ഗര്‍ഭകാലത്ത് സ്ത്രീകളുടെ ചര്‍മ്മത്തിലുണ്ടാകുന്ന പ്രധാനപ്രശ്നമാണ് സ്ട്രെച്ച് മാര്‍ക്ക്സ് എന്ന പേരിലറിയപ്പെടുന്ന പാടുകള്‍. ഇത് ചുവപ്പ് നിറത്തിലും ചിലപ്പോൾ ബ്രൌണ്‍ നിറത്തിലും വരകളായും പുള്ളികളുമായാണ് കാണപ്പെടുന്നത്. സ്ട്രൈ ഗ്രാവിഡ്രോം എന്നാണ് വൈദ്യശാസ്ത്രത്തിൽ ഇത് അറിയപ്പെടുന്നത്. വയറിനു പുറമേ മാറിടം,തോളുകൾ, അരക്കെട്ട്,തുടകൾ, നിതംബം, എന്നിവിടങ്ങളിലും പാടുകൾ രൂപപ്പെടും. ഗർഭത്തിന്റെ മൂന്നു മുതൽ ആറ് വരെയുള്ള മാസങ്ങളിലാണ് സാധാരണയായി പാടുകൾ വീണു തുടങ്ങുക. പുക്കിളിനു സമീപത്തും പിന്നീട് അടിവയറ്റിലുമാണ് ഇത് ആദ്യം വീഴുക. ഇത്തരം പാടുകൾ നിങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുത്തുമെന്ന് വിഷമിക്കേണ്ട. ഇവ മാറ്റാന്‍ ചില എളുപ്പവഴികളുണ്ട്.
1.മില്‍ക് ക്രീം അടങ്ങിയ സോപ്പുകള്‍ മാത്രം ഉപയോഗിക്കുക.
2.ഗര്‍ഭകാലത്ത് കറ്റാര്‍വാഴ നീര് ഉപയോഗിച്ച് ചര്‍മ്മം മസാജ് ചെയ്യുന്നതും ഗുണം ചെയ്യും.
3.ധാന്യങ്ങളും വിത്തുകളും സിങ്കിന്റെ ഉറവിടങ്ങളാണ്. ഇത്തരം ഭക്ഷണങ്ങൾ നല്ലപോലെ കഴിക്കുക.
4.ഷിയാ ബട്ടര്‍, കൊക്കോ ബട്ടര്‍ എന്നിവ അടങ്ങിയ മോയിചറൈസിങ് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യാം.
5.വൈറ്റമിന്‍ ഇ, കോഡ്‌ലിവര്‍ ഓയില്‍ എന്നിവ ചര്‍മത്തില്‍ പുരട്ടുന്നത് സ്‌ട്രെച്ച് മാര്‍ക്ക്‌സ് കുറച്ച് നിറം നൽകാൻ സഹായിക്കും.
6.മാതളനാരങ്ങ, തണ്ണിമത്തങ്ങ, മത്തങ്ങ,ഇലക്കറികള്‍ എന്നിവയിലും ധാരാളമായി സിങ്ക് അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുക.
7.ദിവസവും പാല്‍പ്പാട കൊണ്ട് വിരലുകള്‍ വട്ടത്തില്‍ ചലിച്ചിച്ചു കൊണ്ട് മസാജ് ചെയ്യുക.
8.ഇതിനെല്ലാത്തിനും പുറമേ ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്. ചര്‍മ്മം ഇടയ്ക്കിടെ മസാജ് ചെയ്യുന്നതും നല്ലതാണ്.ഇത് രക്തചംക്രമണം കൂട്ടുകയും കൊഴുപ്പ് അടിയുന്നത് കുറയ്ക്കുകയും ചെയ്യും.
9.അമിതവണ്ണം പെട്ടെന്ന് കുറയ്ക്കുന്നത് ചര്‍മത്തില്‍ പാടുകള്‍ ഉണ്ടാക്കും. ഭക്ഷണ നിയന്ത്രണം അമിതമാവരുത്. ഒരു മാസം മൂന്ന് മുതല്‍ അഞ്ച് കി.ഗ്രാം ഭാരം വരെ കുറയ്ക്കാം. ഇതോടൊപ്പം ചിട്ടയായ വ്യായാമവും ഉണ്ടായിരിക്കണം.
10.ചര്‍മത്തിന്റെ മോയ്ചര്‍ അളവ് കൂട്ടുകയാണ് സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാന്‍ എളുപ്പവഴി. തുടക്കത്തിലാണെങ്കില്‍ സ്‌ട്രെച്ച് മാര്‍ക്ക്‌സ് പെട്ടെന്ന് മാറ്റിയെടുക്കാന്‍ കഴിയും. ഭക്ഷണക്രമങ്ങളും, ചിട്ടയായ വ്യായാമവും, പരിചരണവും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ മാറുകയുള്ളൂ.
0 comments:
Post a Comment