Monday, 16 November 2015

കാടമുട്ട കഴിക്കാറുണ്ടോ നിങ്ങള്‍...?

കാടമുട്ട കഴിക്കാറുണ്ടോ നിങ്ങള്‍...? ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് കാട പക്ഷിയുടെ മുട്ട. വലിപ്പം കുറവാണെന്ന് കരുതി ഇതിനെ തള്ളികളയണ്ട. സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാടമുട്ട ഒരെണ്ണം കഴിച്ചാല്‍ കിട്ടും. പോഷകങ്ങള്‍ നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങള്‍ക്ക് പുഴുങ്ങി നല്‍കാറുണ്ട്. ഈ മുട്ടയ്ക്ക് വിപണിയില്‍ ഡിമാന്‍ഡ് കൂടുതലാണ്. നല്ല വില കൊടുത്തു തന്നെ വാങ്ങണം. കറുത്ത പുള്ളി കുത്തുകള്‍ പോലെയാണ് ഇതിന്റെ പുറം ഭാഗം. ഇതിന്റെ പുറം തോട് കട്ടി കുറഞ്ഞതായിരിക്കും. ഈ കുഞ്ഞുമുട്ട കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് അറിഞ്ഞു നോക്കൂ..
1. പോഷകങ്ങളുടെ കലവറ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനും വൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്.
2. ആസ്തമ കാടമുട്ട കഴിക്കുന്നതിലൂടെ ചുമ, ആസ്തമ എന്നീ രോഗങ്ങളെ പ്രതിരോധിക്കാം.
3. രോഗങ്ങളുടെ സാധ്യത കുറയ്ക്കും ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം.
4. രക്തം കാടമുട്ടയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.
5. പ്രതിരോധശക്തി അഞ്ച് കോഴിമുട്ട കഴിക്കുന്നതും ഒരു കാടമുട്ട കഴിക്കുന്നതും തുല്യമാണെന്ന് പറയാം. ഇത് വയറുരോഗങ്ങളെ ഇല്ലാതാക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
6. ഓര്‍മശക്തി കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഓര്‍മശക്തി നല്‍കും.
7. ബ്ലാഡര്‍ സ്റ്റോണ്‍ കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.
8. ലൈംഗിക തൃഷ്ണ ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, പ്രോട്ടീന്‍, വൈറ്റമിന്‍സ് ലൈംഗിക തൃഷ്ണ വര്‍ദ്ധിപ്പിക്കും.
9. തലമുടി കാടമുട്ട നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇത് മുടിക്ക് കട്ടി നല്‍കാനും തിളക്കം നല്‍കാനും സഹായിക്കും.
10. ആന്റി-ഇന്‍ഫഌമേറ്ററി കാടമുട്ടയില്‍ ആന്റി-ഇന്‍ഫഌമേറ്ററി അടങ്ങിയിരിക്കുന്നുണ്ട്. ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും.
11. അലര്‍ജി ചിലര്‍ക്ക് കോഴിമുട്ട കഴിച്ചാല്‍ അലര്‍ജി ഉണ്ടാകുന്നു. എന്നാല്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല.
12 അലര്‍ജി ചിലര്‍ക്ക് കോഴിമുട്ട കഴിച്ചാല്‍ അലര്‍ജി ഉണ്ടാകുന്നു. എന്നാല്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല

രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍....heart emoticon


രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍മാറി ക്കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആസിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ കാരണം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്.സ്ത്രീകളില്‍ 2-6mg/dl, പുരുഷന്മാരില്‍ 3-7 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്.ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്.രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കാം.
കാരണങ്ങള്‍
➨പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ് എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.
➨മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.
പ്രതിവിധികൾ
• വെള്ളം
ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറത്തുപോകാന് സഹായിക്കും.
• നാരടങ്ങിയ ഭക്ഷണം
ചീര, ഓട്സ്, പച്ചക്കറികള്, പഴവര്ഗ്ഗങ്ങള് തുടങ്ങിയ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.
• ആപ്പിള് സൈഡര് വിനഗര്
മാലിക് ആസിഡ് അടങ്ങിയ ആപ്പിള് സൈഡര് വിനഗര് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന് സഹായിക്കും. കൂടാതെ ശരീരത്തിലെ ആല്ക്കലൈന് ആസിഡിന്റെ അളവ് ത്വരിതപ്പെടുത്തുകയും ചെയ്യും.
ഒരു ടീസ്പൂണ് ആപ്പിള് സൈഡര് വിനഗര് ഒരു ഗ്ലാസ് വെള്ളത്തില് കലക്കി കുടിക്കാം. ദിവസവും രണ്ട്,മൂന്നു തവണ ഈ പാനീയം കുടിക്കുക.
• ചെറുനാരങ്ങാ ജ്യൂസ്
ചെറുനാരങ്ങാ ജ്യൂസ് ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിച്ചുനിര്ത്തും. ഇതിലെ വിറ്റാമിന് സി യൂറിക് ആസിഡ് അളവ് കുറയ്ക്കും.
ചൂടുവെള്ളത്തില് ഒരു ചെറുനാരങ്ങ പിഴിഞ്ഞ് രാവിലെ വെറുംവയറ്റില് കുടിക്കുക.
• വിറ്റാമിന് സി
വിറ്റാമിന് സി സപ്ലിമെന്റുകളും യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന് സഹായിക്കും.
• ചെറിപ്പഴം
ചെറികളും ഡാര്ക്ക് ബെറികളും അടങ്ങിയിട്ടുള്ളവ യൂറിക് ആസിഡ് അളവ് കുറയ്ക്കുന്നു. ദിവസവും ഒരു കപ്പ് ചെറിപ്പഴം കഴിക്കുക. അല്ലെങ്കില് ഇതിന്റെ ജ്യൂസ് കുടിക്കുക.
• കഴിക്കേണ്ടത്
ബ്ലൂബെറി, സ്ട്രോബെറി, തക്കാളി, കാപ്സിക്കം, വിറ്റാമിന് സി, ആന്റിയോക്സിഡന്റ് അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഉള്പ്പെടുത്തണം.

