കുട്ടികളില്‍ സര്‍വ്വസാധാരണമായി ഉണ്ടാകുന്ന ഒരു രോഗമാണ് കൃമിശല്യം.
രാത്രികാലങ്ങളില്‍ മലദ്വാരത്തിനു ചുറ്റുമുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിലാണ് കൃമിബാധയുടെ പ്രധാന ലക്ഷണം. ചിലപ്പോള്‍ വ്രണങ്ങളുണ്ടാകുന്നു. കൃമിബാധയുടെ കാഠിന്യം അനുസരിച്ച് അസ്വസ്ഥതകള്‍ കൂടുന്നു. ശുചിത്വമില്ലായ്മയാണ് കൃമിശല്യത്തിന്‍റെ പ്രധാനകാരണം.
കുട്ടികളിലെ കൃമിശല്യം മാറാന്‍ അനേകം ഗൃഹവൈദ്യമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കൃമിശല്യം ഉള്ളപ്പോള്‍ തൈര്, പാല്‍, ശര്‍ക്കര എന്നിവ ഒഴിവാക്കണം.
1 | തുമ്പ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിക്കുക.
2 | തുമ്പക്കുടവും തുളസിവിത്തും സമം ചേര്‍ത്തരച്ചു തേനില്‍ ചേര്‍ത്തു കഴിക്കുക.
3 | തുമ്പക്കുടം ഉറങ്ങാന്‍ പോകും മുന്‍പ് കുട്ടിയുടെ ഗുദത്തില്‍ വെയ്ക്കുക - കൃമികള്‍ പുറത്തേയ്ക്കിറങ്ങി വരും.
4 | പപ്പായയുടെ കറ പപ്പടത്തില്‍ ഇറ്റിച്ച് ഉണക്കി, ചുട്ടു കഴിക്കുക.
5 | വിഴാലരി പൊടിച്ചത് മോരില്‍ ചേര്‍ത്തോ, അഷ്ടചൂര്‍ണ്ണത്തോടൊപ്പം തേന്‍ ചേര്‍ത്തോ കഴിക്കുക.
6 | വിഴാലരി മോരില്‍ പുഴുങ്ങി അരച്ച്, മോരില്‍ തന്നെ കലക്കി തിളപ്പിച്ച്, ചെറുചൂടോടെ കഴിക്കുക.
7 | പാവയ്ക്കാനീര് 10 മില്ലി, സമം നല്ലെണ്ണ ചേര്‍ത്ത് കഴിക്കുക.
8 | കൃമിഘ്നവടിക നല്ലതാണ്. ഒരാഴ്ച ദിവസം ഓരോ ഗുളിക വെച്ചു കഴിച്ച ശേഷം വയറിളക്കണം.
9 | ചന്ദ്രശൂരാദികഷായം നല്ലതാണ്.
0 comments:
Post a Comment