Wednesday, 29 July 2015

നാട്ടറിവുകളും ഒറ്റമൂലികളും ....!!


1 പഴുതാര കടിച്ചാല്‍ ചുണ്ണാമ്പ് പുരട്ടുകയോ ചുണ്ണാമ്പ് വെള്ളം കൊണ്ട് കടിച്ച ഭാഗം കഴുകുകയോ ചെയ്യുക. വിഷം പോകും.

2 നീര് വലിയാന്‍ ചെമ്പരത്തി വേര് അരച്ചു നീരുള്ള ഭാഗത്ത്‌ കനത്തില്‍ തേച്ചാല്‍ ഉടനെ നീര് വലിയും .

3 തലവേദന മാറാന്‍ രണ്ടു എരുക്ക് ഇല വീതം സൂര്യോദയത്തിനു മുമ്പായി വെറും വയറ്റില്‍ മൂന്ന് ദിവസം കഴിച്ചാല്‍ ഏത് തലവേദനയും മാറും .

4 കണ്ണിലെ കുരു മാറാന്‍ കടുക്കയോ ഇരട്ടിമാധുരമോ തേനില്‍ അരച്ച് ധാരാളം പുരട്ടുക.

5 വ്രണം കരിയാന്‍ പെരുങ്ങലതിന്റെ ഇല വറുത്തു പൊടിച്ചു കുറേശെ വ്രണത്തില്‍ തൂവുക. മൂന്ന് നാല് ദിവസം കൊണ്ട് കരിയും .

6 രക്തപ്രസാദത്തിനു വെളുത്ത ചന്ദനം പശുവിന്‍ പാലില്‍ അരച്ച് കലക്കി രാവിലെ കഴിക്കുക.

7 ഒച്ചയടപ്പ്‌ മാറാന്‍ രണ്ടു മൂന്ന് കുരുമുളക് പലവട്ടം ചവച്ചു ഇറക്കുക .അല്ലെങ്കില്‍ കയ്യന്ന്യം ഒരു പിടി മോരില്‍ അരച്ചു കലക്കി ഒരു ഗ്ലാസ്‌ കുടിക്കുക .

8 വാതം മാറാന്‍ വേപ്പെണ്ണ, കടുകെണ്ണ, ഏതെങ്കിലും പുരട്ടി ചൂടുവെള്ളം പിടിക്കുക.

9 രക്ത സമ്മര്‍ദം കുറക്കാന്‍ വെളുത്തുള്ളിയുടെ രണ്ടു ഇതള്‍ വീതം കൃഷ്ണതുളസി ഇലയില്‍ പൊതിഞ്ഞു ചവച്ചു തിന്നുക .

10 വായുതടസത്തിനു,മലമൂത്ര തടസത്തിനു , പുളിച്ച മോരില്‍ ജീരകം അരച്ച് കലക്കി കുടിക്കുക.

11 ദഹനക്കേട് ഒഴിവാക്കാന്‍ ഇഞ്ചിയും കല്ലുപ്പും കൂടി ചവച്ചു ഇറക്കുക

12 ചതവും മുറിവും, മാറാന്‍ തൊട്ടാവാടി വേര് വെള്ളത്തില്‍ അരച്ച് പുരട്ടുക .

13 ചര്‍ദി മാറാന്‍ കുമ്പളത്തിന്റെ കൂമ്പ് കൊണ്ട് തോരന്‍ വച്ച് കഴിക്കുക .

15 മൂത്രത്തില്‍ കല്ല്‌, പഞ്ചസാര ,കണകാലുകളിലെ നീര് എന്നിവ മാറാന്‍ ചെരൂളയിട്ടു വെന്ത വെള്ളം കുടിക്കുക .

16 ചിലന്തി വിഷത്തിനു നീലയമരി വേര് കഷായം വച്ച് കുടിക്കുകയും, അരച്ച് പുരട്ടുകയും ചെയ്യുക .

17 മുലപ്പാല്‍ വര്‍ധിക്കാന്‍ തവിട് ശര്‍ക്കരയും ചേര്‍ത്ത് കുറുക്കി എന്നും കഴിച്ചാല്‍ മതി .

18 തൊണ്ട വേദന മാറാന്‍, വെളുത്തുള്ളി ഒരെണ്ണം വെള്ളം തൊടാതെ അരച്ച് തൊണ്ടയില്‍ പുരട്ടുക

19 കുട്ടികളുടെ ചര്‍ദി , ഓക്കാനവും മാറാന്‍ പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കൊടുക്കുക .

20 കുട്ടികളുടെ ഉറകത്തിലെ മൂത്രം പോക്ക് തടയാന്‍ അവല്‍ ഒരു പിടി വീതം നനക്കാതെ കുറെ ദിവസം കൊടുക്കുക .

21,പായസം, ചക്കപഴം, മാമ്പഴം, ഇവ കഴിച്ചു ദാഹനകേട്‌ ഉണ്ടായാല്‍ ചുക്ക് ചതച്ചു വെള്ളം തിളപ്പിച്ചു കുടിക്കുക

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...