പറഞ്ഞാല്‍ തീരാത്ത ഇഞ്ചി മഹാത്മ്യം .


ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇഞ്ചി. ഇഞ്ചി കൊണ്ടുള്ള പല ഭക്ഷണങ്ങളും നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും എന്നാല്‍ ഇഞ്ചി കഴിക്കുന്നത്‌ സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു എന്നത്‌ പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും.ചര്‍മ്മസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ഇഞ്ചി കൊണ്ടുള്ള ഭക്ഷണ്പദാര്‍ഥങ്ങള്‍ സഹായിക്കുന്നു അത് ഏതൊക്കെ എന്ന് നോക്കാം-

പ്രായാധിക്യംമൂലം നമ്മുടെ ശരീരത്തില്‍ ധാരാളം ചുളുവുകള്‍ ഉണ്ടാകാറുണ്ട്. ഇവ വരാതിരിക്കാന്‍ ഇഞ്ചി കൊണ്ടുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ആഹാരത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുക. ഇതുകൂടാതെ ശരീരത്തിലേയ്ക്കുള്ള രക്തഓട്ടം വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി ചര്‍മ്മത്തിന്‌ തിളക്കവും, ശരീരത്തിന്‌ ഊര്‍ജ്ജസ്വലതയും ലഭിക്കുന്നതിനും സഹായിക്കുന്നു. കയ്യില്‍ ഉണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ മാറുന്നതിന്‌ ഇഞ്ചിനീനീര് അരച്ച് പിഴിഞ്ഞ് ദിവസവും പൊള്ളലുള്ള ഭാഗത്ത് ഒഴിച്ചാല്‍ മതിയാകും.

ദിവസവും ഇഞ്ചി ചതച്ചതിനുശേഷം മുഖത്ത് ഉരസുകയാണെങ്കില്‍ മുഖത്തിന്‌ തിളക്കം ലഭിക്കുന്നതിന്‌ സഹായിക്കുന്നു. ഇഞ്ചിയുടെ ഉപയോഗം നമ്മുടെ ശരീരത്തില്‍ രക്തഓട്ടം വര്‍ദ്ധിപ്പിക്കുന്നതുമൂലം തലയോട്ടിയിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും മുടിവളരുന്നതിന്‌ സഹായിക്കുന്നു. ഇത്‌ മുടിക്ക് തിളക്കവും പ്രധാനം ചെയ്യുന്നു. കൂടാതെ ഇഞ്ചി നല്ലൊരു അണുനാശിനികൂടിയാണ്‌ നമ്മുടെ തലയിലെ താരനെ നശിപ്പിക്കുന്നു. ഇതു കൂടാതെ മുടിയുടെ അറ്റം പിളരുക, മുടിപൊട്ടുക തുടങ്ങി മുടിയെ ബാധിക്കുന്ന സാധാരണപ്രശ്നങ്ങള്‍ക്കും പരിഹാരമാണ്‌ ഇഞ്ചിയുടെ ഉപയോഗം. ഇതുകൂടാതെ സാധാരണയുണ്ടാകാറുള്ള ഛര്‍ദ്ധി, ഗര്‍ഭകാല ഛര്‍ദി എന്നിവക്ക് മരുന്നായി ഇഞ്ചി ഉപയോഗിക്കാറുണ്ടത്രെ.

ക്യാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഛര്‍ദ്ധി എന്നിവക്ക് മരുന്നായി ഇഞ്ചി ഉപയോഗിക്കാം. ചില സ്ഥലങ്ങളില്‍ ഇഞ്ചിയില്‍ നിന്ന് കിട്ടുന്ന നീര് വൃണങ്ങളില്‍ ശമനാഷൗധമായി ഉപയോഗിക്കുന്നു . ഭക്ഷ്യവിഭവങ്ങളിലും ബീവറേജ് ഉല്‍പന്നങ്ങളിലും ഇഞ്ചിഫ്‌ലേവര്‍ ഉപയോഗിക്കാറുണ്ട് ,സോപ്പുകളിലും മറ്റ് കോസ്മറ്റിക്‌സുകളിലും വാസനയ്ക്കും ഉപയോഗിക്കാറുണ്ട്. ഇഞ്ചി പ്രത്യേകതരത്തില്‍ ഉണക്കിയെടുക്കുന്ന ചുക്ക്, ആയുര്‍വേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്.

