വയറാണ് ഇപ്പോൾ മിക്ക്യ ആളുകളുടെയും വലിയ ഒരു ആരോഗ്യ പ്രശ്നം.ചാടി കിടക്കുന്ന വയർ ശരീരത്തിന് ഒരു അഭംഗിയാണെന്ന് തിരിച്ചറിവിൽ നിന്നാണ് പലരും പുലർച്ചെ തന്നെ എഴുന്നേറ്റ് ഓടാനും നടക്കാനും ഒക്കെ പോകുന്നത്.ശരീരത്തിന് ദോഷമാകാത്ത രീതിയിൽ വയർ കുറയ്ക്കാൻ ചില നാടൻ മാർഗങ്ങളെ കുറിച്ചറിയൂ....
ദിവസം 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം .ഇത് വയറ്റിലെ കൊഴുപ്പ് പുറംന്തള്ളാൻ സഹായിക്കും.
ചൂട് വെള്ളത്തിൽചെറു നാരങ്ങ പിഴിഞ്ഞ് ഇതിൽ തേൻ ചേർത്ത് കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായ്ക്കും രാവിലെ വെറും വയറ്റിൽ വേണം ഇതു കഴിക്കാൻ.
മുട്ടയുടെ വെള്ള തടി കൂട്ടാതെ ശരീരത്തിന് പ്രോട്ടീൻ നൽകും.ഇത് വയറ്റിൽ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാൻ സഹായ്ക്കും.
ഭക്ഷണത്തിൽ കഴിവതും ഉപ്പ് കുറയ്ക്കുക.ഇതിനു പകരം മസാലകാളോ ഔഷധ സസ്യങ്ങളോ ഉപയോഗിക്കാം.ഉപ്പ് ശരീരത്തിൽ വെള്ളം കേട്ടിനിർത്തും.ഇത് വയറ്റിലെ കൊഴുപ്പ് കൂട്ടുകയും ചെയ്യം.
മഞ്ഞൾ പൊടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.ഇത് വയർ കുറയാൻ സഹായ്ക്കും.
ആപ്പിളിൽ അടങ്ങിയിട്ടുള്ള പെറ്റിടിൻ വയറ്റിലെ കൊഴുപ്പ് കുറയ്ക്കും.
മുളകിലെ ക്യാപുസയാസിൻ വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്ന ഘടകമാണ്.
വയറ്റിലെ കൊഴുപ്പ് കൂട്ടുന്നതിൽ ഡിസെർട്ടുകൾക്ക് പ്രധാന സ്ഥാനം ഉണ്ട്.ഇതിനു പറ്റിയ ഒരു പരിഹാര മാർഗമാണ് തൈര്.
മധുര കിഴങ്ങിലെ നാരുകൾ ദഹന പ്രക്രിയ സുഗമമാക്കും.ഇതു കൊഴുപ്പിനെ നീക്കം ചെയ്യും.
പച്ചവെളുത്തുള്ളി വയറ്റിലെ നാരുകൾ അകറ്റാൻ ഉത്തമമാണ്.
ബീൻസ് ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്.ഇത് വയറ്റിലെ കൊഴുപ്പ് കുറയാൻ സഹായ്ക്കും.
പഞ്ചസാരയ്ക്ക് പകരം തെൻ ഉപയോഗിക്കുക.പഞ്ചസാര കൊഴുപ്പും,തടിയും കൂട്ടുന്നതിൽ പങ്കുവഹിക്കുന്നുണ്ട്.ഇതിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ കറുവാപ്പട്ട ഉൾപ്പെടുത്തുന്നതും നല്ലതാണ്.
0 comments:
Post a Comment