ദീര്‍ഘ ദൂരം ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ ,ബസ് യാത്ര ചെയ്യുന്നവര്‍ , തയ്യല്‍ ജോലിക്കാര്‍ തുടങ്ങി പലരും അനുഭവിക്കുന്ന ഒന്ന് നടുവിന് വേദന . അതിനു പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന്
മരുന്നുകള്‍ :
ചങ്ങലം പരണ്ട - 3 മുട്ട് നീളം വരെ എടുക്കാം
കൊത്ത മല്ലി ഇല -ആവശ്യത്തിനു
ചുവന്നുള്ളി - ഒന്നോ രണ്ടോ എണ്ണം
വെളുത്തുള്ളി - 4-5 അല്ലി
കറിവേപ്പില - നാലഞ്ച് ഇതള്‍
ജീരകം -ഒരു നുള്ള്
കുരുമുളക്-7 എണ്ണം പൊടിച്ചത്
നെയ്യ്- ആവശ്യത്തിനു
പനംചക്കര- ആവശ്യത്തിനു
വെള്ളം -ഒരു ഗ്ലാസ്
ചെയ്യണ്ട വിധം :
ചങ്ങലംപരണ്ടയുടെ നാലു മൂലയും ചീവി കളഞ്ഞു ചെറുതായി നറുക്കി എടുക്കുക അതിനെ നെയ്യില്‍ നല്ലവണ്ണം വഴറ്റി എടുക്കുക അതോടൊപ്പം മറ്റു ചേരുവകള്‍ നറുക്കണ്ടത് നറുക്കി വഴറ്റിയ ചങ്ങലം പരണ്ടയുടെ കൂടെ ചേര്‍ത്തു വെള്ളം ഒഴിച്ച് തിളപ്പിച്ച് അരിച്ചു അതില്‍ പനം ചക്കര ചേര്‍ത്തു കുടിക്കണം .*** പനം ചക്കര ചേര്‍ത്തില്ലെങ്കില്‍ ചങ്ങലം പരണ്ട തൊണ്ടയില്‍ ചൊറിച്ചില്‍ ഉണ്ടാക്കും ******** ഒരു ദിവസം ഒരു പ്രാവശ്യം കുടിക്കാം . രാവിലെയോ വൈകുന്നേരമോ . എത്ര ദിവസം ? വേദന പോകുന്നത് വരെ .
0 comments:
Post a Comment