Sunday, 13 September 2015

തേനും വയമ്പും

സ്വരശുദ്ധിക്കുംബുദ്ധിശക്തിക്കും കുട്ടികള്ക്കുണ്ടാകുന്ന പനി, വയറുവേദന, അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവും ശ്വാസസംബന്ധവുമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വയമ്പിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേന് ചേര്ത്ത് കൊടുക്കുന്നതു നല്ലതാണ്. അര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേര്ത്ത് ദിവസേന കൊടുത്താല് വില്ലന്ചുമ ശമിക്കും.വയമ്പ് മുലപ്പാലില് അരച്ച് നാക്കില് തേച്ച് കൊടുക്കുകയാണെങ്കില് കുട്ടികള്ക്കുണ്ടാകുന്ന വയറുവേദനശമിക്കും.വയമ്പ് മറ്റ് താളികളുമായി ചേര്ത്ത് തല കഴുകിയാല് പേൻ, ഈര് എന്നിവ നശിക്കും. ദിവസവും രാവിലെ രണ്ട് ഗ്രാം വയമ്പുപൊടി 200 മില്ലി പശുവിന് പാലില് ചേര്ത്ത് കഴിക്കുന്നത് ഉന്മാദത്തിനും ഫലപ്രദമാണ്.നല്ല ഒരു brain tonic ഉം വിശപ്പിനെ ഉണ്ടാക്കുന്നതുംആണ്.ബ്രോന്കൈടിസ്, സൈനസൈടിസ് ഇവയിലും ഫലപ്രദമാണ്.ചെറിയ അളവില് കഴിച്ചാല് അസിഡിറ്റി ഇല്ലാതാക്കുകയുംകൂടിയ അളവില്ദഹന രസങ്ങളെ കൂടുതലായി ഉണ്ടാക്കുകയും ചെയ്യും. വളരെ കൂടുതല് അളവില് ഉപയോഗിച്ചാല് ചര്ദ്ദി ഉണ്ടാക്കും.fitz ഇല് ഇതിന്റെ കിഴങ്ങ് പൊടിച്ചത് തേന് ചേര്ത്ത് ഉപയോഗിച്ചാല് വളരെ ഫലപ്രദമാണ്. ഇത് ഴിക്കുമ്പോള് പാല് മാത്രം ഭക്ഷണമായി ഉപയോഗിച്ചാല് കൂടുതല് ഫലം കിട്ടും.വയമ്പും ഇരട്ടി മധുരവും കൂടി കഷായം വെച്ചുകൊടുത്താല് കുട്ടികളിലുണ്ടാകുന്ന പനി, ചുമ വയറുവേദന ഇവയില്ഫലപ്രദമാണ്.ചെറിയ കുട്ടികള്ക്ക് ഇത് ഒരു ഉത്തമ ഔഷധമാണ്.സംസാരിക്കാനുള്ളകഴിവ്, കാഴ്ച ശക്തി പൌരുഷം ഇവ ഉണ്ടാക്കുന്നു.ഇതിന്റെ കിഴങ്ങ് പൊടിച്ചത് ദിവസം രണ്ടു നേരം നൂറു മുതല്എഴുനൂറു മില്ലി ഗ്രാം വരെ കൊടുത്താല് നാടീ വ്യൂഹം ശക്തിപ്പെടുന്നു.ഒരു ഗ്രാമില് കൂടുതല് കഴിച്ചാല് ചര്ദ്ദി ഉണ്ടാക്കും.വയമ്പ് കായം അതിവിടയം ചുക്ക് ഇവ കഷായം വെച്ച് കഴിച്ചാല്ദഹനക്കേട് ശമിക്കും.

പഴങ്കഞ്ഞി

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു.എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്തബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.1. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള് ധാരാളം അടങ്ങിയിട്ടുണ്ട്.2.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.3.ചോറ് വെള്ളത്തിലിട്ടുഏറെ നേരം വയ്ക്കുമ്പോള് ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്, പൊട്ടാസ്യം, അയേണ് തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്ദ്ധിപ്പിയ്ക്കും.4.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.5.ബ്ലഡ് പ്രഷര്, ഹൈപ്പര് ടെന്ഷന്,എന്നീഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പംദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.6.അലര്ജിയും ചര്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന് ഇത് ഏറെഗുണപ്രദമാണ്7.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില് ഉല്പാദിപ്പിക്കപ്പെടും.8.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.9.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.10.അണുബാധകള് വരാതെ തടയുവാന് ഇത് വളരെയേറെ നല്ലതാണ്.

Monday, 3 August 2015

കൂര്‍ക്കം വലി തടയാം ഉറക്കത്തിലുള്ള ഹൃദയാഘാതവും


തലച്ചോറിന്റെ വിശ്രമമില്ലായ്‌മയും അനവസരത്തില്‍ ഉണ്ടാകുന്നു. ഈ അനാവശ്യ ഹോര്‍മോണുകളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.
ആധുനിക കാലഘട്ടത്തില്‍ കൂര്‍ക്കംവലി ഒരു രോഗമായി തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഉറക്കത്തില്‍ കൂര്‍ക്കംവലിയുടെ ഭാഗമായി സംഭവിക്കുന്ന ശ്വാസതടസം, ഓക്‌സിജന്റെ കുറവ്‌, ഉറക്കത്തില്‍ ശിഥിലീകരണം എന്നിവയാണ്‌ കടുത്ത ആരോഗ്യ പ്രശ്‌നത്തിലേക്ക്‌ നയിക്കുന്നത്‌.

''ഡോക്‌ടര്‍, കൂര്‍ക്കംവലി എന്റെ ജീവിതം തന്നെ താറുമാറാക്കിയിരിക്കുന്നു. ഭാര്യയോ, കുട്ടികളോ എന്റെ കൂടെ ഉറങ്ങാന്‍ കൂട്ടാക്കാറില്ല. ഓഫീസിലോ, ബസ്സിലോ, സിനിമാ തിയേറ്ററിലോ കുറച്ചു നേരം ഇരുന്നുപോയാല്‍ പെട്ടെന്ന്‌ ഉറങ്ങിപ്പോവുകയും ശക്‌തമായി കൂര്‍ക്കംവലിക്കുകയും ചെയ്യുന്നു.
അതുകൊണ്ട്‌ സുഹൃത്തുക്കളും ബന്ധുക്കളും എന്റെ കൂടെ യാത്ര ചെയ്യാനും എന്തെങ്കിലും പൊതു പരിപാടികളില്‍ പങ്കെടുക്കാനോ മടിക്കുന്നു. എന്താണ്‌ ഇതിനൊരു പരിഹാരം.? ''

രോഗിയില്‍ ഒബ്‌സ്ട്രാക്‌റ്റീവ്‌ സ്ലീപ്‌ എന്ന രോഗാവസ്‌ഥ പ്രകടമായി തുടങ്ങി. തടിച്ച ശരീരം, ഉറക്കം തൂങ്ങിയ മുഖം, ഉത്സാഹക്കുറവ്‌ എല്ലാം പ്രകടമാണ്‌. പ്രഷറിനും ഷുഗറിനും കഴിക്കുന്ന മരുന്നുകളുടെ വലിയൊരു ലിസ്‌റ്റ് രോഗി എടുത്ത്‌ കാണിച്ചു കൊണ്ട്‌ പറഞ്ഞു. ഡോക്‌ടര്‍, ഇപ്പോഴും ഷുഗറും പ്രഷറും നിയന്ത്രിക്കാറായില്ല.
എന്താണ്‌ ഒ എസ്‌ എ?

