മുഖക്കുരുകൊണ്ട് വിഷമിക്കുന്നവരാണ് പലരും. പ്രത്യേകിച്ച് യുവതീയുവാക്കള്‍. മുഖക്കുരു ഒരു രോഗമല്ല. ഞെക്കിപ്പൊട്ടിക്കുകയോ കൈകൊണ്ട് തടവുകയോ ചെയ്യരുത്. മത്സ്യം, മാംസം, മുട്ട, വെണ്ണ, തൈര്, പരിപ്പ്, ചോക്ലറ്റ് എന്നിവ വര്‍ജിച്ചാല്‍ ഒരു പരിധിവരെ മുഖക്കുരുവിന് ആശ്വാസം കിട്ടും. പച്ചക്കറികളും പഴങ്ങളും പാലും പതിവായി കഴിക്കുന്നത് മുഖക്കുരുവിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. പച്ചവെള്ളം കുടിക്കുന്നതും ശീലമാക്കുക.
രക്തചന്ദനവും മഞ്ഞളും അരച്ചുപുരട്ടുക. 10 ദിവസമെങ്കിലും തുടര്‍ച്ചയായി ചെയ്യുക.
വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടുക (പുരുഷന്മാര്‍ മഞ്ഞള്‍ ഒഴിവാക്കണം). 10 ദിവസം തുടര്‍ച്ചയായി ചെയ്യുക.
കുങ്കുമപ്പൂവ് അരച്ചെടുത്ത് തേങ്ങാപ്പാലില്‍ ചാലിച്ച് കുഴമ്പ് പാകത്തിലാക്കി എടുക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകണം. ഇങ്ങനെ 10 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറിക്കിട്ടും.
രക്തചന്ദനം അരച്ച് അല്‍പം തേനില്‍ ചാലിച്ചെടുക്കുക. ഈ കുഴമ്പ് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞ് കോലരക്കിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകുക. ഇങ്ങനെ രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറും.
0 comments:
Post a Comment