ഭക്ഷണങ്ങള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ചര്‍മ്മത്തിനും തലമുടിക്കും ഏറെ ഗുണം ചെയ്യുന്നതാണ് നാരങ്ങ എന്ന് നിങ്ങള്‍ക്ക് അറിയാമോ? നാരങ്ങക്ക് ഒട്ടേറെ ഉപയോഗങ്ങളുണ്ട്. അവ ചര്‍മ്മത്തിനും, തലമുടിയ്ക്കും മാത്രമല്ല നഖത്തിന് പോലും ഗുണം ചെയ്യും.
1. മുഖത്ത് കറുത്ത പാടുകളുള്ളത് സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉപയോഗിച്ചിട്ടും മാറുന്നില്ലേ? അവ നീക്കം ചെയ്യാന്‍ ഉത്തമമാണ് നാരങ്ങ നീര്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഏതാനും തുള്ളി നാരങ്ങ നീരില്‍ കോട്ടണ്‍ മുക്കി മുഖത്ത് തേയ്ക്കുക.
2. ചര്‍മ്മം വരണ്ട് അടരുന്നുണ്ടോ? സാധാരണ മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നതിന് പകരം തേനും നാരങ്ങ നീരും ചേര്‍ത്തും ഒരു പേസ്റ്റ് തയ്യാറാക്കി മുഖത്തും, കൈകളിലും, കാലിലും തേയ്ക്കുക. പേസ്റ്റിന് കട്ടി കൂടുതലാണെങ്കില്‍ അല്പം വെള്ളം ഇതില്‍ ചേര്‍ക്കാം.
3. നാരങ്ങനീര് ഫ്രഷായ തേങ്ങ വെള്ളത്തില്‍ ചേര്‍ത്തും മോയ്സചറൈസര്‍ തയ്യാറാക്കാം. എല്ലാ ദിവസവും രാവിലെ ഇത് ഫേസ് വാഷായി ഉപയോഗിക്കുക.
4. കൈ കാല്‍ മുട്ടുകള്‍, കാല്‍വിരലുകളുടെ അഗ്രം എന്നിവിടങ്ങളില്‍ നാരങ്ങ മുറിച്ച് ഉരസുന്നത് ഇരുണ്ട പാടുകളെ അകറ്റും.
5. മഞ്ഞ നിറമുള്ളതും, വേഗത്തില്‍ പൊട്ടുന്നതുമായ നഖത്തിന്‍റെ പ്രശ്നമുണ്ടെങ്കില്‍ നാരങ്ങനീര് ഏതാനും തുള്ളി ആവണക്കെണ്ണ അല്ലെങ്കില്‍ ബദാം ഓയിലുമായി കലര്‍ത്തി നഖത്തില്‍ തേയ്ക്കുക. 20 മിനുട്ടിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.
6. താരനും, വരണ്ടതും ചൊറിച്ചിലുള്ളതുമായ തലയോട്ടിയുമാണ് പ്രശ്നമെങ്കില്‍ തലയോട്ടിയില്‍ നാരങ്ങ നീര് തേച്ച് മുക്തി നേടാം. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യുന്നത് മികച്ച ഫലം നല്കും.
7. ചുണ്ടുകളിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും നാരങ്ങ നീര് ഉപയോഗിക്കാം. അല്പം പഞ്ചസാര ഇതില്‍ ചേര്‍ത്ത് ചുണ്ടുകളില്‍ ഉരയ്ക്കുക.
0 comments:
Post a Comment