തലച്ചോറിന്റെ വിശ്രമമില്ലായ്‌മയും അനവസരത്തില്‍ ഉണ്ടാകുന്നു. ഈ അനാവശ്യ ഹോര്‍മോണുകളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.
ആധുനിക കാലഘട്ടത്തില്‍ കൂര്‍ക്കംവലി ഒരു രോഗമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉറക്കത്തില്‍ കൂര്‍ക്കംവലിയുടെ ഭാഗമായി സംഭവിക്കുന്ന ശ്വാസതടസം, ഓക്‌സിജന്റെ കുറവ്, ഉറക്കത്തില്‍ ശിഥിലീകരണം എന്നിവയാണ് കടുത്ത ആരോഗ്യ പ്രശ്‌നത്തിലേക്ക് നയിക്കുന്നത്.
''ഡോക്‌ടര്‍, കൂര്‍ക്കംവലി എന്റെ ജീവിതം തന്നെ താറുമാറാക്കിയിരിക്കുന്നു. ഭാര്യയോ, കുട്ടികളോ എന്റെ കൂടെ ഉറങ്ങാന്‍ കൂട്ടാക്കാറില്ല. ഓഫീസിലോ, ബസ്സിലോ, സിനിമാ തിയേറ്ററിലോ കുറച്ചു നേരം ഇരുന്നുപോയാല്‍ പെട്ടെന്ന് ഉറങ്ങിപ്പോവുകയും ശക്‌തമായി കൂര്‍ക്കംവലിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് സുഹൃത്തുക്കളും ബന്ധുക്കളും എന്റെ കൂടെ യാത്ര ചെയ്യാനും എന്തെങ്കിലും പൊതു പരിപാടികളില്‍ പങ്കെടുക്കാനോ മടിക്കുന്നു. എന്താണ് ഇതിനൊരു പരിഹാരം.? ''
രോഗിയില്‍ ഒബ്‌സ്ട്രാക്‌റ്റീവ് സ്ലീപ് എന്ന രോഗാവസ്‌ഥ പ്രകടമായി തുടങ്ങി. തടിച്ച ശരീരം, ഉറക്കം തൂങ്ങിയ മുഖം, ഉത്സാഹക്കുറവ് എല്ലാം പ്രകടമാണ്. പ്രഷറിനും ഷുഗറിനും കഴിക്കുന്ന മരുന്നുകളുടെ വലിയൊരു ലിസ്‌റ്റ് രോഗി എടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു. ഡോക്‌ടര്‍, ഇപ്പോഴും ഷുഗറും പ്രഷറും നിയന്ത്രിക്കാറായില്ല.
എന്താണ് ഒ എസ് എ?
നാം ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോര്‍ വിശ്രമത്തിലേക്ക് പോവുകയും നമ്മുടെ തലച്ചോറിലെ ഓട്ടോമാറ്റിക് സനെറ്റുകള്‍ ശ്വസനവ്യവസ്‌ഥയെ നിന്ത്രിക്കുകയുമാണ് സാധാരണയായി സംഭവിക്കുന്നത്.
ഒ എസ് എ ഉള്ള രോഗികളില്‍ ശ്വസന വ്യവസ്‌ഥയില്‍ സാവധാനം തടസം നേരിടുകയും അത് പുരോഗമിച്ച് ചിലരില്‍ പൂര്‍ണ്ണമായി തടസപ്പെടുന്നു. ഇങ്ങനെ തടസം നേരിടുന്ന സമയങ്ങളില്‍ രോഗിക്ക് ശ്വാസതടസവും തത്‌ഫലമായി ഓക്‌സിജന്റെ കുറവും സംഭവിക്കുന്നു.
തലച്ചോറിന്റെ വിശ്രമമില്ലായ്‌മയും അനവസരത്തില്‍ ഉണ്ടാകുന്നു. ഈ അനാവശ്യ ഹോര്‍മോണുകളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.
കൂര്‍ക്കം വലിയും ആരോഗ്യ പ്രശ്‌നങ്ങളും
ഒ എസ് എ വ്യക്‌തിയില്‍ രണ്ടു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
1. മാനസിക പ്രത്യാഘാതങ്ങള്‍
a. ടെന്‍ഷന്‍
b. ഉറക്കം തൂങ്ങല്‍ ഓഫീസിലും വാഹനങ്ങളിലും തത്‌ഫലമായി ഉണ്ടാകാവുന്ന അപകടങ്ങള്‍
c. തലവേദന വിട്ടുമാറാതെ രാവിലെ അനുഭവപ്പെടുന്നത്.
d. ഓര്‍മക്കുറവ്
e. പെട്ടെന്നുള്ള ദേഷ്യം.
f. ശ്രദ്ധക്കുറവ്
g. കുട്ടികളില്‍ എ ഡി എച്ച് ഡി എന്ന രോഗാവസ്‌ഥ
2. ശാരീരിക പ്രത്യാഘാതങ്ങള്‍
a. അമിത വണ്ണം
b. അമിത ക്ഷീണം
c. അനിയന്ത്രിതമായ പ്രഷറും ഷുഗറും (പലപ്പോഴും ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ആവശ്യമായി വരുന്നു.)
d. ഹൃദയാഘാതം
e. നെഞ്ചുവേദന
f. ഹൃദയതാളം തെറ്റല്‍
g. ശ്വാസകോശ പ്രഷര്‍
0 comments:
Post a Comment