പഴങ്ങള് ദിവസം ഒന്നോ രണ്ടോ മാത്രം കഴിക്കുക, പച്ചക്കറികളും ഇലവര്‍ഗങ്ങളും എല്ലാ ഭക്ഷണത്തിനൊപ്പവും ഉള്‍പ്പെടുത്തുക.
മാട്ടിറച്ചി പരമാവധി ഒഴിവാക്കണം. പൊറോട്ട, ബേക്കറി ഉല്‍പന്നങ്ങള്‍ ലഘുപാനീയങ്ങള്‍ ഒഴിവാക്കുക.
ഉപ്പിന്റെ ഉപയോഗം കുറക്കുക. ഉപ്പിനു പകരം ഇന്തുപ്പ് ശീലിക്കുക, തവിടോടുകൂടിയ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പാലിന്റെ അളവ് നിയന്ത്രിക്കുക. കാപ്പിയും ചായയും അമിതമായി കഴിക്കരുത് ദിവസവും 8 മുതല്‍ 12 വരെ ഗ്ലാസ്സ് വെള്ളം കുടിക്കുക.
പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലിക്കുക ഇവ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും നല്‍കുകയും ചെയ്യും. പാവയ്ക്ക, ഉലുവയില പോലുള്ള കയ്പുള്ള പച്ചക്കറികള്‍ പ്രമേഹനിയന്ത്രണത്തിന് വളരെ സഹായകമാണ്. ഇവ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
തൈര് പ്രമേഹരോഗികള്‍ക്കു പറ്റിയ മറ്റൊരു ഭക്ഷണമാണ്. കൊഴുപ്പു കുറഞ്ഞ തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന് ആവശ്യമുള്ള കാല്‍സ്യം ലഭ്യമാക്കും. മാത്രമല്ല, വയറിനും നല്ലതു തന്നെയാണ്.
ഇലക്കറികള്‍, നാരുകലര്ന്ന പഴങ്ങള്, പച്ചക്കറികള് , പാവയ്ക്ക, മുരിങ്ങയ്ക്ക, വാഴച്ചുണ്ട്, വാഴപ്പിണ്ടി തവിടു കളയാത്ത ധാന്യങ്ങള്‍ തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കുക.
നാരങ്ങ വര്‍ഗത്തില്‍ പെട്ട പഴവര്‍ഗങ്ങള്‍ പ്രമേഹരോഗികള്‍ കഴിയ്ക്കണം. ഇതിലെ വൈറ്റമിന്‍ സി പ്രമേഹം കാരണമുണ്ടാകുന്ന ക്ഷീണം തടയാന്‍ സഹായിക്കും.
0 comments:
Post a Comment