Thursday, 2 July 2015

ചപ്പാത്തിയും ആരോഗ്യവും

മലയാളികളിൽ മിക്കയാളുകളും രാത്രിയിലെ ചോറും,കഞ്ഞിയും ഉപേക്ഷിച്ച് ഇപ്പോൾ ചപ്പാത്തിയിയാണ് കഴിക്കാറുള്ളത്. നോര്‍ത്തിന്ത്യന്‍ സ്ഥലങ്ങളില്‍ മുൻഗണനയുള്ള ചപ്പാത്തിയിപ്പോൾ മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ഡയറ്റെടുക്കുന്നവർക്കും, തടി കുറയ്ക്കുവാനും, അസുഖമുള്ളവർക്കും ചപ്പാത്തി വളരെ ഉത്തമമാണ്. മനുഷ്യൻറെ ആരോഗ്യത്തിന് വളരെ ഉത്തമമായ ഭക്ഷണമാണ് ഗോതമ്പ്. ഗോതമ്പ് കഴിക്കുന്നത് മൂലമുള്ള ചില ഗുണങ്ങളിതാ ചുവടെ കൊടുക്കുന്നു.
1. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഗോതമ്പ്. ഇത് വിളർച്ച മാറ്റാൻ സഹായിക്കുന്നു.
2. കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയാൻ ഗോതമ്പിന് കഴിയും.
3.ധാരാളം നാരുകൾ അടങ്ങിയതിനാൽ ഇത് മലബന്ധം തടയാനും സഹായിക്കുന്നു.
4. അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം അകറ്റാനും, പ്രമേഹത്തെ തടയാനും ഗോതമ്പ് നല്ലതാണ്.
5. ഗോതമ്പിലടങ്ങിയിരിക്കുന്ന വൈറ്റമിനുകളുടെ സഹായത്താൽ ഇത് ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റുന്നതിന് ഉത്തമമാണ്.
6.ഹൈപ്പര്‍ ടെന്‍ഷന്‍ അകറ്റാനും ബി.പി കുറയ്ക്കാനും ഗോതമ്പ് നല്ലതാണ്.രക്തം ശുദ്ദീകരിക്കാനും രക്തദൂഷ്യം വഴിയുള്ള അസുഖങ്ങള്‍ കുറയ്ക്കാനും ഇത് നല്ലതാണ്.
7.ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയാൻ ഗുണകരമാണ്.മാത്രമല്ല ഗോതമ്പില്‍ ദോഷകരമായ കൂട്ടുകള്‍ കലരാത്തതു കൊണ്ട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് കഴിക്കുന്നത് മൂലം സാധിക്കും

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...