Tuesday, 22 November 2016

ആസ്തമ


.
തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന Bronchial Asthma | ശ്വാസവൈഷമ്യത്തിനു പെട്ടന്നു കുറവുണ്ടാകും.
.
തൊട്ടാവാടിനീര് പത്തു മില്ലി വരെ ഒരു ഔണ്‍സ് കരിക്കിന്‍വെള്ളത്തില്‍ കൊടുക്കാം.
.
നാടന്‍ ചെന്തെങ്ങിന്‍ കരിക്ക് ഉത്തമം.
.
തുടര്‍ച്ചയായി കുറച്ചു നാള്‍ കഴിച്ചാല്‍ രോഗശമനം ഉണ്ടാകും

പൊണ്ണത്തടി കുറയ്ക്കാൻ ആഗ്രഹമുള്ളവർക്ക്


.
കണ്ണിൽ കണ്ടതെല്ലാം വലിച്ചുവാരിത്തിന്ന് തടി കൂട്ടിയ ശേഷം ഓരോരുത്തർ നെട്ടോട്ടമാണ് കൂടിയത് കുറയ്ക്കാൻ. ചിലർ വഴിനടത്തവും ഓട്ടവും തുടങ്ങിയിട്ട് വർഷങ്ങളായി, ഇട്ട ഷൂവിന്റെ കനം കുറഞ്ഞതല്ലാതെ മറ്റൊന്നും കുറഞ്ഞിട്ടില്ല. "ഓവർ ദി കൗണ്ടർ" ഔഷധങ്ങളിൽ തടികുറയ്ക്കൽ മരുന്നുകളുടെ കച്ചവടം ഇന്ന് മോശമല്ലാത്ത രീതിയിൽ നടക്കുന്നു. "കുടംപുളി" ആണ് താരം, Garcenia Combogia എന്ന പേരിൽ മിക്കവാറും എല്ലാ മരുന്നുശാലകളിലും കുടംപുളിയുടെ സത്ത് ഗുളികകളായി വിൽക്കപ്പെടുന്നു. ഗാർസീനിയ എന്ന കുടംപുളി ഗുളിക തടികുറയ്ക്കുന്നതായുള്ള സാക്ഷ്യപ്പെടുത്തലുകൾ ഇന്റർനെറ്റ് സൈറ്റുകളിൽ ധാരാളം. സംഭവം ശരിയാണ്, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കുടംപുളി സഹായകമാണ്.
.
പൊണ്ണത്തടി കുറയ്ക്കാൻ നന്നായി ശരീരംകൊണ്ട് ജോലി ചെയ്യണം, കുറഞ്ഞ പക്ഷം നന്നായി വ്യായാമം ചെയ്യണം. അല്ലാതെ വെറുതെ ഓരോ മരുന്നു കഴിച്ചിട്ട് ഒരു കാര്യവുമില്ല
.
*ദുർമേദസ്സ് | പൊണ്ണത്തടി | അതിസ്ഥൌല്യം കുറയ്ക്കാൻ അനവധി ഔഷധപ്രയോഗങ്ങൾ ഉണ്ട്. എല്ലാം കൂടെ ഒരുമിച്ച് പ്രയോഗിക്കരുത് എന്ന് പ്രത്യേകം പറയേണ്ടല്ലോ*
.
1] നെല്ലിക്കാനീരും കുമ്പളങ്ങാനീരും 30 ml വീതം എടുത്ത് ഒരു ടീസ്പൂണ്‍ ചെറുതേന്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും കഴിക്കുക. അമിതവണ്ണം കുറയും
.
2] കൂവളവേര്, കുമിഴിന്‍ വേര്, പാതിരിവേര്, പയ്യാനവേര്, മുഞ്ഞവേര് ഇവ സമമായെടുത്ത് 60 ഗ്രാം 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ് ആക്കി പിഴിഞ്ഞെടുത്ത് അര ഗ്ലാസ് വീതം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം വെച്ച് കഴിച്ചാല്‍ വണ്ണം കുറയും. അതിമേദസ്സ് മാറും
.
3] കടുക്കയുടെ തോട് ഒരു രാത്രി മുഴുവന്‍ ഗോമൂത്രത്തിലിട്ടുവെച്ചു രാവിലെയെടുത്തു അരച്ചു കഴിക്കുന്നത്‌ ഫലപ്രദമാണ്. തടി കുറയും
.
4] ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് രണ്ടു ഗ്ലാസ്‌ വെള്ളത്തില്‍ വെന്ത്, അര ഗ്ലാസ്സാക്കി വറ്റിച്ചു പിഴിഞ്ഞരിച്ച്, തണുപ്പിച്ച്, തേന്‍ മേമ്പൊടിയായി ദിവസവും ആഹാരശേഷം സേവിക്കുക
.
5] ഒരു ഗ്ലാസ് കുമ്പളങ്ങനീര് തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസവും വെറുംവയറ്റില്‍ സേവിക്കുക
.
6] കരിങ്ങാലിക്കാതല്‍, വേങ്ങക്കാതല്‍ എന്നിവ കഷായം വെച്ച് സേവിക്കുക
.
7] കുടംപുളിയിട്ടു വെച്ച കറികള്‍ നിത്യമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. Garcenia ഗുളിക വാങ്ങിക്കഴിക്കാതിരിക്കുന്നത് ഉചിതം
.
8] ഉഴുന്നിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക
.
9] ചാമയരി നല്ലതാണ് പൊണ്ണത്തടി കുറയാൻ
.
10] നന്നായി വ്യായാമം ചെയ്യുക. അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക.
.
മേൽപ്പറഞ്ഞ പ്രയോഗങ്ങൾ എല്ലാം തന്നെ www.arogyajeevanam.orgബ്ളോഗിലും facebook.com/urmponline പേജിലും പല വട്ടം ചർച്ച ചെയ്തതാണ്. കൂടുതൽ വിവരങ്ങൾ അവിടെത്തന്നെ കിട്ടും.
.
ഔഷധങ്ങൾ ഉപയോഗിക്കുന്നത് കൃതഹസ്തരായ വൈദ്യൻമാരുടെ ഉപദേശപ്രകാരം ആകുന്നത് അഭികാമ്യം.

