അല്‍ഷൈമേഴ്സ് പോലുള്ള രോഗങ്ങൾ തടയാനും ബുദ്ധ
ബുദ്ധിവളര്‍ച്ച കൂട്ടാനും അല്‍ഷൈമേഴ്സ് പോലുള്ള രോഗങ്ങളെ തടയുവാനും മീനെണ്ണ വളരെ നല്ലതെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ മത്സ്യം കഴിക്കുന്നത് വളരെ നല്ലതാണ്. മീനെണ്ണയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. 1,111 സ്ത്രീകളില്‍ ആണ് ഈ ഗവേഷണം നടത്തിയത്. രക്തത്തിലെ ഒമേഗ 3 ഫാറ്റി ആസിഡിന്‍െറ അളവ് പരിശോധിച്ച് എട്ടു വര്‍ഷത്തിനു ശേഷം ഇവരുടെ തലച്ചോറിന്‍െറ വികാസം സ്കാന്‍ ചെയ്ത് അളന്നു നോക്കിയപ്പോൾ ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ളവരില്‍ 0.7 ശതമാനം ബുദ്ധിവളര്‍ച്ച കൂടുതലുള്ളതായി കണ്ടത്തുകയായിരുന്നു.
Friday, 24 July 2015
21:41
0 comments:
Post a Comment