Sunday, 5 July 2015

ശരീരം നല്‍കുന്ന ചില അപകടസൂചനകളെ തിരിച്ചറിയാം

നല്ല ആരോഗ്യത്തോടുകൂടി ഇരിക്കുക എന്നതും നല്ല ശരീരഭംഗി ലഭിക്കുക എന്നതും രണ്ടും രണ്ടാണ്‌. നല്ലൊരു ശരീരഭംഗി ഉണ്ടെന്നു കരുതി നല്ല ആരോഗ്യം ഉണ്ടാകണമെന്നില്ല. നിങ്ങള്‍ക്ക് വേണ്ടത്ര ആരോഗ്യമില്ല എന്നതിന്‍റെ സൂചനകള്‍ ശരീരം ആദ്യമേ തന്നെ പ്രകടമാക്കും. അത്‌ എന്തൊക്കെ എന്ന് നോക്കാം.

കുറച്ചുപടികള്‍ കയറുമ്പോള്‍തന്നെ നിങ്ങള്‍ക്ക് കിതപ്പ് അനുഭവപെടാറുണ്ടോ. അതിന്‍റെ അര്‍ത്ഥം നിങ്ങളുടെ ആരോഗ്യം സാധാരണ ഗതിയിലല്ല എന്നതാണ്‌. നിങ്ങളുടെ രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ പരിശോധിക്കുക. ഉടനെതന്നെ ഒരു ഡോക്ടറെ കാണുക. യോഗ പരിശീലനം ആരംഭിക്കുക.

നിങ്ങളുടെ ചുണ്ടുകള്‍ ഇടക്കിടക്ക് പൊട്ടുന്നുണ്ടോ, കാലാവസ്ഥയെ കുറ്റം പറയുന്നത് നിര്‍ത്തൂ. വിറ്റാമിന്‍ ബി12ന്‍റെ കുറവുമൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. വിറ്റാമിന്‍ ബി 12ന്‍റെ കുറവുമൂലം വിളര്‍ച്ച ക്ഷീണം എന്നിവ ഉണ്ടാകുന്നു. അതിനാല്‍ വിറ്റാമിന്‍ ബി 12 കൂടുതല്‍ അടങ്ങിയ, മുട്ട പാല്‍, മാംസാഹാരങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുക

നിങ്ങള്‍ക്ക് എപ്പോഴും ജലദോഷം, തുമ്മല്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിക്കാറുണ്ടോ ? ഇതിനു കാരണം നിങ്ങളുടെ പ്രതിരോധശക്തി കുറയുന്നതുമൂലമാണ്‌. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ധാരാളം കഴിക്കുകയും. ഒരു ഡോക്ടറെ കണ്ട് വിദ്ധ ഉപദേശം സ്വീകരിക്കേണ്ടതാണ്‌.
നിങ്ങളുടെ മൂത്രത്തിന്‍റെ നിറവ്യത്യാസം എപ്പോഴും ശ്രദ്ധിക്കുക . അത്‌ നിങ്ങളുടെ ആരോഗ്യം ശരിയായ രീതിയിലല്ല എന്നത്തിന്റെ തെളിവാണ്‌ മൂത്രത്തിന്‍റെ നിറവ്യത്യാസം,. ആവശ്യത്തിന് വെള്ളം കുടിക്കുക. നിങ്ങളുടെ മൂത്രത്തിന്റെ നിറത്തില്‍ വ്യത്യാസം വരുമ്പോള്‍ ഒരു വിദഗ്ദനെ കാണിക്കുക . മൂത്രത്തില്‍ നിറവ്യത്യാസം വരുമ്പോള്‍ നിങ്ങളുടേ വ്യക്കയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കേണ്ടതാണ്‌.

ഒരു ദിവസം ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങുക. നിങ്ങള്‍ക്ക് സ്ഥിരമായി ക്ഷീണം അനുഭവപെടുകയാണെങ്കില്‍ അത്‌ തൈറോയ്ഡിന്‍റെ ലക്ഷണമാണ്` അതിനാല്‍ അമിത ക്ഷീണം അനുഭവപെടുകയാണെങ്കില്‍ ഒരു ഡോക്ടറെ കാണിക്കുക

ഈ ഇടക്കായി നിങ്ങള്‍ക്ക് കൂര്‍ക്കം വലിക്കുന്ന സ്വഭാവം ഉണ്ടോ? എങ്കില്‍ പ്രത്യേഗം ശ്രദ്ധിക്കുക. ഇത് സ്ലീപ് അപ്നിയ എന്ന രോഗത്തിന്‍റെ ലക്ഷണമാണ്‌. ഇത്‌ ഭാവിയില്‍ രക്താതിസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. കൂര്‍ക്കം വലിക്ക് ഇഎന്‍ടി സ്പെഷ്യലിസ്റ്റിനെ കാണുക .
പ്രായമേറും തോറും മുഖത്ത് ചുളുവുകളും മറ്റും ഉണ്ടാകുന്നതും ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങളും കുറച്ചൊന്നുമല്ല നമ്മെ അസ്വസ്ഥമാക്കുന്നത്‌. ഇതിന്‌ പ്രധാനകാരണം വിപണികളില്‍ കാണുന്ന തെറ്റായ ഉത്പന്നങ്ങള്‍ വാങ്ങി മുഖത്ത് പരീക്ഷിക്കുന്നതാണ്`. ശരിയായ ട്രീറ്റ്മെന്റും നല്ല പല ക്രീമുകളും കൊണ്ടുതന്നെ ഇതില്‍ നിന്നും മറികടക്കാവുന്നതേയുള്ളൂ

സ്ത്രീകള്‍ക്ക് പൊതുവേഅനുഭവപെടുന്നതാണ്‌ സന്ധികളിലെ വേദനം‍. ഇതിനു കാരണങ്ങള്‍ പലതാണ്‌ അമിതഭാരം എല്ലുകളുടെ തേയ്മാനം തുടങ്ങി പല കാരണങ്ങളും പറയുന്നുണ്ട്., ഇതിന്‌ പരിഹാരമായി ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.

ഉറക്കം ശരീര ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു. ഉറക്കത്തിന്‌ ഒരു സമയം ക്രമീകരിക്കുക. ഉറങ്ങുന്ന സമയത്ത്‌ നിങ്ങളുടെ പ്രശ്നങ്ങള്‍ മറക്കാന്‍ ശ്രമിക്കുക. ശരിയായ ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണുക

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...