Sunday, 5 July 2015

കല്ലുവാഴ

വാഴ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഒരിനമാണ് കല്ലുവാഴ (ശാസ്ത്രനാമം: Ensete superbum - എന്‍സെറ്റ സൂപ്പര്‍ബം). മൂസേസിയ കുടുംബത്തില്‍പ്പെട്ട ഈ സസ്യം കാട്ടുവാഴ, മലവാഴ എന്നിങ്ങനെയും അറിയപ്പെടുന്നു.

ഔഷധ യോഗ്യമായ കല്ലുവാഴ ഏകദേശം 12 അടി ഉയരത്തില്‍ വളരുന്നു. സാധാരണ വാഴയെ അപേഷിച്ച് കല്ലുവാഴയുടെ പഴത്തിനകത്തുള്ള കറുത്ത വിത്ത് മുളച്ചാണ് പുതിയ വാഴ ഉണ്ടാകുന്നത്. കൂമ്പിൽനിന്ന് പൊട്ടിവരുന്ന കുല താമരയോട് സദൃശ്യമാണ്. കല്ലുവാഴ എന്ന പേര് സൂചിപ്പിക്കുന്ന വിധം ഇവയുടെ വിത്ത് കല്ലു പോലുള്ളവയാണ്. 5 മുതല്‍ 12 വര്‍ഷം വരെ പ്രായമെത്തുമ്പോളാണ് വാഴ കുലയ്ക്കുന്നത്. വേനല്‍ക്കാലത്ത് ഇലകളുണ്ടാകാത്ത ചെടിയില്‍ പുതുമയോടെ ഇലകള്‍ കിളിര്‍ക്കുന്നു. കുലച്ചാല്‍ വാഴ നശിക്കുന്നു. വനാന്തരങ്ങളിലും പാറക്കെട്ടുകളിലും അത്യപൂര്‍വമായാണ് കല്ലുവാഴ കാണപ്പെടുന്നത്. അലങ്കാരത്തിനായാണ് ഇവ സാധാരണ ഉപയോഗിക്കുന്നത്.

ഔഷധ ഉപയോഗം: ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍, വൃക്ക-മൂത്രാശയ രോഗങ്ങള്‍ (mix the powder with boiled milk), തീപ്പൊള്ളല്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കല്ലുവാഴയിലെ വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു.

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...