നാം ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോര്‍ വിശ്രമത്തിലേക്ക്‌ പോവുകയും നമ്മുടെ തലച്ചോറിലെ ഓട്ടോമാറ്റിക്‌ സനെറ്റുകള്‍ ശ്വസനവ്യവസ്‌ഥയെ നിന്ത്രിക്കുകയുമാണ്‌ സാധാരണയായി സംഭവിക്കുന്നത്‌.

ഒ എസ്‌ എ ഉള്ള രോഗികളില്‍ ശ്വസന വ്യവസ്‌ഥയില്‍ സാവധാനം തടസം നേരിടുകയും അത്‌ പുരോഗമിച്ച്‌ ചിലരില്‍ പൂര്‍ണ്ണമായി തടസപ്പെടുന്നു. ഇങ്ങനെ തടസം നേരിടുന്ന സമയങ്ങളില്‍ രോഗിക്ക്‌ ശ്വാസതടസവും തത്‌ഫലമായി ഓക്‌സിജന്റെ കുറവും സംഭവിക്കുന്നു.

തലച്ചോറിന്റെ വിശ്രമമില്ലായ്‌മയും അനവസരത്തില്‍ ഉണ്ടാകുന്നു. ഈ അനാവശ്യ ഹോര്‍മോണുകളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.
കൂര്‍ക്കം വലിയും ആരോഗ്യ പ്രശ്‌നങ്ങളും
ഒ എസ്‌ എ വ്യക്‌തിയില്‍ രണ്ടു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

1. മാനസിക പ്രത്യാഘാതങ്ങള്‍

a. ടെന്‍ഷന്‍
b. ഉറക്കം തൂങ്ങല്‍ ഓഫീസിലും വാഹനങ്ങളിലും തത്‌ഫലമായി ഉണ്ടാകാവുന്ന അപകടങ്ങള്‍
c. തലവേദന വിട്ടുമാറാതെ രാവിലെ അനുഭവപ്പെടുന്നത്‌.
d. ഓര്‍മക്കുറവ്‌
e. പെട്ടെന്നുള്ള ദേഷ്യം.
f. ശ്രദ്ധക്കുറവ്‌
g. കുട്ടികളില്‍ എ ഡി എച്ച്‌ ഡി എന്ന രോഗാവസ്‌ഥ

2. ശാരീരിക പ്രത്യാഘാതങ്ങള്‍

a. അമിത വണ്ണം
b. അമിത ക്ഷീണം
c. അനിയന്ത്രിതമായ പ്രഷറും ഷുഗറും (പലപ്പോഴും ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ആവശ്യമായി വരുന്നു.)
d. ഹൃദയാഘാതം
e. നെഞ്ചുവേദന
f. ഹൃദയതാളം തെറ്റല്‍
g. ശ്വാസകോശ പ്രഷര്‍

സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാൻ ഇതാ ചില എളുപ്പ വഴികൾ ...


ഗര്‍ഭകാലത്ത് സ്ത്രീകളുടെ ചര്‍മ്മത്തിലുണ്ടാകുന്ന പ്രധാനപ്രശ്നമാണ് സ്ട്രെച്ച് മാര്‍ക്ക്സ് എന്ന പേരിലറിയപ്പെടുന്ന പാടുകള്‍. ഇത് ചുവപ്പ് നിറത്തിലും ചിലപ്പോൾ ബ്രൌണ്‍ നിറത്തിലും വരകളായും പുള്ളികളുമായാണ് കാണപ്പെടുന്നത്. സ്ട്രൈ ഗ്രാവിഡ്രോം എന്നാണ് വൈദ്യശാസ്ത്രത്തിൽ ഇത് അറിയപ്പെടുന്നത്. വയറിനു പുറമേ മാറിടം,തോളുകൾ, അരക്കെട്ട്,തുടകൾ, നിതംബം, എന്നിവിടങ്ങളിലും പാടുകൾ രൂപപ്പെടും. ഗർഭത്തിന്റെ മൂന്നു മുതൽ ആറ് വരെയുള്ള മാസങ്ങളിലാണ് സാധാരണയായി പാടുകൾ വീണു തുടങ്ങുക. പുക്കിളിനു സമീപത്തും പിന്നീട് അടിവയറ്റിലുമാണ് ഇത് ആദ്യം വീഴുക. ഇത്തരം പാടുകൾ നിങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുത്തുമെന്ന് വിഷമിക്കേണ്ട. ഇവ മാറ്റാന്‍ ചില എളുപ്പവഴികളുണ്ട്.

1.മില്‍ക് ക്രീം അടങ്ങിയ സോപ്പുകള്‍ മാത്രം ഉപയോഗിക്കുക.

2.ഗര്‍ഭകാലത്ത് കറ്റാര്‍വാഴ നീര് ഉപയോഗിച്ച് ചര്‍മ്മം മസാജ് ചെയ്യുന്നതും ഗുണം ചെയ്യും.

3.ധാന്യങ്ങളും വിത്തുകളും സിങ്കിന്റെ ഉറവിടങ്ങളാണ്. ഇത്തരം ഭക്ഷണങ്ങൾ നല്ലപോലെ കഴിക്കുക.

4.ഷിയാ ബട്ടര്‍, കൊക്കോ ബട്ടര്‍ എന്നിവ അടങ്ങിയ മോയിചറൈസിങ് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യാം.

5.വൈറ്റമിന്‍ ഇ, കോഡ്‌ലിവര്‍ ഓയില്‍ എന്നിവ ചര്‍മത്തില്‍ പുരട്ടുന്നത് സ്‌ട്രെച്ച് മാര്‍ക്ക്‌സ് കുറച്ച് നിറം നൽകാൻ സഹായിക്കും.

6.മാതളനാരങ്ങ, തണ്ണിമത്തങ്ങ, മത്തങ്ങ,ഇലക്കറികള്‍ എന്നിവയിലും ധാരാളമായി സിങ്ക് അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുക.

