കുരുമുളക്, തുളസിയില, വെറ്റില എന്നിവ ചേര്‍ത്ത് കഷായം വച്ച് തേന്‍ ചേര്‍ത്ത് കഴിക്കുക.
തേന്‍, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ യോജിപ്പിച്ച് കഴിക്കുക.
ദിവസം മൂന്നോ നാലോ നേരം ആവികൊള്ളുക.
ആടലോടകത്തിന്റെ ഇല അരച്ച് നീരെടുത്ത് (ഏകദേശം ഒരു ടീസ്‌പൂണ്‍) അതില്‍ ഒരു കോഴിമുട്ട ഉടച്ചുചേര്‍ത്തു കഴിക്കുക.
നാരാങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുക.
ഇഞ്ചി ചുട്ട് തൊലികളഞ്ഞ് തിന്നുക.
കുരുമുളകുപൊടിയില്‍ തേനോ നെയ്യോ ചേര്‍ത്ത് കഴിക്കുക.
അയമോദകം പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
അയമോദകം ചേര്‍ത്ത വെള്ളംകൊണ്ട് ആവിപിടിക്കുക.
.png)
0 comments:
Post a Comment