Saturday, 11 July 2015

സാധാരണയായി കണ്ടുവരുന്ന ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് ഉള്ള ചില പ്രയോഗങ്ങള്‍

വീട്ടില്‍ തന്നെ ചെയ്യാന്‍ പറ്റുന്ന പൊടികൈകള്‍ .
ചിരങ്ങ്, ചാരണം, ചുമ, ചുണ്ടുവീക്കം, ചെവിവേദന, തലമുടി കൊഴിയല്‍, തലമുടിയുടെ അറ്റം പിളരല്‍, തലമുടി ചെമ്ബിക്കല്‍ തുടങ്ങിയവയ്ക്കുള്ള ഒറ്റമൂലികളെക്കുറിച്ചാണ് ഇന്ന് എഴുതുന്നത്. ചാരണം/ താരന്‍ 1. ഉമ്മത്തിന്കാ യ് ഇടിച്ചുപിഴിഞ്ഞെടുത്ത് നീര് തലയില്‍ തേയ്ക്കുക.. 2. ഓരിലത്താമര ഇടിച്ചു പിഴിഞ്ഞ് താളിയാക്കി ഉപയോഗിക്കുക. ചിരങ്ങിന് 1. പിച്ചകത്തിന്റെ പൂവിട്ട് കാച്ചിയ എണ്ണ പുരട്ടുക. 2. കദളിപ്പഴം, ഇന്തുപ്പ്, വെണ്ണ ഇവ യോജിപ്പിച്ച്‌ കുഴമ്ബാക്കി തേയക്കുക.ചുമ ചുമ 1. ആടലോടകവും കുരുമുളകും കരിപ്പൊടിയുംചേര്ത്ത് കഷായം വച്ച്‌ കുടിയ്ക്കുക.. 2. ആടലോടകം സമൂലം ഇടിച്ചു പിഴിഞ്ഞ നീരില്‍ ചുക്കു പൊടിച്ചുചേര്ത്ത്് കഴിയക്കുക.. 3. ചെറു തിപ്പലി പൊടി തുളസിനീരില്‍ ചാലിച്ച്‌ കഴിയ്ക്കുക.. 4. ആടലോടകത്തിന്റെ ഇലയും കല്കടണ്ടവും ചേര്ത്ത് വറുത്ത് പൊടിയ്ക്കുക-അല്പ്പാകല്പ്പംല കഴിയ്ക്കുക.. 5. ബ്രഹ്മി എടുത്ത് വാഴപ്പോളകൊണ്ട് മൂടിവയ്ക്കുക. അല്പ്പംഴ ചൂടാക്കിയശേഷം ഒരു ടീസ്പൂണ്‍ നീര് കഴിയ്ക്കുക. ചുണ്ടുവീക്കം 1. എള്ള് അരച്ച്‌ പാലില്‍ ചേര്ത്ത് ചുണ്ടിന്മേമല്‍ പുരട്ടുക. 2. അമരക്ക ചടച്ച്‌ ഇടയ്ക്കിടെ ചുണ്ടില്‍ പുരട്ടിയാല്‍ മതി. 2. അമരക്ക ചതച്ച്‌ ഇടയ്ക്കിടെ ചുണ്ടില്‍ പുരട്ടിയാല്‍ മതി. ചെവിവേദന 1. മുരിങ്ങത്തോലിന്റെ സ്വരസം ചെവിയില്‍ ഒഴിയ്ക്കുക. 2. ചുവന്ന തുളസിയില ഞെരടിപ്പിഴിഞ്ഞ് നീരെടുത്ത് രണ്ടുതുള്ളി വീതം ചെവിയില്‍ വീഴ്ത്തുക.. 3. വറ്റല്‍ മുളകിന്റെ അരി കളഞ്ഞ് അതില്‍ വെളിച്ചെണ്ണ ഒഴിച്ച കനലിലോ കത്തിച്ച തിരിയിലോ ചൂടാക്കി ചെവിയില്‍ ഒഴിയ്ക്കുക. . 