Monday, 31 July 2017

ശരീരപുഷ്ടിക്ക് ഉലുവക്കഞ്ഞി

ശരീരപുഷ്ടിക്ക് ഉലുവക്കഞ്ഞി
.................................................
ഡോ. ടി. മുരളീധരന്‍

ആരോഗ്യം നിലനിര്‍ത്താന്‍ ഔഷധഗുണമുള്ള ഭക്ഷണം സഹായിക്കും. പണ്ട് മലയാളിയുടെ നിത്യഭക്ഷണത്തില്‍ ഔഷധശക്തിയുള്ള പലതരം ധാന്യങ്ങള്‍ സമൃദ്ധമായിരുന്നു. ഉലുവ അതിലൊന്നാണ്. വാതരോഗങ്ങള്‍ക്കും ഗര്‍ഭാശയരോഗങ്ങള്‍ക്കും പ്രതിവിധിയായിട്ടാണ് ഉലുവയുടെ ഉപയോഗം.

തയ്യാറാക്കുന്ന വിധം

വൈകുന്നേരം ഉലുവ വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിറ്റേന്ന് രാവിലെ വെള്ളമൂറ്റി വേവിക്കുക. ഉലുവയുടെ എട്ടിലൊരു ഭാഗം ഉണക്കലരിയും ചേര്‍ത്താണ് വേവിക്കേണ്ടത്. നന്നായി വെന്തുകഴിഞ്ഞാല്‍ ആവശ്യത്തിന് ശര്‍ക്കര ചേര്‍ക്കാം. മധുരം വേണ്ടാത്തവര്‍ക്ക് ഉപ്പ് ചേര്‍ത്ത് കഴിക്കാം. നാളികേരപ്പാല്‍ ഒഴിച്ച് കഞ്ഞി വാങ്ങിവെക്കുക. സ്വാദിന് ഒരു സ്​പൂണ്‍ നെയ്യും ചേര്‍ക്കാം.
ഉലുവക്കഞ്ഞി രാവിലെ കഴിക്കുന്നതാണ് ഉത്തമം. പ്രഭാതഭക്ഷണത്തിന് പകരമായും ഉപയോഗിക്കാം. ഉലുവ ദഹനശേഷി കൂട്ടുന്നതാണെങ്കിലും അമിതമായി വാരിവലിച്ച് കഴിക്കേണ്ട. അത് ദഹനക്കേടുണ്ടാക്കും. സാധാരണ ഭക്ഷണത്തിനൊപ്പം ഒരു കപ്പ് കഞ്ഞി എന്ന അളവാണ് നല്ലത്. ശ്രദ്ധിക്കേണ്ട മറ്റൊന്ന്, രണ്ടോ മൂന്നോ നേരത്തേക്കായിട്ട് കഞ്ഞി ഒന്നിച്ച് ഉണ്ടാക്കരുത്. അപ്പപ്പോള്‍ പുതുമയോടെ ഉണ്ടാക്കി കഴിക്കുന്നതാണ് ഫലപ്രദം.

ഗുണങ്ങള്‍
ലഹതം, കഫം, ഛര്‍ദ്ദി, ജ്വരം, കൃമി, അരുചി, അര്‍ശസ്, ചുമ, ക്ഷയം എന്നിവയെ ഇല്ലാതാക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. ആയുര്‍വേദവിധിപ്രകാരം ഉലുവ ബലത്തെയും അഗ്നിയെയും വര്‍ധിപ്പിക്കും. ഹൃദയപ്രസാദമുണ്ടാക്കും. വറുത്തെടുത്ത ഉലുവയ്ക്ക് ഫലം കൂടുമെന്നും പറയുന്നു.
സപ്തധാതുക്കളേയും (രസം, രക്തം, മാംസം, മജ്ജ, ശുക്ലം തുടങ്ങിയവ) പോഷിപ്പിക്കുന്നതാണ് ഉലുവ. ഡിസംബര്‍-ജനവരി വരെ ഉലുവ ആഹാരത്തില്‍ നന്നായി ഉള്‍പ്പെടുത്താം. ഉഷ്ണകാലത്ത് ഉലുവയുടെ ഉപയോഗം കുറയ്ക്കണം.

