തുളസിയുടെ എല്ലാഭാഗങ്ങളും ഔഷധയോഗ്യമാണ് മസൂരി, ലഘുമസൂരി എന്നീ അസുഖങ്ങളുടെ ശമനത്തിന് പത്ത് മില്ലി ലിറ്റര്‍ തുളസിയിലനീര് അത്രയും തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം വീതം കുടിക്കുന്നത് നല്ലതാണ്.
വിഷജന്തുക്കള്‍ കടിച്ചാല്‍ തുളസിയില, തുളസിപ്പൂവ്, മഞ്ഞള്‍, തഴുതാമ എന്നിവ സമമായെടുത്ത് അരച്ച് മുറിവായില്‍ പുരട്ടുകയും അതുതന്നെ അരച്ച് ആറ് ഗ്രാം വീതം ദിവസം മൂന്നുനേരം എന്ന കണക്കില്‍ ഏഴ് ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണമായും ശമിക്കും.
അഞ്ച്് മില്ലി ലിറ്റര്‍ തുളസിയിലനീര് തേനും ചേര്‍ത്ത് ദിവസവും മൂന്നുനേരം വീതം ഉപയോഗിച്ചാല്‍ ജീര്‍ണ്ണജ്വരം, ജീര്‍ണ്ണകാസം എന്നിവ ശമിക്കും.
മഞ്ഞപ്പിത്തം, മലേറിയ,വയറുകടി എന്നീ അസുഖങ്ങള്‍ ശമിക്കുന്നതിന് തുളസിയിലയുടെ സ്വരസം ഓരോ ടേബിള്‍ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും പതിവായി കുടിച്ചാല്‍ മതി.
തുളസിയില തണലിലിട്ട് ഉണക്കി പൊടിച്ച് നാസികാചൂര്‍ണ്ണമായി ഉപയോഗിച്ചാല്‍ പീനരസം, മുക്കടപ്പ് എന്നിവ ശമിക്കും.
ചെറു നാരങ്ങ നീരില്‍ തുളസിയിലയരച്ച് ചേര്‍ത്ത് പുരട്ടിയാല്‍ പുഴുക്കടി ശമിക്കും.
ഉറങ്ങുമ്പോള്‍ തലയണ്ക്കരികെ കുറച്ച് തുളസിയില ഇട്ടാല്‍ പേന്‍ പോകും. തുളസിയില മുടിയില്‍ തിരുകിയാലും മതിയാകും
0 comments:
Post a Comment