4. വഴുതനയുടെ ഇല പിഴിഞ്ഞ് നീര് ചെവിയില്‍ വീഴ്ത്തുക. 5. ഇഞ്ചി ചതച്ച്‌ ഇന്തുപ്പ് പൊടിയുമിട്ട് തുണിയിലിട്ട് അരിച്ചു ചെവിയില്‍ ഒഴിയ്ക്കുക. തലമുടി വളരാന്‍ 1. എള്ള് വറുത്ത് പൊടിച്ച്‌ നെല്ലിക്കയും കയ്യോന്നിയും ഉണക്കിപ്പൊടിച്ച്‌ ചേര്ത്ത് രണ്ടുനേരം സേവിച്ചാല്‍ തലമുടി കറുത്തിരുണ്ട് വളരും. 2. ഏത്തക്ക നിത്യേന കഴിച്ചാല്‍ മുടിക്ക് കറുപ്പും ശക്തിയും ഉണ്ടാകും. 3. മുത്തങ്ങ ചതച്ചിട്ട എണ്ണ കാച്ചി തലയില്‍ തേയ്ക്കുക.. 4. ആഴ്ചയില്‍ ഒരിക്കല്‍ മുട്ടയുടെ വെള്ള അടിച്ച്‌ തലയോട്ടില്‍ തിരുമി പിടിപ്പിക്കുക- അതിന് ശേഷം ചെമ്ബരത്തി താളി ഉപയോഗിച്ച്‌ കഴുകി കളയുക. തലമുടി കറുക്കാന്‍ 1. കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേയ്ക്കുക.. 2. ത്രിഫല, അമരിഇല, ഇരുമ്ബിന്പൊചടി, കയ്യോന്നി ഇവ ആട്ടിന്മൂ ത്രത്തില്‍ അരച്ച്‌ തേയ്ക്കുക തലമുടി ചെമ്പിച്ചതിന് 1. ആവണക്കെണ്ണയും വെളിച്ചണ്ണയും സമം ചേര്ത്ത് ഉപയോഗിക്കുക. 2. എള്ളിന്പൂണവ്, ഞെരിഞ്ഞില്‍ വിത്ത് ഇവ പശുവിന്‍ പാലില്‍ ഇട്ട് തിളപ്പിച്ച്‌ തലമുടിയില്‍ തേച്ച്‌ കുളിക്കുക.. തലമുടി അറ്റം പിളരുന്നതിന് 1. ഉഴിഞ്ഞ് ചതച്ച്‌ വെള്ളം തിളപ്പിച്ച്‌ ചെറുചൂടോടെ മൂടി കഴുകുക. 2. തലമുടിയുടെ അഗ്രഭാഗത്ത് നാരങ്ങനീര് പുരട്ടുക.. തലമുടി കൊഴിച്ചിലിന് 1. കറ്റാര്വാ്ഴയുടെ നീര് ചേര്ത്ത എണ്ണ തിളപ്പിച്ച്‌ ഉപയോഗിക്കുക. 2. ആര്യ വേപ്പിലയിട്ട് തിളപ്പിച്ചെടുത്ത് വെള്ളം കൊണ്ട് കുളിക്കുന്നത് നന്ന്.. 3. എള്ളിന്റെ ഇലയും വേരും കഷായം ചേര്ത്തു വെള്ളത്തില്‍ തല കഴുകിയാല്‍ മുടി കൊഴിച്ചില്‍ തടയാം. 4. ചെമ്ബരത്തിപ്പൂവും കയ്യോന്നി നീരും ചേര്ത്ത് വെളിച്ചെണ്ണ ഉപയോഗിക്കുക. 5. മൈലാഞ്ചിയുടെ പൂവ് അരച്ച്‌ മൂന്നുഗ്രം വീതം രാവിലെയും വൈകിട്ടും വെള്ളത്തില്‍ കലക്കി കുടിയ്ക്കുക. 5. മൈലാഞ്ചിയുടെ പൂവ് അരച്ച്‌ മൂന്നുഗ്രം വീതം രാവിലെയും വൈകിട്ടും വെള്ളത്തില്‍ കലക്കി കുടിയ്ക്കുക.

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...