മുലപ്പാല്‍ ഉണ്ടാവാന്‍
മലബാര്‍ ഭാഗത്ത് പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഉലുവക്കഞ്ഞി നിര്‍ബന്ധമായിരുന്നു. രാവിലെത്തന്നെ ശര്‍ക്കര ചേര്‍ത്ത ഉലുവക്കഞ്ഞിയാണ് അമ്മമാരുടെ ഭക്ഷണം. മുലപ്പാല്‍ ഉണ്ടാവാന്‍ ഉലുവ കഴിക്കുന്നത് സഹായിക്കും. ഗര്‍ഭപാത്രത്തെ ചുരുക്കാനുള്ള ശേഷി ഉലുവയ്ക്കുണ്ട്.
30 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സ്ത്രീപുരുഷ ഭേദമില്ലാതെ ഉലുവക്കഞ്ഞി കഴിക്കാം. കുട്ടികള്‍ക്കും നല്ലതാണ്, പക്ഷേ, അളവ് കുറച്ചു നല്‍കണം എന്നു മാത്രം.

ഇത്തരം നല്ല പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുക നിങ്ങള്‍ക്ക് ഉപകരപ്പെട്ടത്‌ പോലെ പലര്‍ക്കും ഉപകാരം ആകട്ടെ .

പ്രമേഹത്തെ ചെറുക്കാന്‍ മാവിലയും

പ്രമേഹത്തെ ചെറുക്കാന്‍ മാവിലയും
കൊല്ലാതെ കൊല്ലുന്ന രോഗം എന്നു വേണമെങ്കില്‍ പ്രമേഹത്തെ പറയാം. ഇന്ന് സമൂഹത്തിലെ പകുതിയിലേറെ വരുന്നവര്‍ക്ക് ബാധിച്ചിരിക്കുന്ന ഈ രോഗത്തിന്റെ പ്രത്യേകത ഒരിക്കല്‍ വന്നാല്‍ പിന്നെ മാറില്ലെന്നതു തന്നെയാണ്. വൈദ്യശാസ്ത്രത്തില്‍ ഇന്‍സുലിന്‍ കുത്തിവയ്പടക്കമുള്ള പ്രതിവിധികള്‍ ഇതിനുണ്ട്. ചില വിട്ടു വൈദ്യങ്ങളുമുണ്ട്. ഉലുവ ഇതിന് പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ദിവസവും 50 ഗ്രാം വീതം ഉലുവ കഴിയ്ക്കുന്നത് ഇതിന് പറ്റിയ നല്ലൊരു പ്രതിവിധിയാണ്. മാവിലകള്‍ പ്രമേഹം കുറയ്ക്കും. മാവില രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് രാവിലെ പിഴിഞ്ഞെടുത്ത് വെറുംവയറ്റില്‍ കുടിക്കാം. മാവില ഉണക്കിപ്പൊടിച്ചു കഴിയ്ക്കുന്നതും ഗുണം ചെയ്യും.നെല്ലിക്കാജ്യൂസും പ്രമേഹത്തിന് പറ്റിയ മരുന്നാണ്. നെല്ലിക്ക ദിവസവും കഴിയ്ക്കുന്നതു നന്ന്.ഞാവല്‍പ്പഴം പ്രമേഹമുള്ളവര്‍ കഴിയ്ക്കുന്നതു നല്ലതാണ്. ഇത് ദിവസവും ഒന്നോ രണ്ടോ കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും.പാവയ്ക്കാ നീര് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ വളരെ നല്ലതാണ്. ദിവസവും രാവിലെ വെറുംവയറ്റിലാണ് ഇത് കഴിയ്‌ക്കേണ്ടത്. പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

ദിവസവും യോഗ ചെയ്യുന്നത് അമിതഭാരം കുറയ്ക്കും

ദിവസവും യോഗ ചെയ്യുന്നത് അമിതഭാരം കുറയ്ക്കും

അമിതവണ്ണവും പൊണ്ണത്തടിയുംമൂലം വിഷമിക്കുന്നവരുടെ എണ്ണം എന്ന്‍ നമ്മുടെ സമൂഹത്തില്‍ ഏറിവരുന്നു അതിനുപ്രധാന കാരണം വ്യായാമമില്ലായ്മയാണ്. ആഴ്ചയില്‍ ഒരുദിവസം ജിമ്മില്‍ പോകുന്നതുകൊണ്ടുമാത്രം ഇതിന് പരിഹാരമല്ല. ദിവസവും യോഗയും വീട്ടിലുള്ള പരിശീലനവും ആവശ്യമാണ്. ചില യോഗരീതികള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. ഇത് ദിവസവും പരിശീലിക്കുകയാണെങ്കില്‍ നിങ്ങളെ അലട്ടികൊണ്ടിരിക്കുന്ന അമിതവണ്ണത്തിന് പരിഹാരമുണ്ടാകും
സൂര്യനമസ്കാരം

