ഹൃദ്രോഗികൾ എന്ന് എണ്ണത്തിൽ പെരുകിക്കൊണ്ടിരിയ്ക്കുന്നു . ഇതിന്റെ പ്രഥമകാരണങ്ങളിൽ ഒന്ന് ജനങ്ങളുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ ആണ് . പാരമ്പര്യവും വർദ്ധിച്ചു വരുന്ന സംഘർഷങ്ങളും ഹൃദ്രോഗത്തിന് മറ്റു കാരണങ്ങൾ ആണെങ്കിലും ഭക്ഷണക്രമത്തിലും വ്യായാമരീതിയിലും മാറ്റങ്ങൾ വരുത്താമെങ്കിൽ ഹൃദയാരോഗ്യം വർദ്ധിപ്പിയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കെതിരെ പ്രതോരോധം സൃഷ്ടിയ്ക്കാനും കഴിയുന്നു. ഭക്ഷണക്രമത്തിൽ ചില ചിട്ടകളും മര്യാദകളും ശീലിച്ചാൽ ഹൃദ്രോഗികളുടെ എണ്ണം സ്വാഭാവികമായി കുറയും അമിതമാദ്യപാനവും പുകവലിയും വാരിവലിച്ചുള്ള തീറ്റയുമാണ് ഒട്ടുമിക്കപേരിലും ഹൃദ്രോഗം വരാനുള്ള കാരണങ്ങൾ . കലോറി നോക്കാതെയും ശരീരത്തിലെ കൊളസ്ട്രോളിന്റെ അവസ്ഥ പരിശോധിയ്ക്കാതെയും ഭക്ഷണം കഴിയ്ക്കുന്നത് അപകടാവസ്ഥയ്ക്ക് വഴിയൊരുക്കുന്നു..ഹൃദ്രോഗവും ഭക്ഷണവും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഈ വിഷയം ആരോഗ്യപ്രശ്നങ്ങൾ ചർച്ചചെയ്യുന്ന പലവേദികളിലും അതിപ്രാധാന്യത്തോടെ വിലയിരുത്തപ്പെടുന്നു .
അടുത്തകാലത്ത് ബാർസിലോണയിൽ അന്തർദേശീയ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്സ് കൌണ്‍സിൽ ഫൌണ്ടേഷൻ നടത്തിയ സിമ്പോസിയത്തിൽ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. നട്സ് ആൻഡ് കാർഡിയോവാസ്‌കുലർ ഹെൽത്ത് എന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പോഷകാഹാരവിദഗ്ദർ
– ഈ ചർച്ചയിൽ പങ്കെടുക്കുകയുണ്ടായി. ഹൃദ്രോഗികളുടെ ഭക്ഷണമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ഹൃദ്രോഗത്തെ ചെറുക്കുന്നതിൽ കാഷ്യൂ നട്ട് തുടങ്ങിയ അണ്ടിവർഗ്ഗങ്ങൾക്കുള്ള പ്രാധാന്യം ഈ സിമ്പോസിയത്തിൽ വളരെ പ്രാധാന്യത്തോടെ ചൂണ്ടിക്കാണിയ്ക്കപ്പെടുകയുണ്ടായി .
1. അണ്ടിപ്പരിപ്പ് തുടങ്ങിയവ എത്രയോകാലമായി മനുഷ്യൻ കഴിയ്ക്കുന്ന സമീകൃതാഹാരമാണ്.
2. ഇത് പൂർണ്ണ ഊർജ്ജം പകരുന്നു. കൊഴുപ്പും അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും, നാരുകളും (ഫൈബർ ) ,ലവണങ്ങളും, വിഷാംശങ്ങളെ നശിപ്പിയ്ക്കാൻ കഴിയുന്ന ഫൈറ്റോ കെമിക്കൽസും, നീർവീക്കത്തെ പ്രതിരോധിയ്ക്കുന്ന പോഷകങ്ങളും അടങ്ങിയിരിയ്ക്കുന്നു.
3. ഹൃദയത്തിന്റെ പ്രതിരോധശക്തി, ആരോഗ്യം, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ സഹായിക്കാൻ അണ്ടിവർഗ്ഗങ്ങൾക്ക് കഴിയുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിയ്ക്കുന്നു.
4. അണ്ടിവർഗ്ഗങ്ങൾ , പ്രത്യേകിച്ചു കശുവണ്ടിപ്പരിപ്പ് ചിട്ടയായി കഴിച്ചാൽ അത് കൊറോണറി ഹാർട്ടറ്റാക്കിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു .
5. ഭക്ഷണത്തിനൊപ്പം അണ്ടിപ്പരിപ്പും മറ്റും ഉൾപ്പെടുത്തിയാൽ ശരീരത്തിലെ കൊളസ്ട്രോളിന്റെ തോത് കുറയുന്നതാണ്.
6. ശരീരത്തിലെ ട്രിഗ്ളിസറയിഡിന്റെ തോത് അണ്ടിപ്പരിപ്പ് കഴിച്ചാൽ കുറയുന്നു.
cashew nuts
7. ‘ടൈപ്പ് 2 ‘ വിഭാഗത്തിൽ പെട്ട പ്രമേഹമുള്ളവർക്ക് ഇത് കഴിയ്ക്കുന്നത് നല്ലതാണ് .
8. കൊളസ്ട്രോളിന്റെ തോത് നിയന്ത്രിയ്ക്കുക വഴി ഹൃദയാഘാതം നിയന്ത്രിയ്ക്കുക മാത്രമല്ല . ഇൻസുലിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുക , ശരീരത്തിലെ വിഷാംശങ്ങൾ ഇല്ലാതാക്കുക , നീർവീഴ്ച നിയന്ത്രിയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങളെയും അണ്ടിപ്പരിപ്പ് സഹായിക്കുന്നു. കൂടാതെ രക്തക്കുഴലുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
9. അണ്ടിവർഗ്ഗങ്ങൾ ഭക്ഷിയ്ക്കുക വഴി ഭാരം വർദ്ധിയ്ക്കില്ലെന്നു പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് . പ്രമേഹരോഗനിയന്ത്രണം ഇല്ലാതാകുമെന്ന ധാരണയും തെറ്റാണ്.
10.ശരാശരി ആരോഗ്യമുള്ളവരും ഹൈപ്പർ കൊളസ്ട്രോൾമിയാ, ടൈപ്പ് 2 പ്രമേഹം എന്നാ അവസ്ഥകൾ ഉള്ളവരും നിത്യവും ഒരുപിടി അണ്ടിപ്പരിപ്പ് കഴിയ്ക്കുന്നത് ഗുണകരമാണ്
0 comments:
Post a Comment