മീനെണ്ണയുടെ സാന്നിധ്യം ഏറെയുള്ള മൽസ്യവിഭവങ്ങൾ പതിവായി കഴിക്കുന്നത് മൂത്രാശയ കാൻസർ അടക്കമുള്ളവയെ പ്രതിരോധിക്കുമെന്ന് ഗവേഷകർ. ബോസ്റ്റണിലെ ഹാർവഡ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനഫലം അമേരിക്കൻ എപ്പിഡെമോളജി ജേണലിൽ പ്രസിദ്ധീകരിച്ചു. 70 വയസ്സുകഴിഞ്ഞ മൂത്രാശയ കാൻസർ ബാധിതരായ 525 പുരുഷന്മാരെയാണ് പഠനത്തിന് വിധേയരാക്കിയത്.
ഒമേഗ-3 മീനെണ്ണ ധാരാളമായി കഴിക്കുന്ന മൂത്രാശയ കാൻസർ രോഗികളിൽ 34-40 ശതമാനം പേർക്കും രോഗംമൂലം മരിക്കാനുള്ള സാധ്യത കുറഞ്ഞതായി പഠനത്തിൽ വ്യക്തമായി. തുടർന്ന് ഓരോരുത്തരുടെയും ഭക്ഷണരീതിയും കൊഴുപ്പിന്റെ അളവും പ്രത്യേകം രേഖപ്പെടുത്തി. സാന്ദ്രീകൃത കൊഴുപ്പു വളരെ കൂടുതൽ കഴിക്കുന്ന അർബുദ രോഗികൾക്കു കുറച്ചുമാത്രം കൊഴുപ്പു കഴിക്കുന്ന രോഗികളെ അപേക്ഷിച്ചു മരണസാധ്യത ഇരട്ടിയായെന്നു കണ്ടു. അർബുദത്തിന്റെ വ്യാപനശേഷി കൊഴുപ്പിൽ ഇരട്ടിച്ചുവെന്നു സാരം.
0 comments:
Post a Comment