ദിവസവും സൂര്യനമസ്കാരം ചെയ്യുന്നത് ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.ഇത് രാവിലെ ചെയ്യുന്നതാണ് ഉത്തമം. ആന്തരിക അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും ദഹനത്തിനും അതിരാവിലെയുള്ള സൂര്യനമസ്കാരം പ്രയോജനം ചെയ്യുന്നു.
ക്യാറ്റ് പോസ് (മാര്‍ജാരാസനം )

നട്ടെല്ലിന് അയവ് ലഭിക്കുന്നതിന് ക്യാറ്റ് പോസ് അഥവാ മാര്‍ജാരാസനം ഉത്തമാണ്. സന്ധികള്‍ക്കും തോളിനും ശക്തി ലഭിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ദഹനത്തിനും ഈ യോഗ പോസ് സഹായിക്കുന്നു
കോബ്ര പോസ്

വയറിലും മറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാകുന്നതിന് ഈ യോഗ പോസ് സഹായിക്കുന്നു. ഇതുകൂടാതെ മസിലുകളെ ബലപ്പെടുത്തുന്നതിനും ദഹനം എളുപ്പത്തിലാക്കുന്നതിനും സഹായിക്കുന്നു. ദിവസവും 30 മിനുട്ട് ഈ യോഗ പോസ് ചെയ്യുകയാണെങ്കില്‍ അമിതഭാരം കുറയുന്നതിന് സഹായിക്കുന്നു. ചിത്രത്തില്‍ കാണുന്ന രീതിയില്‍ നിന്ന ശേഷം ദീര്‍ഘമായി ശ്വസിയ്ക്കുക.
ബോപോസ് (ധനുരാസന)

ഈ യോഗപോസ് ചെയ്യുന്നതുവഴി അമിതഭാരം കുറയുക മാത്രമല്ല ആന്തരികാവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും അടിവയറ്റിലെ കൊഴുപ്പ് കുറയുന്നതിനും സഹായിക്കുന്നു. ഇത് വയറിന് കൊടുക്കുന്ന മസാജാണ്. ഇത് മലബന്ധം തടയുന്നതിനും ദഹനത്തിനും ഈ യോഗപോസ് സഹായിക്കുന്നു
വാരിയര്‍ പോസ്

ഈ യോഗാ പോസ് ചെയ്യുന്നതുവഴി അമിതഭാരം കുറയ്ക്കുന്നതോടൊപ്പം ഇത് ശരീരത്തില്‍ ഓജസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഈ യോഗാ പോസ് ആന്തരികാവയവങ്ങള്‍ ഉത്തേജിപ്പിക്കുകയും സഹായിക്കുന്നു. ഇതുകൂടാതെ ഞരമ്പ്, കണങ്കാല്‍, സന്ധികള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന വേദനയ്ക്കും പരിഹാരമാണ്. സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു
ആംഗിള്‍ പോസ്

നട്ടെല്ലിനുണ്ടാകുന്ന വേദനകള്‍ക്കെല്ലാം പരിഹാരമാണ് ആംഗിള്‍ പോസ്. ഇതുകൂടാതെ കാലിനും ആന്തരികാവയവങ്ങള്‍ക്കും ഈ യോഗ പോസ് ചെയ്യുന്നത് ഉത്തമമാണ്.