7.ദിവസവും പാല്‍പ്പാട കൊണ്ട് വിരലുകള്‍ വട്ടത്തില്‍ ചലിച്ചിച്ചു കൊണ്ട് മസാജ് ചെയ്യുക.

8.ഇതിനെല്ലാത്തിനും പുറമേ ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്. ചര്‍മ്മം ഇടയ്ക്കിടെ മസാജ് ചെയ്യുന്നതും നല്ലതാണ്.ഇത് രക്തചംക്രമണം കൂട്ടുകയും കൊഴുപ്പ് അടിയുന്നത് കുറയ്ക്കുകയും ചെയ്യും.

9.അമിതവണ്ണം പെട്ടെന്ന് കുറയ്ക്കുന്നത് ചര്‍മത്തില്‍ പാടുകള്‍ ഉണ്ടാക്കും. ഭക്ഷണ നിയന്ത്രണം അമിതമാവരുത്. ഒരു മാസം മൂന്ന് മുതല്‍ അഞ്ച് കി.ഗ്രാം ഭാരം വരെ കുറയ്ക്കാം. ഇതോടൊപ്പം ചിട്ടയായ വ്യായാമവും ഉണ്ടായിരിക്കണം.

10.ചര്‍മത്തിന്റെ മോയ്ചര്‍ അളവ് കൂട്ടുകയാണ് സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാന്‍ എളുപ്പവഴി. തുടക്കത്തിലാണെങ്കില്‍ സ്‌ട്രെച്ച് മാര്‍ക്ക്‌സ് പെട്ടെന്ന് മാറ്റിയെടുക്കാന്‍ കഴിയും. ഭക്ഷണക്രമങ്ങളും, ചിട്ടയായ വ്യായാമവും, പരിചരണവും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ മാറുകയുള്ളൂ.

നാല്‍പതില്‍ സ്ത്രീകള്‍ അറിയാന്‍...

വീട്ടുകാരിലും വീട്ടുകാര്യങ്ങളിലും ശ്രദ്ധ കൂടുമ്പോൾ സ്വന്തം ആരോഗ്യത്തെക്കുറിച്ച് മറക്കുന്നവരാണ് മിക്ക സ്ത്രീകളും.കുടുംബനാഥയാകുമ്പോഴേക്കും സ്ത്രീകള്‍ക്ക് ജോലിഭാരം കൂടുകയാണ്.ആരോഗ്യ സംരക്ഷണത്തിന് ഒട്ടും പ്രാധാന്യം നൽകാത്തവർ സൂക്ഷിക്കുക, ഒരു പ്രായം കഴിയുന്നതോടെ സ്ത്രീകള്‍ക്ക് പല രോഗങ്ങളും പിടിപെടുന്നു. നടുവേദന, തലവേദന, സന്ധിവേദന അങ്ങനെ രോഗങ്ങളുടെ ഒരു ലിസ്റ്റ് തന്നെ കിടക്കുന്നു. കൊതുകുതിരി ക്യാന്‍സറിന് കാരണമാക്കും അല്പം ശ്രദ്ധിച്ചാല്‍ വാര്‍ദ്ധക്യത്തിലും നിങ്ങള്‍ക്ക് ആരോഗ്യത്തോടെ ഇരിക്കാം. കുടുംബത്തിന്റെയും ജോലിയുടെയും തിരക്കൊഴിയുമ്പോള്‍ ദിവസവും കുറച്ച് സമയം സ്വന്തം ആരോഗ്യത്തിന് വേണ്ടി ചെലവഴിക്കാന്‍ തയ്യാറായാല്‍ മതി. യുവത്വത്തിന്റെ ചുറുചുറുക്കും പ്രസരിപ്പും 40 കഴിഞ്ഞാലും നിങ്ങള്‍ക്ക് ഉണ്ടാകും.
വ്യായാമം
ദിവസവും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി മനസിലാക്കി വേണം വ്യായാമം ചെയ്യാന്‍. സ്‌ട്രെച്ചിങ് വ്യായാമം നടുവേദനയ്ക്ക് പരിഹാരമാകും.

ഡയറ്റ്
മധ്യവയസായാല്‍ ഡയറ്റ് നോക്കുന്നത് നല്ലതാണ്. എന്നുകരുതി മെലിയാന്‍ ശ്രമിക്കരുത്. ഭക്ഷണകാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താം.

കൊഴുപ്പ്
കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡാല്‍ഡ പോലുള്ള എണ്ണകള്‍ ഉപയോഗിക്കരുത്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ കുടിക്കുന്നത് പതിവാക്കുക.

അനീമിയ
40ല്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അനീമിയ. ക്ഷീണം, തലകറക്കം, തലവേദന, വിഷാദം, മുടികൊഴിച്ചില്‍ ഇവയെല്ലാം അനീമിയ മൂലം ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. രക്തം വര്‍ദ്ധിപ്പിക്കാന്‍ ഈത്തപ്പഴം പോലുള്ളവ കഴിക്കുക.

ഫൈബര്‍
ആഹാരത്തില്‍ എപ്പോഴും ഫൈബറിന്റെ സാന്നിദ്ധ്യം വേണം. നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക.

പ്രാതല്‍
ദിവസവും പ്രഭാതഭക്ഷണം കൃത്യസമയത്ത് കഴിക്കണം.

അയേണ്‍
പ്രായം കൂടുംതോറും സ്ത്രീകളില്‍ പൊതുവേ അയണിന്റെ അളവ് കുറയുന്നു. പച്ചിലക്കറികള്‍, നെല്ലിക്ക, മുന്തിരി, ചീര തുടങ്ങിയവ ധാരാളം കഴിക്കണം.

ലഹരി പാനീയങ്ങള്‍
ക്ഷീണം വരുമ്പോള്‍ ലഹരി പാനീയങ്ങള്‍ കുടിക്കാതിരിക്കുക. അമിതമായി കാപ്പിയും കുടിക്കരുത്.

ഉപ്പ്
ഉപ്പിന്റെയും മധുരത്തിന്റെയും കാര്യത്തിലും ശ്രദ്ധിക്കണം.