ശ്വാസകാസങ്ങളാൽ കഷ്ടപ്പെടുന്നവർ ശ്രദ്ധിക്കുക


.
ശ്വാസസംബന്ധിയായ അസ്കിതകൾ, ആസ്ത്മയും വലിവും, ശല്യമായി മാറിയ ചുമ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നെങ്കിൽ ഇതിലൊരു പ്രയോഗം നിങ്ങൾക്കു സഹായകമായേക്കാം.
1 ] വെള്ള എരിക്കിന്‍റെ ഉണക്കിയ ഒരു പൂവ്, ഒരു ഗ്രാം കുരുമുളക്, ഒരു ഗ്രാം തിപ്പലി, ഒരു ഗ്രാം ചുക്ക്, ഒരു ഗ്രാം ഇന്തുപ്പ് ഇവ ഒരു വെറ്റിലയില്‍ പൊതിഞ്ഞ്, ചവച്ചു നീരിറക്കുക : ശ്വാസകാസങ്ങള്‍ ശമിക്കും. ആസ്ത്മ ശമിക്കും. എരിക്കിന്‍റെ പൂവ് തണലില്‍ ഉണക്കിയെടുക്കുന്നത് നല്ലത്. എരിക്കിന്റെ പൂവ് ഉണങ്ങാതെ കഴിക്കരുത്. എരിക്കിൻ പൂവ് പറഞ്ഞതിൽ കൂടുതലും കഴിക്കരുത്. എരിക്കിന് വിഷാംശമുണ്ട്.
.
2] പഴകിയ ആസ്ത്മയിലും ശ്വാസതടസ്സത്തിലും വെളുത്ത എരിക്കിൻ പൂവ് ഉണക്കി പൊടിച്ചു വെച്ച് ദിവസവും കുരുമുളകുവലുപ്പം പൊടി സേവിക്കുന്നത് അതീവ ഫലപ്രദമാണ്.
.
3] വെള്ള എരിക്കിന്‍റെ പൂവ് ഉണക്കി ഒന്നു മുതല്‍ നാലു വരെ ഗ്രയിന്‍ ശര്‍ക്കര ചേര്‍ത്തു തിളപ്പിച്ച്‌ നിത്യവും രാവിലെ കുടിച്ചാലും ശ്വാസം / ആസ്ത്മ ശമിക്കും.
.
4] ഉണക്കലരിച്ചോറ് അക്കിക്കറുക (അക്ക്രാവ്) പൊടിച്ചിട്ട്, നല്ലപോലെ തൈര് കൂട്ടിക്കുഴച്ച്, പൌര്‍ണ്ണമിനാളില്‍ രാത്രി നിലാവുകൊള്ളിച്ച്, രാവിലെ കഴിച്ചാല്‍ ശ്വാസം / ആസ്ത്മ എന്നെന്നേക്കുമായി മാറും എന്ന് ആചാര്യൻ.
.
5] കറുത്ത ഉമ്മത്തിന്‍ കായ ഉണക്കിപ്പൊടിച്ചത് ഒരു രൂപാത്തൂക്കം, ഇടങ്ങഴി പാലില്‍ വെന്ത് ഉറയൊഴിച്ച് കടഞ്ഞ്, അതിന്‍റെ നെയ്യ് ഒരു പണമിട വീതം വെറ്റിലയില്‍ തേച്ച് ചവച്ചിറക്കണം. ശ്വാസം / ആസ്ത്മ/ വലിവു മാറും.
.
6] തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസവും രാവിലെ ഒരു വാല്‍മീകവടി പൊടിച്ചിട്ട് കുറച്ചു നാള്‍ മുടങ്ങാതെ സേവിച്ചാല്‍ കഫക്കെട്ട്, തമകശ്വാസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി ശമിക്കും.