ട്രയാംഗിള്‍ പോസ്

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ കഴിയുന്ന മറ്റൊരു പോസാണ് ട്രയാംഗിള്‍ പോസ്. കൈ താഴ്ത്തി പാദത്തില്‍ തൊടുന്ന രീതിയാണിത്‌. ഇത് രണ്ട് ഇരുവശത്തേയ്ക്കും ഇതാവര്‍ത്തിയ്ക്കുക. ദിവസവും ചെയ്യുന്നതുവഴി അമിതവണ്ണം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്.
ബ്രിഡ്ജ് പോസ്

ഈ യോഗ പോസ് ചെയ്യുന്നത് നട്ടെല്ലിന് അയവ് ലഭിക്കുന്നതിന് സഹായിക്കുന്നു. ഇതുകൂടാതെ കഴുത്തിലെയും നെഞ്ചിലെയും മസിലുകള്‍ക്ക് അയവ് ലഭിക്കുന്നതിന് സഹായിക്കുന്നു
ചെയര്‍ പോസ്

കസേരയില്‍ ഇരിക്കുന്നതുപോലുള്ള യോഗാ പോസാണിത്. ഇത് തുടര്‍ച്ചയായി പരിശീലിക്കുന്നതുവഴി ശ്വസനം എളുപ്പത്തിലാകുന്നതിന് സഹായിക്കുന്നു. ഇതുകൂടാതെ കാലുകളുടെ ആരോഗ്യത്തിനും ഉത്തമമാണ്.
ട്രീ പോസ്

ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള ട്രീ പോസില്‍ നിന്ന്‍ ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യണം. ഊര്‍ജം നല്‍കുന്നതോടൊപ്പം അമിതഭാരം കുറയുന്നതിനും സഹായിക്കുന്നു
ബട്ടര്‍ഫ്ലൈ പോസ്

ഈപോസ് ശരിയായ ശരീര വടിവ് ലഭിക്കുന്നതിന് സഹായിക്കുന്നു കാല്‍മുട്ട് , നാഭി എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. കുറച്ചു ദദൂരം നടക്കുമ്പോഴോ നില്‍ക്കുമ്പോഴോ കാലിനുണ്ടാകുന്ന വേദനകള്‍ക്ക് പരിഹാരമാണ് ഈ യോഗ പോസ് . കുടലില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ബട്ടര്‍ഫ്ലൈ പോസ്

തുളസിയില

തുളസിയില പിഴിഞ്ഞനീര് ഓരോ സ്പൂൺ വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്.

ചുമ, കഫക്കെട്ട് എന്നിവക്ക് തുളസിയില നീര്, ചുവന്നുള്ളിനീര്, തേൻ എന്നിവ ഓരോ സ്പൂൺ സമം ചേർത്ത് രണ്ടു നേരം കുടിച്ചാൽ മതി.

തുളസിനീരിൽ കുരുമുളക് ചേർത്തു കഴിച്ചാൽ പനി മാറും.

നീരിറക്കത്തിന് തുളസിനീരും പുളിയിലയും ചെമ്പരത്തിയും ചേർത്ത് എണ്ണയുണ്ടാക്കി തലയിൽ തേച്ചാൽ മതി.

ചിക്കൻപോക്‌സിന് തുളസിയില നീര് 10മില്ലി അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിക്കുക.

തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ്മാറും.

തലവേദനക്ക് തുളസിയില അരച്ചു തേച്ചാൽ മതി.

ശ്രദ്ധിക്കുക .. ! ഒരു ആപ്പിൾകുരുവിൽ .6 mg ഹൈഡ്രജൻ സയനൈഡ് ഉണ്ടാകാം..