ഒമേഗ ത്രീ ഫാറ്റി ആസിഡ്
ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുക. ചെറു മത്സ്യങ്ങള്‍, ബദാം, തേങ്ങ, ഒലീവ് ഓയില്‍, ഇവയില്‍ ഒമേഗ ത്രീ അടങ്ങിയിട്ടുണ്ട്.

സണ്‍സ്‌ക്രീന്‍
പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ചര്‍മത്തില്‍ പുരട്ടുക. ഇത് സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള സാധ്യത ഇല്ലാതാക്കും.

ഉറക്കം
ആരോഗ്യം നല്ലതാവണമെങ്കില്‍ ഉറക്കവും നന്നാവണം. കുറഞ്ഞത് ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങിയിരിക്കണം.

ആഹാരം
ആഹാര കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ധാന്യാഹാരം കൂടുതലായി കഴിക്കണം. ഗോതമ്പ്, തവിടുള്ള അരി, ഹോള്‍ വീറ്റ് ബ്രെഡ് തുടങ്ങിയവ ഉള്‍പ്പെടുത്തുക. കൃത്യസമയത്ത് ആഹാരം കഴിക്കണം.

വൈറ്റമിന്‍ സി
വൈറ്റമിന്‍ സിയും ശരീരത്തിന് ആവശ്യമാണ്. നാരങ്ങ, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയവ കഴിക്കുക.

മുടി വെട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


സൗന്ദര്യ സംരക്ഷണത്തിൽ സ്ത്രീകൾ അമിത പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് മുടി.അതുകൊണ്ട് തന്നെ മുടി കരുതലോടും ശ്രദ്ധയോടും കൊണ്ട് നടക്കേണ്ടത് അത്യാവശ്യമാണ്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി മുറിക്കുന്നത്.ഓരോ മുപ്പത് ദിവസം കഴിയുന്തോറും മുടിയുടെ അറ്റം വെട്ടി കൊടുക്കുന്നത് മുടിയ്ക്ക് വളരെയധികം ഗുണം ചെയ്യും.വെറുതെ മുടി മുരിക്കുന്നതുകൊണ്ട് കാര്യമില്ല.അതിന് ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.മുടി വെട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
മുടി മുറിക്കുന്നതിനു മുമ്പ് മുടി നന്നായി വാഷ് ചെയ്യുക .അല്പം നനവോടുകൂടി ഇരുന്നാല്‍ ഏറ്റക്കുറച്ചില്‍ ഇല്ലാതെ മുടി വെട്ടാന്‍ സാധിക്കും.പാര്‍ലറില്‍ എത്തി വാഷ് ചെയ്യുന്നതായിരിക്കും നന്നാകുക.

നീളം കളയാതെ ലുക് മാത്രമാണ് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിപ്ഡ് ഫെതര്‍കട്ട് നന്നായി ചേരുന്നതാണ്.

കട്ടി കുറഞ്ഞ മുടിയുള്ളവര്‍ ഫെതര്‍കട്ട് ചെയ്യുന്നത് ഒഴിവാക്കണം. ഇത് മുടി ഒന്നുകൂടി കട്ടികുറച്ചു കാണിക്കുകയേ ഉള്ളൂ.

കനംകുറഞ്ഞ മുടിഒരുപാട് നീളത്തില്‍ കിടക്കുന്നതും ഭംഗിയല്ല. നീളം കുറച്ചുവെട്ടിയാല്‍ കുറച്ചുകൂടി കട്ടി തോന്നിക്കും.

ബോബ് സ്‌റ്റൈല്‍ സ്വീകരിക്കുന്നതും കട്ടി കുറഞ്ഞ മുടിക്കു നല്ലതാണ്. ഇങ്ങനെ വെട്ടുന്ന മുടി നീട്ടുകയോ ചുരുട്ടുകയോ ചെയ്യും

ബ്രോയിലർ ചിക്കൻ കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും...


ഭക്ഷണപ്രിയരാണ് പൊതുവെ നമ്മുടെ സംസ്ഥാനത്തുള്ളത്.അതിൽ തന്നെ നോണ്‍വെജിറ്റെറിയൻ ഇഷ്ടപ്പെടുന്നവരാണധികവും.പോരാത്തതിന് ഫാസ്റ്റ് ഫുഡ്‌ സംസ്കാരവും. അത് കൊണ്ട് തന്നെ, ബ്രോയിലർ ചിക്കൻ ഇന്ന് മലയാളികളുടെ ഭക്ഷ്യ സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് . അത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും കുറവല്ല. എന്നിരുന്നാലും, മലയാളികൾ ബ്രോയിലർ ചിക്കൻ വേണ്ട എന്ന് വയ്ക്കില്ല. എന്നാൽ മാരകമായ ക്യാന്‍സര്‍ ഉള്‍പ്പടെ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കു ബ്രോയ്‌ലര്‍ ചിക്കന്‍ കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നു. ഗോവയിലെ ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) ഘടകം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്.ബ്രോയ്‌ലര്‍ ചിക്കന്റെ ഉപയോഗം വ്യാപകമായ ഗോവയില്‍ പ്രതിവര്‍ഷം ഇരുനൂറോളം പേര്‍ക്ക് ക്യാന്‍സര്‍ പിടിപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം സ്ത്രീകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ബ്രോയ്‌ലര്‍ ചിക്കനില്‍ അമിതമായ അളവില്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെക്കുന്നുണ്ട്. ഇതാണ് ക്യാന്‍സര്‍ പോലുള്ള രോഗത്തിന് കാരണമാക്കുന്നത്.പെണ്‍കുട്ടികള്‍ സ്ഥിരമായി ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കുന്നതുകാരണം ആര്‍ത്തവചക്രത്തിന്റെ ആരംഭം നേരത്തെയാകുന്നതായും പഠനത്തില്‍ പറയുന്നു. 14-15 വയസിലാണ് സാധാരണയായി പെണ്‍കുട്ടികളില്‍ ആര്‍ത്തവചക്രം ആരംഭിക്കേണ്ടത്. എന്നാല്‍ അത് ഇപ്പോള്‍ 12 വയസായി മാറിയിട്ടുണ്ട്. എന്നാല്‍ ചില കുട്ടികളില്‍ എട്ടാമത്തെ വയസില്‍പ്പോലും ആര്‍ത്തവചക്രം ആരംഭിക്കുന്നുണ്ട്. മാത്രമല്ല ബ്രോയ്‌ലര്‍ ചിക്കന്റെ അമിത ഉപയോഗം സ്ത്രീകളില്‍ ബ്രെസ്റ്റ് ക്യാന്‍സറിന് കാരണമാകുമെന്നും പറയുന്നുണ്ട്.

