യോഗ പരിശീലിക്കൂ ജീവിതശൈലി രോഗങ്ങളെ അകറ്റൂവെന്ന് ഡോക്ടര്‍മാര്‍. ദിവസവും യോഗ ചെയ്യണം എന്നുപറയുന്നതിന്‍റെ കാരണം പലതാണ്. ശരീരത്തിന് നല്ല അയവ് ലഭിക്കുന്നു, സ്റ്റാമിന ലഭിക്കുന്നു, ശരീരത്തിന്‍റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു, അമിതഭാരം ഉണ്ടാകാതെ നിലനിര്‍ത്താന്‍ സഹായിക്കുന്നു, സ്ട്രെസ് കുറയ്ക്കുന്നു, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു എന്നിങ്ങനെ പല ഗുണങ്ങളും യോഗചെയ്യുന്നതുമൂലം ലഭിക്കുന്നു.
യോഗ ചെയ്യുന്നത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ഉത്തമമാണ്. കാരണം അവര്‍ വിവിധ മേഖലകളില്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ധത്തില്‍ നിന്നും രക്ഷനേടുന്നതിനും. മനസിന് റിലാക്സേഷന്‍ ലഭിക്കുന്നതിനും യോഗ ചെയ്യുന്നത് ഉത്തമമാണ്. വിദഗ്ദരുടെ അഭിപ്രായത്തില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ യോഗ ചെയ്യുന്നത് അവര്‍ക്ക് ഗര്‍ഭാവസ്ഥയില്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ധങ്ങള്‍ക്ക് പരിഹാരമാണെന്നും അത് സുഖപ്രസവത്തിന് വഴിയൊരുക്കുന്നതായും എന്നും അഭിപ്രായപെടുന്നു.
ഗര്‍ഭിണികള്‍ യോഗ പരിശീലിക്കുന്നത് കൊണ്ടുളള ഗുണങ്ങള്‍ പലതാണ്. ബ്രൌണ്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍പറയുന്നത് യോഗ പരിശീലിക്കുന്നത് ഗര്‍ഭിണികളുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് ഗര്‍ഭിണികള്‍ക്ക് വളരെ ലളിതവും, സുരക്ഷിതവും വളരെ ഗുണകരവുമായ മാര്‍ഗമാണ് ചില സ്ത്രീകളില്‍ ഗര്‍ഭക്കാലത്ത് മാനസികസമ്മര്‍ദ്ദം ഉണ്ടാകാറുണ്ട്.
ഇങ്ങനെ ഗര്‍ഭകാലത്ത് മാനസികസമ്മര്‍ദ്ദം ബാധിച്ച 34 സ്ത്രീകളെ യോഗ പരീശിലിപ്പിച്ചു. അവരോട് വീട്ടിലും യോഗ പരിശീലിക്കാന്‍ ആവശ്യപ്പെട്ടു. അതുമൂലം അവര്‍ക്ക് വന്ന മാറ്റം നിരീക്ഷിച്ചു. ഇതില്‍ നിന്നും തുടര്‍ച്ചയായി യോഗ പരിശീലിപ്പിക്കുനതുകൊണ്ട് ഗര്‍ഭിണികളിലെ ഡിപ്രഷന്‍ ഇല്ലാതക്കുന്നതിനും സുഖപ്രസവത്തിന് വഴിയൊരുക്കുമെന്നും കണ്ടെത്തി. അതിനാല്‍ ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് ഡോക്ടറുടെയും നല്ല പരിശീലകന്റെയും സഹായത്തോടെ യോഗപരിശീലിക്കൂ, കൂടാതെ ധാരാളം പച്ചക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍കൊള്ളിക്കുകയും ചെയ്യുക.
0 comments:
Post a Comment