ശ്രദ്ധിക്കുക .. !
ഒരു ആപ്പിൾകുരുവിൽ .6 mg ഹൈഡ്രജൻ സയനൈഡ് ഉണ്ടാകാം.. !!
...
ഈ വിലപ്പെട്ട വിവരം നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും അറിഞ്ഞിരിക്കണം . ..!!
ആപ്പിൾ കഴിക്കുമ്പോൾ അതിന്റെ കുരു തുപ്പിക്കളയാറുണ്ട് എങ്കിലും ചിലരെങ്കിലും ഇത് ചവച്ച് കഴിക്കാറുണ്ട്.. കുട്ടികളും ഇത് ചവച്ചു കഴിക്കാറുണ്ട്. ഒരു ആപ്പിളിൽ 10 കുരു എങ്കിലും ഉണ്ടാകാം. സാധാരണ ഒരു ആപ്പിൾകുരുവിൽ .6 mg ഹൈഡ്രജൻ സയനൈഡ് ഉണ്ടാകാം. എന്നാൽ ചുരുങ്ങിയത് 50 mg ഹൈഡ്രജൻ സയനൈഡ് എങ്കിലും ഉള്ളിൽ ചെന്നാൽ മാത്രമേ മരണകാരകമാകുകയുള്ളൂ. സാധാരണ നമ്മുടെ ഉള്ളിൽ ഇത്രയും അളവ് ഒരുമിച്ചു ചെല്ലുക പതിവല്ല. എന്നാൽ ആപ്പിൾ സീസണ് ആകുമ്പോൾ ആപ്പിൾ കൊണ്ട് ജ്യൂസ് ഉണ്ടാക്കുക പതിവാണ്. ഇവിടെ അഞ്ചിലധികം ആപ്പിൾ ഒരുമിച്ചു ജ്യൂസ് ആക്കാറുണ്ട്.. ഇതിനോടൊപ്പം കുരുവും അരഞ്ഞു ചേരാം.. ഈ കുരുക്കളിലെ വിഷാംശം തല കറക്കം ഉണ്ടാക്കാം, മയക്കം ഉണ്ടാക്കാം.. അതിനാൽ ആപ്പിൾ ജ്യുസ് ഉണ്ടാക്കുമ്പോൾ കുരു മാറ്റിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.

Saturday, 29 July 2017

ശരീരപുഷ്ടിക്ക് ഉലുവക്കഞ്ഞി

ശരീരപുഷ്ടിക്ക് ഉലുവക്കഞ്ഞി
.................................................
ഡോ. ടി. മുരളീധരന്‍

ആരോഗ്യം നിലനിര്‍ത്താന്‍ ഔഷധഗുണമുള്ള ഭക്ഷണം സഹായിക്കും. പണ്ട് മലയാളിയുടെ നിത്യഭക്ഷണത്തില്‍ ഔഷധശക്തിയുള്ള പലതരം ധാന്യങ്ങള്‍ സമൃദ്ധമായിരുന്നു. ഉലുവ അതിലൊന്നാണ്. വാതരോഗങ്ങള്‍ക്കും ഗര്‍ഭാശയരോഗങ്ങള്‍ക്കും പ്രതിവിധിയായിട്ടാണ് ഉലുവയുടെ ഉപയോഗം.

തയ്യാറാക്കുന്ന വിധം

വൈകുന്നേരം ഉലുവ വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിറ്റേന്ന് രാവിലെ വെള്ളമൂറ്റി വേവിക്കുക. ഉലുവയുടെ എട്ടിലൊരു ഭാഗം ഉണക്കലരിയും ചേര്‍ത്താണ് വേവിക്കേണ്ടത്. നന്നായി വെന്തുകഴിഞ്ഞാല്‍ ആവശ്യത്തിന് ശര്‍ക്കര ചേര്‍ക്കാം. മധുരം വേണ്ടാത്തവര്‍ക്ക് ഉപ്പ് ചേര്‍ത്ത് കഴിക്കാം. നാളികേരപ്പാല്‍ ഒഴിച്ച് കഞ്ഞി വാങ്ങിവെക്കുക. സ്വാദിന് ഒരു സ്​പൂണ്‍ നെയ്യും ചേര്‍ക്കാം.
ഉലുവക്കഞ്ഞി രാവിലെ കഴിക്കുന്നതാണ് ഉത്തമം. പ്രഭാതഭക്ഷണത്തിന് പകരമായും ഉപയോഗിക്കാം. ഉലുവ ദഹനശേഷി കൂട്ടുന്നതാണെങ്കിലും അമിതമായി വാരിവലിച്ച് കഴിക്കേണ്ട. അത് ദഹനക്കേടുണ്ടാക്കും. സാധാരണ ഭക്ഷണത്തിനൊപ്പം ഒരു കപ്പ് കഞ്ഞി എന്ന അളവാണ് നല്ലത്. ശ്രദ്ധിക്കേണ്ട മറ്റൊന്ന്, രണ്ടോ മൂന്നോ നേരത്തേക്കായിട്ട് കഞ്ഞി ഒന്നിച്ച് ഉണ്ടാക്കരുത്. അപ്പപ്പോള്‍ പുതുമയോടെ ഉണ്ടാക്കി കഴിക്കുന്നതാണ് ഫലപ്രദം.

