Sunday, 5 July 2015

പ്രമേഹത്തിന്ഠെ ചില മുന്നറിയിപ്പുകള്‍

പനിയോ തലവേദനയോ വന്നാല്‍ എല്ലാവരും ഉടന്‍ തന്നെ ചികിത്സ തേടും പക്ഷേ പ്രമേഹത്തിന്ഠെ കാര്യത്തില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് ജാഗ്രത കാണിക്കാറുള്ളു..
ഈ അസുഖം തുടക്കത്തില്‍ വലിയ പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല എന്നതാവും ഇതിന് ഒരു കാരണം..
പ്രമേഹ ചികിത്സ പരാജയപ്പെടുന്നതിന്ഠെ പിന്നില്‍ രോഗത്തെ കുറിച്ചുള്ള അറിവില്ലായിമയും പ്രധാന കാരണമാണ്. പ്രമേഹത്തെ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ വന്നെത്താവുന്ന സങ്കീര്‍ണതകളെകുറിച്ച് ആളുകള്‍ ബോധവാന്‍മാരല്ല.. പ്രമേഹം ആരംഭിച്ച് ആദ്യത്തെ 5-10 വര്‍ഷം കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാവണമെന്നില്ല, അതുകൊണ്ടുതന്നെ കൃത്യവു ശാസ്ത്രീയവുമായ ചികിത്സ മിക്കവരും സ്വീകരിക്കാരില്ല.
"ഇപ്പോള്‍ കുഴപ്പമൊന്നമില്ലല്ലോ , 10വര്‍ഷ കഴിഞ്ഞുണ്ടാകുന്ന കാര്യമല്ല അതപ്പോ നോക്കാം" എന്ന കാഴ്ചപ്പാടാണ് പലര്‍ക്കും!!
മരുന്നുകള്‍ ഇടയ്ക്ക് മുടക്കുക, ചികിത്സ നിര്‍ത്തുക എന്നതും ഗുരുതരമാണ്.

പ്രമേഹത്തിന്ഠെ ചില മുന്നറിയിപ്പുകള്‍...

*അമിതദാഹം, ഇതോടൊപ്പം വായ വരള്‍ച്ച, അമിത വിശപ്പ്, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍ ,ഭാരം കൂടുകയോ കുറയുകയോ ചെയ്യുക

*കാഴ്ചമങ്ങല്‍, തലവേദന : രക്തത്തിലെ പഞ്ചസാരയുടെ താളം തെറ്റുമ്പോള്‍ കാഴ്ചമങ്ങല്‍ തലവേദന , ക്ഷീണം എന്നിവ ഉണ്ടാകും

*മുറിവുണങ്ങാന്‍ കാലതാമസമെടുക്കല്‍, കൂടെക്കൂടെയുണ്ടാകുന്ന ഫംഗല്‍ അണുബാധ, മൂത്രാശയ അണുബാധ, ചര്‍മ്മത്തില്‍ ചൊറിച്ചല്‍ പ്രത്യേകിച്ചും തുടയില്‍

രോഗസാധ്യത കൂട്ടുന്ന ഘടകങ്ങള്‍:
പാരമ്പര്യം: അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ടെങ്കില്‍ മക്കള്‍ക്കും പ്രമേഹ സാധ്യത വളരെ (80% ) കൂടുതലാണ്.
പ്രായം: 45 വയസ്സു കഴിഞ്ഞവരില്‍.പാരമ്പര്യം ഉണ്ടെങ്കില്‍ രോഗം നേരത്തെ വന്നു ചേരാം

ഗര്‍ഭകാല പ്രമേഹം: ഗര്‍ഭകാലത്ത് പ്രമേഹം ഉണ്ടായവരില്‍ പിന്നീട് പ്രമേഹ വന്നെത്താന്‍ സാധ്യത കൂടുതലാണ്, ഭാരക്കൂടുതലുള്ള കുഞ്ഞിനെ പ്രസവിച്ചവരിലും പോളിസിസ്റ്റിക്ക് ഓവറി ഉള്ളവരിലും സാധ്യത കൂടും.

രോഗിയുടെ മനോഭാവമാണ് പ്രമേഹനിയന്ത്രണത്തില്‍ ഏറ്റവും പ്രധാനം. രോഗത്തെ മനസ്സിലാക്കി രോഗനിയന്ത്രണത്തിന് മുന്‍ഗണന നല്‍കണം. ചികിത്സയോട് സഹകരിക്കുക.
മരുന്നുകള്‍ നിര്‍ദേശ പ്രകാരം കഴിക്കേണ്ട സമയത്ത് കഴിക്കെണം.
ചിലര്‍ തിരക്കിനിടയില്‍ പ്രമേഹത്തെ മറക്കും..
ഓര്‍ക്കുക
നിത്യവും ചെയ്യേണ്ട കാര്യങ്ങളില്‍ പ്രമേഹത്തിനു പ്രഥമ സ്ഥാനം നല്‍കുക.

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...