.
7] കാട്ടുള്ളിയുടെ നീര് 30 മില്ലി വീതം സേവിക്കുന്നത് പഴകിയ കാസശ്വാസരോഗങ്ങളെ ശമിപ്പിക്കും
.
8] അതീവഫലപ്രദമായ മറ്റൊരു ഔഷധ യോഗം : കുരുമുളക് – 10 ഗ്രാം, തിപ്പലി – 20 ഗ്രാം, ജീരകം – 60 ഗ്രാം : ഇവ ഉണക്കി ശീലപ്പൊടിയാക്കി, 6 പിടി ചിറ്റാടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും ചേര്‍ത്ത്, ഇരുമ്പു ചീനച്ചട്ടിയില്‍ വറ്റിച്ചെടുക്കുക. ഉണങ്ങിയ ശേഷം സമം തൂക്കം പനങ്കല്‍ക്കണ്ടം ചേര്‍ത്തു പൊടിച്ചു സൂക്ഷിക്കുക. രാവിലെയും വൈകിട്ടും ഈ ഔഷധം ചുണ്ടക്കാപ്രമാണം ചെറുതേനില്‍ മര്‍ദ്ദിച്ചു കൊടുത്താല്‍ ശ്വാസവും കാസവും മാറും.
.
9] ആസ്ത്മ ഒറ്റയടിക്ക് മാറാനുള്ള ഒരു എളുപ്പവഴിയാണ് ഇത്. 12 വയസ്സു വരെയുള്ള കുട്ടികളില്‍ ഒരു പ്രാവശ്യത്തെ പ്രയോഗം കൊണ്ട് രോഗം മാറും. മുതിർന്നവരിൽ കുറച്ചു ദിവസം കഴിക്കേണ്ടി വരും. മിന്നാമിനുങ്ങിനെയോ, കുഴിയാനയേയോ ജീവനോടെ പിടിച്ച്, കുറച്ചു ചൂടു ചോറിനകത്ത് മൂടി, ഉരുളയാക്കി വിഴുങ്ങിപ്പിക്കുക. രോഗി പ്രാണിയെക്കുറിച്ച് അറിയാതെ നോക്കണം.
.
10] ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും. ഒരു നേരം ഒരു ടീസ്പൂണ്‍ വെച്ച് ദിനം മൂന്നു നേരം വരെ കഴിക്കാം. ഈ ഔഷധം ആസ്ത്മയ്ക്കും അത്യന്തം ഉത്തമമാണ്. ചിറ്റാടലോടകമാണ് അഭികാമ്യം.
.
വെള്ള എരിക്ക് പൊതുവെ എല്ലാ നാടുകളിലും കാണപ്പെടുന്ന ഒരു ഔഷധി ആണ്. എരിക്കിൻ പൂവ് ചേർന്ന ഒന്നാമത്തെ ഔഷധയോഗം വളരെ പെട്ടന്ന് ഫലം തരുന്നതായി അനുഭവത്തിൽ കണ്ടിട്ടുണ്ട്.
.
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്. കൃതഹസ്തരായ വൈദ്യൻമാരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക.

Popular Posts

Recent Posts

Categories

Unordered List

Text Widget

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...