ഗുണങ്ങള്‍
ലഹതം, കഫം, ഛര്‍ദ്ദി, ജ്വരം, കൃമി, അരുചി, അര്‍ശസ്, ചുമ, ക്ഷയം എന്നിവയെ ഇല്ലാതാക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. ആയുര്‍വേദവിധിപ്രകാരം ഉലുവ ബലത്തെയും അഗ്നിയെയും വര്‍ധിപ്പിക്കും. ഹൃദയപ്രസാദമുണ്ടാക്കും. വറുത്തെടുത്ത ഉലുവയ്ക്ക് ഫലം കൂടുമെന്നും പറയുന്നു.
സപ്തധാതുക്കളേയും (രസം, രക്തം, മാംസം, മജ്ജ, ശുക്ലം തുടങ്ങിയവ) പോഷിപ്പിക്കുന്നതാണ് ഉലുവ. ഡിസംബര്‍-ജനവരി വരെ ഉലുവ ആഹാരത്തില്‍ നന്നായി ഉള്‍പ്പെടുത്താം. ഉഷ്ണകാലത്ത് ഉലുവയുടെ ഉപയോഗം കുറയ്ക്കണം.

മുലപ്പാല്‍ ഉണ്ടാവാന്‍
മലബാര്‍ ഭാഗത്ത് പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഉലുവക്കഞ്ഞി നിര്‍ബന്ധമായിരുന്നു. രാവിലെത്തന്നെ ശര്‍ക്കര ചേര്‍ത്ത ഉലുവക്കഞ്ഞിയാണ് അമ്മമാരുടെ ഭക്ഷണം. മുലപ്പാല്‍ ഉണ്ടാവാന്‍ ഉലുവ കഴിക്കുന്നത് സഹായിക്കും. ഗര്‍ഭപാത്രത്തെ ചുരുക്കാനുള്ള ശേഷി ഉലുവയ്ക്കുണ്ട്.
30 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സ്ത്രീപുരുഷ ഭേദമില്ലാതെ ഉലുവക്കഞ്ഞി കഴിക്കാം. കുട്ടികള്‍ക്കും നല്ലതാണ്, പക്ഷേ, അളവ് കുറച്ചു നല്‍കണം എന്നു മാത്രം.

ഇത്തരം നല്ല പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുക നിങ്ങള്‍ക്ക് ഉപകരപ്പെട്ടത്‌ പോലെ പലര്‍ക്കും ഉപകാരം ആകട്ടെ .

Monday, 17 July 2017

കര്‍ക്കിടകക്കഞ്ഞി

കര്‍ക്കിടകക്കഞ്ഞി 💎

കര്‍ക്കിടകമാസമായി. ആയുര്‍വേദ ചികിത്സാരംഗത്തെ ശൃഗാലന്മാര്‍ "കര്‍ക്കിടകപ്പിഴിച്ചില്‍" തുടങ്ങി. കര്‍ക്കിടകക്കഞ്ഞിക്കിറ്റുകളാണ് താരങ്ങള്‍. പല പല കോമ്പിനേഷന്‍ ആണ് ഓരോ കര്‍ക്കിടകക്കഞ്ഞിയ്ക്കും. ഓരോ ബ്രാണ്ടിനും ഓരോ വിലയും - തീവില. ലിസ്റ്റില്‍ കാണുന്ന സാധനങ്ങള്‍ ഒക്കെ കിറ്റില്‍ ഉണ്ടോ എന്ന് കമ്പനിയ്ക്കു മാത്രം അറിയാം.

വളരെക്കുറച്ചു ദ്രവ്യങ്ങള്‍ മാത്രം വാങ്ങി നമ്മുടെ ചുറ്റുവട്ടത്തുള്ള ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചു കര്‍ക്കിടകക്കഞ്ഞി ഉണ്ടാക്കുന്ന ഒരു യോഗമാണിത്. പതിവു പോലെ

വേണ്ട സാധനങ്ങള്‍:
1] മുക്കുറ്റി
2] കീഴാര്‍നെല്ലി
3] ചെറൂള
4] തഴുതാമ
5] മുയല്‍ച്ചെവിയന്‍
6] കുറുന്തോട്ടി
7] കറുക
8] ചെറുകടലാടി
9] പൂവ്വാങ്കുറുന്തില
10] കക്കുംകായ
11] ഉലുവ
12] ആശാളി

ഇതില്‍ പറിച്ചെടുക്കാനുള്ളവയാണ് ഭൂരിഭാഗവും. ഓര്‍ക്കുക, തൊട്ടുരുടിയാടാതെ പറിച്ചെടുക്കുന്ന ഔഷധസസ്യങ്ങളുടെ പ്രഭാവം കൂടും.

