നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. വിറ്റാമിന്‍ സി ആണ് നെല്ലിക്കയിലെ പ്രധാനപ്പെട്ട ഘടകം, ഓറഞ്ചിലും നാരങ്ങയിലും ഇതു തന്നെയാണെങ്കിലും ഇതിലെല്ലാമടങ്ങിയിരിക്കുന്നതിനേക്കാള്‍ വിറ്റാമിന്‍ സി നെല്ലിക്കയില്‍ കൂടുതലുണ്ട്. ദിവസവും രണ്ട് പച്ചനെല്ലിക്ക കഴിച്ചാല്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കാന്‍ ഫലപ്രദമാണ്. മലശോധനക്കും നെല്ലിക്ക നല്ലൊരു ഔഷധമാണ്. ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നല്‍കാന്‍ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
പോഷകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന സ്‌കര്‍വിക്ക് പ്രതിവിധിയായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് സമം പഞ്ചസാരയും ചേര്‍ത്ത് ദിവസവും പതിവായി മൂന്നു നേരവും കഴിച്ചാല്‍ അസുഖം ശമിക്കും. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണ് നെല്ലിക്ക. ഒരു നെല്ലിക്ക തിന്ന് വെള്ളം കുടിച്ചു നോക്കൂ, ക്ഷീണമൊക്കെ പെട്ടെന്ന് മാറുന്നതായി കാണാം. നെല്ലിക്കാനീരില്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് ദിവസേന കഴിക്കുന്നത് കാന്‍സറിന് നല്ലൊരു ഔഷധമാണ്. പ്രമേഹം മൂലമുണ്ടാകുന്ന തിമിരത്തെ ഒരുപരിധിവരെ നെല്ലിക്കയുടെ ഉപയോഗം നിയന്ത്രിക്കും. മുടിയിലുപയോഗിക്കുന്ന ഹെന്ന പൊടിയില്‍ നല്ലൊരു ഭാഗവും ഉണക്കനെല്ലിക്കയാണ്. ഇത് മുടിയ്ക്ക് കറുപ്പ് നല്‍കി സഹായിക്കുന്നു. തലയുടെ ചര്‍മ്മത്തിനും നെല്ലിക്ക നല്ലതാണ്.
പുരാതനകാലം മുതല്‍ക്കേ നെല്ലിക്കയുടെ ഗുണത്തെപ്പറ്റി ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. നെല്ലിക്കയുടെ നിരോക്‌സീകരണ ശക്തി രക്തത്തിലെ ഫ്രീ റാഡിക്കല്‍സിനെ നീക്കം ചെയ്യുന്നു. മാത്രമല്ല ത്വക്കിനേയും സംരക്ഷിക്കുന്നു. ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങള്‍ക്കും നെല്ലിക്ക നല്ലൊരു ഔഷധമാണ്. ത്രിഫലയിലെ ഒരു ഘടകവും നെല്ലിക്കയാണ്. എന്നും രാവിലെ അല്‍പം നെല്ലിക്കാനീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അന്നത്തെ ദിവസം ഉന്മേഷപ്രദമായിരിക്കും. ഓര്‍മശക്തി നശിക്കുന്ന അള്‍ഷിമേഴ്‌സ് ബാധിച്ചവര്‍ക്ക് നെല്ലിക്ക ഉപയോഗിക്കുന്നത് പ്രയോജനകരമാകും.
0 comments:
Post a Comment