Botanical Name: Zingiber Officinale.
ആയുര്‍വേദത്തിലെ മഹാവീര്യമുള്ള ഒരു ഔഷധമാണ് ഇഞ്ചി. ത്രികടുവിലെ ചുക്ക് ഇഞ്ചി ഉണക്കിയെടുക്കുന്നതാണ്..ഒട്ടുമിക്ക ഔഷധക്കൂട്ടുകളിലും ചുക്ക് ഉപയോഗിക്കുന്നു.മിക്ക ഭക്ഷണ പദാര്ത്ഥങ്ങളിലും ഇഞ്ചി സാധാരണയായി ഉപയോഗിച്ച് വരുന്നു...
1, ദഹനക്കേട്, ഗ്യാസ്ട്രെബ്ള്‍....
ഇഞ്ചി നീരും ചെറുനാരങ്ങ നീരും തുല്യ അളവില്‍ എടുത്തു ഇന്തുപ്പും ചേര്ത്ത്ര കഴിക്കുക..
2, പുളിച്ചു തികട്ടല്‍ , അരുചി...
കുരുമുളകും ജീരകവും സമം പൊടിച്ചു അല്പം ഇഞ്ചി നീരില്‍ ചേര്ത്ത് കഴിക്കുക..
3, നീരിറക്കം..
ഇഞ്ചി നീരും സമം തേനും ചേര്ത്തും ഓരോ സ്പൂണ്‍ വീതം പലപ്രാവശ്യം കഴിക്കുക..
തൊലി ചുരണ്ടിക്കളഞ്ഞു ഇഞ്ചി ചെറു കഷണങ്ങളാക്കി തേനിലിട്ടു സൂക്ഷിക്കുക.മൂന്ന് മാസത്തിനുശേഷം ദിവസവും കുറേശ്ശെ കഴിക്കുക..
4, നീര്.
ഇഞ്ചി ചതച്ചത് പശുവിന്‍ പാലില്‍ ഇട്ടു പാല്‍ കാച്ചി കുടിക്കുക ..
5, ചുമ ,ശ്വാസം മുട്ടല്‍...
ചുക്ക് കഷായമുണ്ടാക്കി നിത്യവും കഴിക്കുക...
6, വാതസംബന്ധമായ രോഗത്തിനും,സന്ധികളില്‍ ഉണ്ടാകുന്ന നീരിനും.....
ചുക്കും പെരുങ്കായവും കൂടെ അരച്ച് വേദനയുള്ള സ്ഥലങ്ങളില്‍ ഇടുക...
7, നീരിന് പുറമേ പുരട്ടാന്‍..
ചുക്ക്,വേട്ടാവെളിയന്‍ കൂട് ,കറിവേപ്പില, ഉമ്മത്തിന്റെ ഇല, ഇന്ദുപ്പ് ഇവ കാടി കൂട്ടി അരച്ച് കാടിയില്‍ കലക്കി നന്നായി ചൂടാക്കി അല്പം ആറിയ ശേഷം പുരട്ടുക..
8, ദഹനക്കേട്, ചര്ദ്ദി ..
ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത് ഒരു ഭാഗം, ജീരകം നെയ്യില്‍ വറുത്തത് ഒരു ഭാഗം,മലര്‍ രണ്ടു ഭാഗം,കല്ക്കണ്ടം നാല് ഭാഗം എടുത്ത് എല്ലാം കൂടി പൊടിച്ചു ചേര്ത്ത്. യോജിപ്പിച്ച് ഇടയ്ക്കിടയ്ക്ക് കഴിക്കുക..
.9, ശരീര പുഷ്ടിക്ക്...
ചുക്ക് ഒരു ഭാഗം,ഉണ്ട ശര്ക്കര രണ്ടു ഭാഗം,വറുത്ത എള്ള് നാല് ഭാഗവും എടുത്തു പൊടിച്ചു ദിവസവും കഴിക്കുക..
10,ശ്വാസം മുട്ടല്‍, ചുമ.....
ചുക്ക് ഒരു ഭാഗം, ചെറുതിപ്പലി നാല് ഭാഗം, കുരുമുളക് മൂന്ന് ഭാഗം, നാഗപ്പൂവ് രണ്ടു ഭാഗം, ഏലത്തരി ഒരു ഭാഗം ഇവ പൊടിച്ചു ചേര്ത്ത് തുടര്ച്ചയായി ഒരു മാസം കഴിക്കുക...
ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇഞ്ചി. ഇഞ്ചി കൊണ്ടുള്ള പല ഭക്ഷണങ്ങളും നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും എന്നാല്‍ ഇഞ്ചി കഴിക്കുന്നത് സൌന്ദര്യം വര്ദ്ധി പ്പിക്കുന്നതിനും സഹായിക്കുന്നു എന്നത് പലര്ക്കും ഒരു പുതിയ അറിവായിരിക്കും.ചര്മ്മ്സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ഇഞ്ചി കൊണ്ടുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ സഹായിക്കുന്നു അത് ഏതൊക്കെ എന്ന് നോക്കാം-
പ്രായാധിക്യംമൂലം നമ്മുടെ ശരീരത്തില്‍ ധാരാളം ചുളുവുകള്‍ ഉണ്ടാകാറുണ്ട്. ഇവ വരാതിരിക്കാന്‍ ഇഞ്ചി കൊണ്ടുള്ള ഭക്ഷണപദാര്ഥംങ്ങള്‍ ആഹാരത്തില്‍ ധാരാളം ഉള്കൊഉള്ളിക്കുക. ഇതുകൂടാതെ ശരീരത്തിലേയ്ക്കുള്ള രക്തഓട്ടം വര്ദ്ധിടപ്പിക്കുന്നതിനും അതുവഴി ചര്മ്മൂത്തിന് തിളക്കവും, ശരീരത്തിന് ഊര്ജ്ജകസ്വലതയും ലഭിക്കുന്നതിനും സഹായിക്കുന്നു. കയ്യില്‍ ഉണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ മാറുന്നതിന് ഇഞ്ചിനീനീര് അരച്ച് പിഴിഞ്ഞ് ദിവസവും പൊള്ളലുള്ള ഭാഗത്ത് ഒഴിച്ചാല്‍ മതിയാകും.
ദിവസവും ഇഞ്ചി ചതച്ചതിനുശേഷം മുഖത്ത് ഉരസുകയാണെങ്കില്‍ മുഖത്തിന് തിളക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. ഇഞ്ചിയുടെ ഉപയോഗം നമ്മുടെ ശരീരത്തില്‍ രക്തഓട്ടം വര്ദ്ധിപ്പിക്കുന്നതുമൂലം തലയോട്ടിയിലെ രക്തപ്രവാഹം വര്ദ്ധി്ക്കുകയും മുടിവളരുന്നതിന് സഹായിക്കുന്നു. ഇത് മുടിക്ക് തിളക്കവും പ്രധാനം ചെയ്യുന്നു. കൂടാതെ ഇഞ്ചി നല്ലൊരു അണുനാശിനികൂടിയാണ് നമ്മുടെ തലയിലെ താരനെ നശിപ്പിക്കുന്നു. ഇതു കൂടാതെ മുടിയുടെ അറ്റം പിളരുക, മുടിപൊട്ടുക തുടങ്ങി മുടിയെ ബാധിക്കുന്ന സാധാരണപ്രശ്നങ്ങള്ക്കും പരിഹാരമാണ് ഇഞ്ചിയുടെ ഉപയോഗം. ഇതുകൂടാതെ സാധാരണയുണ്ടാകാറുള്ള ഛര്ദ്ധി , ഗര്ഭകാല ഛര്ദി എന്നിവക്ക് മരുന്നായി ഇഞ്ചി ഉപയോഗിക്കാറുണ്ടത്രെ.
കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും.
ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും.
ഇഞ്ചി, പിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്ത്ത്യ ചായയില്‍ കലര്ത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും.
അരടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്.
ഇഞ്ചി, വയമ്പ് ഇവ അരച്ചു പേരാലിലയില്‍ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ് ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ് നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്ക്ക് പരിഹാരമാണ്.
ക്യാന്‍സര്‍ ചികില്സയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഛര്ദ്ധി എന്നിവക്ക് മരുന്നായി ഇഞ്ചി ഉപയോഗിക്കാം. ചില സ്ഥലങ്ങളില്‍ ഇഞ്ചിയില്‍ നിന്ന് കിട്ടുന്ന നീര് വൃണങ്ങളില്‍ ശമനാഷൗധമായി ഉപയോഗിക്കുന്നു . ഭക്ഷ്യവിഭവങ്ങളിലും ബീവറേജ് ഉല്പന്നങ്ങളിലും ഇഞ്ചിഫ്‌ലേവര്‍ ഉപയോഗിക്കാറുണ്ട് ,സോപ്പുകളിലും മറ്റ് കോസ്മറ്റിക്‌സുകളിലും വാസനയ്ക്കും ഉപയോഗിക്കാറുണ്ട്. ഇഞ്ചി പ്രത്യേകതരത്തില്‍ ഉണക്കിയെടുക്കുന്ന ചുക്ക്, ആയുര്‍വേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്
0 comments:
Post a Comment