ഔഷധങ്ങള്‍ ഓരോന്നും 5 ഗ്രാം വീതം എടുത്തു നന്നായി ചതച്ച് തുണിയില്‍ കിഴികെട്ടി ഉണക്കലരിയോടൊപ്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കഞ്ഞി വെയ്ക്കുക. വെന്ത കഞ്ഞിയില്‍ ആവശ്യത്തിനു തേങ്ങാപ്പാലും ഇന്തുപ്പും ചേര്‍ത്തു കഴിക്കാം. കൂടുതല്‍ രുചി വേണമെങ്കില്‍ ചെറിയ ഉള്ളി നെയ്യില്‍ വറുത്തു കോരി കഞ്ഞിയില്‍ ചേര്‍ക്കാം.

കടപ്പാട് - ❣ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്

Friday, 7 July 2017

ഒറ്റമൂലി

*സാധാരണ നീരിന്*- തോട്ടാവാടി അരച്ച് പുരട്ടുക

*ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്*- ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക

*കരപ്പന്*- അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.

*ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക

ജലദോഷത്തിന്* - ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക

*ചുമയ്ക്ക്*- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക

*ചെവി വേദനയ്ക്ക്*- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക

*പുകച്ചിലിന്*- നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക

*ചര്‍ദ്ദിക്ക്*-കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക

*അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്*- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക

*മൂത്രചൂടിന്* -പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.

*ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക്*- കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക

*മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്*- ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക

*അള്‍സറിന്*- ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക

*മലശോദനയ്ക്ക്*- മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക

*പരുവിന്*- അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക

*മുടിയിലെ കായ് മാറുന്നതിന്*- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക

*ദീര്‍ഘകാല യൌവനത്തിന്*- ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക

*വൃണങ്ങള്‍ക്ക്*- വേപ്പില അരച്ച് പുരട്ടുക

*പാലുണ്ണിക്ക്*- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക

*ആസ്മയ്ക്ക്*- ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക

*പനിക്ക്*- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക

*പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍*- ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക

*കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍*- രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക

*മന്തിന്*- കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക

*ദഹനക്കേടിന്*- ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക

*മഞ്ഞപ്പിത്തതിന്*-ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക

*പ്രമേഹത്തിന്*- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക

*കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍*-വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക

*വാതത്തിന്*- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക

*വയറുകടിക്ക്*-ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക

*ചോറിക്ക്*-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക

*രക്തകുറവിന്*- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക

*കൊടിഞ്ഞിക്ക്*- പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക

*ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്*- പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക

*ഉദരരോഗത്തിന്*- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക

*ചെന്നിക്കുത്തിന്*- നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക

*തൊണ്ടവേദനയ്ക്ക്*-അല്പംവെറ്റില, കുരുമുളക്, പച്ചകര്‍പ്പൂരം എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക

*കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്*- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക

*വേനല്‍ കുരുവിന്*- പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക

*മുട്ടുവീക്കത്തിന്*-കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക

*ശരീര ശക്തിക്ക്*- ഓഡ്സ് നീര് കഴിക്കുക

*ആമ വാതത്തിന്*- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക

*നരവരാതിരിക്കാന്‍*- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക

*തലമുടിയുടെ അറ്റം പിളരുന്നതിന്*- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക

*കുട്ടികളുടെ വയറുവേദനയ്ക്ക്*- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക

*കാഴ്ച കുറവിന്*- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക

*കണ്ണിലെ മുറിവിന്*- ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണി ൽ ഇറ്റിക്കുക

Popular Posts

Recent Posts

Categories

Unordered List

Text Widget

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...