ക്യാന്‍സറിനെ തടയാന്‍ കഴിച്ചിരിക്കേണ്ട 10 ആഹാര സാധനങ്ങള്‍

ഇന്നത്തെ ജീവിത രീതി അനുസരിച്ച് നമ്മുടെ ശരീരത്തിന് രോഗങ്ങള്‍ ബാധിക്കുവാന്‍ ഏളുപ്പമാണ്. ഇന്നത്തെ തലമുറ ഭക്ഷണത്തില്‍ നിന്നും ഏറ്റവും ഭയക്കുന്നത് ക്യാന്‍സറിനെയാണ്. ക്യാന്‍സറിനെ തടുക്കാന്‍ കഴിയുന്ന ചില അഹാര സാധനങ്ങള്‍ പരിചയപ്പെടാം.
വെളുത്തുള്ളി
ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം വെളുത്തുള്ളി കോശങ്ങളെ ക്യാന്‍സര്‍ കോശങ്ങളായി മാറുന്നത് തടയും എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ വെളുത്തുള്ളി ഭക്ഷണത്തിലെ സ്ഥിരം സാന്നിധ്യമാക്കുക.
ബീട്ട്റൂട്ട്
ഡാര്‍ക്ക് റെഡ് നിറത്തിലുള്ള ഈ ആഹാരസാധനം, ബീട്ട്റൂട്ടില്‍ അടങ്ങിയിരിക്കുന്ന anthocyanins ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പോലും കഴിയുന്നതാണെന്ന് പറയപ്പെടുന്നു. ഒപ്പം ബീട്ട്റൂട്ടില്‍ അടങ്ങിയിരിക്കുന്ന resveratrol ബ്ലഡ്, ബ്രെയിന്‍ ക്യാന്‍സറിന് എതിരെ മികച്ച പ്രതിരോധം തീര്‍ക്കും എന്നാണ് പറയപ്പെടുന്നത്.
മഞ്ഞള്‍
മഞ്ഞളില്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകമാണ് curcumin, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വ്യാവനവും തടയാന്‍ ഇതിന് കഴിയും എന്ന് വിദഗ്ധര്‍ പറയുന്നു.
ഗ്രീന്‍ ടീ
നിങ്ങളുടെ ശരീരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കി, ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കും
സോയാബീന്‍
സ്തനാര്‍ബുദം തടയുവാന്‍ സോയാ മികച്ച ഒരു പ്രതിരോധമായി കണക്കിലെടുക്കുന്നു.
ക്യാരറ്റ്
ക്യാരറ്റിലെ കരാറ്റിനോയ്ഡ് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ എന്നതിന് അപ്പുറം ക്യാന്‍സറിന് എതിരെ മികച്ച പ്രതിരോധവും തീര്‍ക്കും
ക്യാബേജ്
ക്യാബേജിലെ indole-3-carbinol എന്ന ഘടകം സ്തനാര്‍ബുദത്തിന് എതിരെ ശക്തമായ ഒരു പ്രതിരോധമാണ്.
കോളിഫ്ലവര്‍
കോളിഫ്ലവര്‍ ആഹാരത്തിന്‍റെ ഭാഗമാക്കുന്നത് പൊതുവില്‍ പല ക്യാന്‍സറുകള്‍ക്കെതിരെ ഉപകാരപ്രഥമാണ്.
കൂണ്‍ വിഭവങ്ങള്‍
വിറ്റാമിന്‍ ബി, അയേണ്‍ എന്നിവയാല്‍ സമ്പന്നമാണ് കൂണ്‍. അതിനാല്‍ തന്നെ ക്യാന്‍സറിന് സാധ്യതയുണ്ടാക്കുന്ന മുഴകള്‍ തുടങ്ങിയവയെ ഇല്ലാതാക്കുവാന്‍ നല്ലതാണ്.

Thursday, 30 July 2015

ഗര്‍ഭനിരോധന ഗുളികകളെ കുറിച്ച്‌….


ഗര്‍ഭധാരണം നീട്ടി വയ്‌ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌ ഗര്‍ഭനിരോധന ഗുളികകള്‍. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ പലരിലും നിരവധി ആശങ്കകള്‍ ഉണ്ടാവാറുണ്ട്‌.ഗര്‍ഭ നിരോധന ഗുളികകളെ കുറിച്ച്‌ തെറ്റിധാരണകള്‍ നിരവധിയാണ്‌. ഗര്‍ഭ നിരോധന ഗുളികകളെ കുറിച്ച്‌ നിരന്തരം ഉണ്ടാകുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിതാ
1. ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെയും ആര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാമോ?
ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നും അനുഭവിക്കുന്നില്ല എങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെ തന്നെ ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കാവുന്നതാണ്‌. എന്നാല്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, തൈറോയിഡ്‌ പ്രശ്‌നങ്ങള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ച്‌ തുടങ്ങുന്നതിന്‌ മുമ്പ്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നത്‌ നല്ലതാണ്‌. ഇതിന്‌ പുറമെ കരള്‍ രോഗങ്ങളും രക്തം കട്ടപിടിക്കുന്നത്‌ പോലുള്ള പ്രശ്‌നമുള്ളവരും ഡോക്ടറെ കണ്ട്‌ വിശദമായ പരിശോധന നടത്തിയതിന്‌ ശേഷമെ ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കാവു. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ക്ക്‌ മരുന്ന്‌ കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടാതെ ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കുന്നത്‌ ചിലപ്പോള്‍ സാഹചര്യം വഷളാക്കിയേക്കും.


