നമ്മുടെ പറമ്പുകളിലും നട്ടു വഴികളിലും യഥേഷ്ടം കാണുന്ന ഒരു അത്ഭുത ഔഷദ സസ്യം ആണ് തഴുതാമ. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ കഴിവുണ്ട് താഴുതാമയ്ക്ക്. മൂത്രാശയരോഗങ്ങള്‍ക്കെതിരെ ഒന്നാംതരം മരുന്നാണ് ഇത്. പണ്ടൊക്കെ വീടുകളില്‍ ഇതിന്റെ തോരന്‍ വെക്കുമായിരുന്നു. ഇതിന്റെ ഗുണവശങ്ങള്‍ അറിയാവുന്നവര്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. തഴുതാമ ഇല ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും ഉത്തമം ആണ്.
വൃത്തിയുള്ള പരിസരത്ത് നില്‍ക്കുന്ന തഴുതാമ തോരന്‍ വെക്കാനായി ഉപയോഗിക്കാം. ഇതിലെ ഇലകളും ഇളം തണ്ട് എടുത്തു നന്നായി കഴുകുക, വെള്ളം നന്നായി കളഞ്ഞ ശേഷം ചെറുതായി അരിയുക. ഇതിലേക്ക് ചിരകിയ തേങ്ങാ, ചതച്ച ഉള്ളി, പച്ചമുളക്/കാന്താരി, മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പു ഇവ ചേര്‍ത്ത് ഇളക്കുക. കടുക് പൊട്ടിച്ചു ഈ കൂട്ട് വേവിച്ചെടുക്കാം. തഴുതാമ അളവ് കുറവെങ്കില്‍ വേവിച്ച ചെറുപയര്‍ അല്ലെങ്കില്‍ തുവരയും ചേര്‍ക്കാം. വിഷക്കറികള്‍ വാങ്ങി പണവും ആരോഗ്യവും കളയാതെ നമ്മുടെ പഴയ ഭക്ഷണ രീതികളിലേക്ക് നമുക്ക് മടങ്ങാം.
0 comments:
Post a Comment