 30നാഴിക ഇട്ടു എടുക്കുക
10)ജീരകം .വറുത്തെടുക്കുക
11)ആവണക്കിൻ കുരു .ചാണകം കലക്കി അതിലിട്ട് നല്ലവണ്ണം തിളപ്പിക്കുക
12)തേറ്റാൻപരൽ .വെള്ളത്തിലിട്ടു പുറംതൊലി കളഞ്ഞു ഉള്ളിലെ മുളകളഞ്ഞു ഉണക്കി എടുക്കാം
13)ഓമം(അയമോദകം )..ചുണ്ണാമ്പു തെളിയിലിട്ടു ഒരു യാമം കഴിഞു കഴുകി ഉണക്കുക
14)കാര്കോകിലരി..തിരുനീറ്റുപച്ചില നീരിൽ ഇട്ടു മർദ്ദിച്ചുകഴുകി ഉണക്കുക
15)കടുക് രോഹിണി .ചൂടുള്ള പാലിൽ ഇട്ടു ഒരുമണിക്കൂർ കഴിഞു കഴുകി ഉണക്കുക
16)ഇലകൾ. വെള്ളത്തിൽ കഴുകാതെ തുടച്ചു വൃത്തിയാക്കുക
Thursday, 25 June 2015
07:14
0 comments:
Post a Comment