2. ശരീര ഭാരം കൂടുന്നതിനോ കുറയുന്നതിനോ കാരണമാകും
ഈസ്‌ട്രൊജനും പ്രോജസ്‌റ്റെറോണും അടങ്ങിയതാണ്‌ ഭൂരിഭാഗം ഗര്‍ഭനിരോധന ഗുളികകളും . ഈസ്‌ട്രൊജന്റെ അളവ്‌ ഉയരുന്നത്‌ ശരീരത്തില്‍ വെള്ളം നിലനില്‍ക്കുന്നതിനും തടിക്കുന്നതിനും കാരണമാകാറുണ്ട്‌. ഇതാണ്‌ ശരീര ഭാരം കൂടുന്നതായി പറയുന്നത്‌. എന്നാല്‍ ഇതില്‍ നിന്നും രക്ഷ നേടുന്നതിന്‌ സ്‌ത്രീകളെ സഹായിക്കാനായി ഇപ്പോള്‍ ഇറങ്ങുന്ന ഗുളികകളില്‍ ഈസ്‌ട്രൊജന്റെ അളവ്‌ കുറച്ചിട്ടുണ്ട്‌. പൊണ്ണത്തടിപോലുള്ള ജീവിതശൈലീ രോഗങ്ങള്‍ മൂലം ചില സ്‌ത്രീകളുടെ ശരീര പ്രവര്‍ത്തനങ്ങളില്‍ വ്യതിയാനം ഉണ്ടാവാറുണ്ട്‌. ഗര്‍ഭ നിരോധന ഗുളികകള്‍ക്ക്‌ ഇത്തരം പാര്‍ശ്വ ഫലങ്ങളുമുണ്ട്‌. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ ശരിയായ അളവില്‍ ഗുളികകള്‍ തിരഞ്ഞെടുക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
3. ഗര്‍ഭധാരണത്തെ ബാധിക്കും
ഗുളികകളില്‍ കാണപ്പെടുന്ന കുറഞ്ഞ അളവിലുള്ള ഹോര്‍മോണ്‍ പോലും ചഞ്ചലമായ ഹോര്‍മോണ്‍ അസന്തുലിത പൂര്‍വസ്ഥിതിയിലാക്കുകയും ഗര്‍ഭധാരണത്തിന്‌ സഹായിക്കുകയും ചെയ്യും. കുഞ്ഞ്‌ വേണമെന്ന്‌ തീരുമാനം എടുത്തു കഴിഞ്ഞാല്‍ ഗുളിക കഴിക്കുന്നത്‌ നിര്‍ത്തിയതിന്‌ ശേഷം ഗര്‍ഭ ധാരണം ഉറപ്പാക്കുന്നതിന്‌ രണ്ടോ മൂന്നോ മാസം കാത്തിരിക്കേണ്ടി വരും. ഗുളിക നിര്‍ത്തിയതിന്‌ ശേഷം ഗര്‍ഭധാരണത്തിനായി ചിലര്‍ക്ക്‌ ആറ്‌ മാസം വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരാറുണ്ട്‌.
4. ദീര്‍ഘകാല ഉപയോഗം വിവിധ പാര്‍ശ്വഫലങ്ങള്‍
ഗര്‍ഭ നിരോധന ഗുളികകളുടെ പ്രധാന പാര്‍ശ്വഫലങ്ങള്‍ ശരീര ഭാരം കൂടുക, മനംപുരട്ടല്‍, തലവേദന, ഭാവമാറ്റം എന്നിവയാണ്‌. എന്നാല്‍ ഇതെല്ലാം താല്‍കാലികം മാത്രമാണ്‌ ക്രമേണ മാറികൊള്ളും. ഇപ്പോള്‍ ലഭ്യമാകുന്ന ഗര്‍ഭ നിരോധന ഗുളികകളില്‍ ഹോര്‍മോണിന്റെ അളവ്‌ വളരെ കുറവാണ്‌ അതിനാല്‍ പാര്‍ശ്വഫലങ്ങളും കുറവായിരിക്കും. പണ്ട്‌ ലഭ്യമായിരുന്ന ഗുളികകള്‍ക്കാണ്‌ പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍. ഇതിന്‌ പുറമെ ഇന്ന്‌ പലതരത്തിലുള്ള ഗുളികകള്‍ വിപണിയില്‍ ലഭ്യമാകും. അതിനാല്‍ ദീര്‍ഘനാള്‍ ഇത്തരം പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. അളവില്‍ മാറ്റം വരുത്തുന്നത്‌ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ സഹായിക്കും. സാധാരണയായി ഗര്‍ഭ നിരോധന ഗുളികകള്‍ കഴിച്ച്‌ തുടങ്ങി മൂന്ന്‌ മാസത്തോളം എടുക്കും ഇത്തരം ലക്ഷണങ്ങള്‍ പരിഹരിക്കപ്പെടാന്‍.


5. ആര്‍ത്തവ ചക്രത്തെ ബാധിക്കും
ഗര്‍ഭ നിരോധന ഗുളികകള്‍ ആര്‍ത്തവം താമസിക്കാന്‍ കാരണമാകുമെന്നതിന് തെളിവുകള്‍ ഇല്ല . എന്നാല്‍ ഇവ ആര്‍ത്തവ ചക്രത്തെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കാം. നേരെ മറിച്ച്‌ ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കുന്നതിലൂടെ ചിലര്‍ക്ക്‌ ഹോര്‍മോണ്‍ നില സന്തുലിതമാക്കി ആര്‍ത്തവം ക്രമത്തിലാക്കാനും കഴിയാറുണ്ട്‌. ഗര്‍ഭ നിരോധന ഗുളികകള്‍ കഴിച്ച്‌ തുടങ്ങിയതിന്‌ ശേഷം ആര്‍ത്തവ ചക്രത്തില്‍ മാറ്റം വരുന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

Popular Posts

Recent Posts

Categories

Unordered List

Text Widget

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...